ബലി പെരുന്നാൾ അവധി വിവാദത്തിൽ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. എല്ലാം വർഗീയമാക്കാൻ ചിലർ ശ്രമിക്കുകയാണ്. വർഗീയ വിഷം കലർത്താനാണ് ശ്രമം. കലണ്ടർ അനുസരിച്ചാണ് അവധി തീരുമാനിച്ചത്. സ്വാഭാവികമായും അതിനെതിരെ പ്രശ്നമുണ്ടായപ്പോൾ ഇന്നും നാളെയും അവധി പ്രഖ്യാപിക്കുകയായിരുന്നുവെന്ന് എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു. യുഡിഎഫിൻ്റെ ആരോപണം ഭയന്നാണോ ഇന്ന് അവധി എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഞങ്ങൾക്ക് ആരെ ഭയക്കാനാണ് എന്നായിരുന്നു ഗോവിന്ദൻ്റെ മറുപടി.