RR VS PBKS: ഇങ്ങനെ ആണെങ്കിൽ ഇന്ത്യൻ ടീമിൽ നിന്ന് നീ ഉടനെ പുറത്താകും; വീണ്ടും ഫ്ലോപ്പായി സഞ്ജു സാംസൺ; താരത്തിനെതിരെ വൻ ആരാധകരോഷം

ഐപിഎലിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ ഫ്ലോപ്പായി മലയാളി താരം സഞ്ജു സാംസൺ. 16 പന്തുകളിൽ നിന്നായി ഒരു ഫോറും ഒരു സിക്‌സും അടക്കം 20 റൺസ് നേടാനേ താരത്തിന് സാധിച്ചുള്ളൂ. താരത്തിന്റെ മോശമായ പ്രകടനത്തിൽ വൻ ആരാധകരോഷമാണ് ഉയരുന്നത്.

രാജസ്ഥാൻ റോയൽസിന് വേണ്ടി യശസ്‌വി ജയ്‌സ്വാൾ 24 പന്തുകളിൽ 9 ഫോറും ഒരു സിക്‌സും അടക്കം 50 റൺസ് നേടി. കൂടാതെ വൈഭവ് സൂര്യവൻഷി 15 പന്തുകളിൽ നിന്നായി 4 ഫോറും, 4 സിക്‌സും അടക്കം 40 റൺസ് നേടി.

ആദ്യ ഇന്നിങ്സിൽ രാജസ്ഥാൻ റോയൽസിനെതിരെ പഞ്ചാബ് കിങ്സിന് തകർപ്പൻ സ്കോറാണ് നേടിയത്. 34 നു മൂന്നു വിക്കറ്റ് നഷ്ടത്തിൽ നിന്ന ടീം 20 ഓവർ പൂർത്തിയാക്കിയപ്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 219 റൺസ്. പഞ്ചാബിനായി നേഹൽ വാധീരാ 70 റൺസും, ശശാങ്ക് സിങ് 59 റൺസും നേടി മികച്ച പ്രകടനം കാഴ്ച വെച്ചു.

Read more