ഐശ്വര്യറായ്ക്കും മകള്‍ ആരാധ്യയ്ക്കും കോവിഡ് സ്ഥിരീകരിച്ചു

ഐശ്വര്യ റായ്ക്കും മകള്‍ ആരാധ്യക്കും കൊവിഡ് 19 സ്ഥിരീകരിച്ചു. അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ഐശ്വര്യക്കും ആരാധ്യക്കും കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. നേരത്തെ നടത്തിയ ആന്റിജെന്‍ ടെസ്റ്റില്‍ ഐശ്വര്യക്കും ജയ ബച്ചനും കോവിഡ് നെഗറ്റീവായിരുന്നു.

ഉച്ചയോടെയാണ് ഐശ്വര്യക്കും ആരാധ്യക്കും കോവിഡ് സ്ഥിരീകരിച്ചത്. അതേസമയം, കൊവിഡ് സ്ഥിരീകരിച്ചതോടെ അമിതാഭ് ബച്ചനെയും അഭിഷേക് ബച്ചനെയും ജുഹുവിലെ വീട്ടില്‍ നിന്ന് അടുത്തുള്ള നാനാവതി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

എന്നാല്‍ ജയ ബച്ചന് കോവിഡ് ടെസ്റ്റ് നെഗറ്റീവാണ്. ബച്ചന്‍ കുടുംബത്തിന്റെ ജല്‍സ, ജനക്, പ്രതീക്ഷ, വാസ്ത എന്നീ വീടുകള്‍ മുംബൈ കോര്‍പ്പറേഷന്‍ അണുവിമുക്തമാക്കി സീല്‍ ചെയ്തു. ജോലിക്കാരും പരിശോധനയ്ക്ക് വിധേയരായിരുന്നു.

ലോക്ഡൗണില്‍ ജുഹുവിലെ വീട്ടില്‍ തന്നെയായിരുന്നു അമിതാഭ് ബച്ചന്‍. കോന്‍ ബനേഗാ കരോട്പതി അടക്കം തന്റെ ചില ടെലിവിഷന്‍ ഷോയുടെ പ്രചാരണ വീഡിയോകളുടെ ചിത്രീകരണത്തിനായി ചാനല്‍ സംഘാംഗങ്ങള്‍ ബച്ചന്റെ വീട്ടിലെത്തിയിരുന്നു ഷൂട്ടിംഗ്. ഇവരില്‍ നിന്നാവാം രോഗബാധയുണ്ടായതെന്നാണ് സൂചന.