ഇന്ത്യയില്‍ ടിക്ക് ടോക്കിന് സമ്പൂര്‍ണ നിരോധനം

ഇന്ത്യയില്‍ ടിക്ക് ടോക്കിന് സമ്പൂര്‍ണ നിരോധനം. ഗൂഗിളാണ് ഇതിനുള്ള നടപടി മദ്രാസ് ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സ്വീകരിച്ചത്. ടിക്ക് ടോക്ക് നിരവധി അപകടങ്ങള്‍ക്കും കുറ്റകൃത്യങ്ങള്‍ക്കും കാരണമാകുന്നതായി ആക്ഷേപമുണ്ടായിരുന്നു.

സോഷ്യല്‍ മീഡിയ മൊബൈല്‍ ആപ് എന്ന രീതിയില്‍ വളരെ പെട്ടെന്നാണ് ടിക്ക് ടോക്ക് പ്രചാരം നേടിയത്. മദ്രാസ് ഹൈക്കോടതി നേരത്തെ ടിക്ക് ടോക്കിന്റെ പ്രവര്‍ത്തനം നിരോധിച്ചിരുന്നു. ഇത് ചോദ്യം ചെയ്ത നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളുകയായിരുന്നു. ഇതോടെയാണ് സര്‍ക്കാര്‍ ഇന്ത്യ മുഴുവന്‍ ടിക്ക് ടോക്ക് തടയുന്നതിന് നടപടി സ്വീകരിക്കുന്നതിന് ഗൂഗിളിനോട് ആവശ്യപ്പെട്ടത്.

ഇതേ തുടര്‍ന്ന് പ്ലേ സ്റ്റോറില്‍ നിന്ന് ടിക്ക് ടോക്ക് ഗൂഗിള്‍ നീക്കി.