ഡോണള്‍ഡ് ഡ്രംപ്, നരേന്ദ്ര മോഡി: അപകടകരമായ 10 താരതമ്യങ്ങള്‍

സമഗ്രാധിപത്യത്തിന്റെ വക്താക്കളായ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും അമേരിക്കന്‍ പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപും അനവധി കാര്യങ്ങളില്‍ ഒരു പോലെയാണ് ചിന്തിക്കുന്നതും പറയുന്നതും പെരുമാറുന്നതും. ചില സദൃശ്യങ്ങള്‍….

1 . അപകടകരമായ ദേശീയത- പ്രധാനമന്ത്രി നരേന്ദ്രമോദി ഹിന്ദു നാഷണലിസ്റ്റ് ആണ് എന്നാണ് സ്വയം പ്രഖ്യാപിച്ചിരിക്കുന്നത്. പ്രധാനമന്ത്രി സ്ഥാനര്‍ഥിയായി തീരുമാനിക്കപ്പെടും മുമ്പ് വിദേശ വാര്‍ത്ത ഏജന്‍സിയായ എ എഫ് പി യക്ക് നല്‍കിയ അഭിമുഖത്തില്‍ താന്‍ എന്താണെന്ന് മോദി അടിവരയിടുന്നു.

എന്നാല്‍ ട്രംപിലേക്ക് വരുമ്പോള്‍ അത് അമേരിക്കന്‍ വികാരമായി മാറുന്നു. അതായത് വെള്ളക്കാരുടെ ദേശീയത എന്ന വികാരം. ട്രംപിന്റെ സ്വപ്നത്തിലെ അമേരിക്കയില്‍ ‘കറുത്ത പൊട്ടുകള്‍’ ഇല്ല.

2. അധികാര കേന്ദ്രീകരണം-സ്വേച്ഛാധികാരം: ലോകത്തേ ഏറ്റവും വലിയ ജനാധിപത്യം എന്ന് ഖ്യാദിയുളള ഇന്ത്യയിലെ ഇതുവരെയുണ്ടായതില്‍ വച്ചും ഒറ്റയാള്‍ ഭരണം നടത്തുന്ന പ്രധാനമന്ത്രിയാണ് മോഡി. ഇക്കാര്യത്തില്‍ എക്സിക്യൂട്ടിവ് ഭരണമുള്ള അമേരിക്കയേ കടത്തി വെട്ടിയിരിക്കുന്നു പാര്‍ലമെന്ററി ഭരണമുള്ള ഇന്ത്യയില്‍ മോഡി. ഡസന്‍ കണക്കിന് കേന്ദ്ര മന്ത്രിമാരുള്ളതില്‍ മോദിയൊഴികെ എത്ര പേരെ എത്ര പേര്‍ക്ക് അറിയാം.

പ്രസിഡന്‍ഷ്യല്‍ രീതിയിലുള്ള ഭരണ സംവിധാനത്തിന്റെ ആനുകൂല്യമുള്ള ഡോണള്‍ഡ് ട്രംപും അധികാരത്തിന്റെ കൊടുമുടിയിലിരുന്ന് സ്വയം കാര്യങ്ങള്‍ തീരുമാനിക്കുന്നു വെന്ന് പുതുതായ കൊണ്ടു വന്ന കുടിയേറ്റ നിയമങ്ങളും മുസ്ലീം രാജ്യങ്ങളില്‍ നിന്നുള്ള യാത്ര നിരേധനവുമെല്ലാം വിളിച്ച് പറയുന്നു.

3. കോര്‍പ്പറേറ്റിസം- കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി വാദിക്കുന്ന് നരേന്ദ്ര മോദി ഇവരുടെ നോമിനിയാണെന്ന് പ്രതിപക്ഷമൊന്നടങ്കം തെളിവുകള്‍ നിരത്തി ആരോപിക്കുന്നു. അംബാനി,അദാനി ഗ്രൂപ്പുകളുമായി സര്‍ക്കാരിനുള്ള ചങ്ങാത്തം ഒരോ ദിവസവും ഒരോ ജീവിതത്തിലും പ്രതിഫലിക്കപ്പെടുന്നു.

ട്രംപാകട്ടെ സ്വയം ഒരു കോര്‍പ്പറേറ്റ് ആണ്. റിയല്‍ എസ്റ്റേറ്റാണ് രംഗം.ഹോട്ടലുകള്‍, കാസിനോ, ഗോള്‍ഫ് കോഴ്സുകള്‍ എന്നിങ്ങനെ ലോകം മുഴുവന്‍ വ്യാപിച്ച് കിടക്കുന്ന ട്രംപ് ഓര്‍ഗനൈസേഷന്റെ ആസ്തി 3.5 ബില്യന്‍ ഡോളര്‍.

4 മുസ്ലിം വിരദ്ധര്‍- ഭീകരാക്രമങ്ങളുടെ പേരിലാണ് ട്രംപ് മുസ്ലീം വിരുദ്ധനാകുന്നതെങ്കില്‍ ഇന്ത്യ ഹിന്ദുക്കളുടേതാണെന്നാണ് മോദി പ്രിതിനിധാനം ചെയ്യുന്ന പാര്‍ട്ടിയും ആര്‍ എസ് എസ് എസും പറയുന്നത്.

5. മുറി വൈദ്യം: രണ്ട് പേരും മുറവൈദ്യന്‍മാരാണ്.യാഥാര്‍ഥ പ്രശ്നം പഠിക്കാനോ മനസിലാക്കാനോ വിദ്യാഭ്യാസമോ ശേഷിയോ ഇല്ല. അതുകൊണ്ട് എല്ലാം അറിയുന്നുവെന്ന് കരുതുന്നവര്‍. ഇത്തരക്കാര്‍ക്ക് വരും വരായ്കകള്‍ നോക്കാനുള്ള ദീര്‍ഘവീക്ഷണം ഉണ്ടാകില്ലെന്ന് മെഡിക്കല്‍ സയന്‍സ്.കള്ളപ്പണം ഇന്ത്യയില്‍ വലിയ വിപത്താണ്. സംശയമില്ല. അതിന് നോട്ട് നിരോധിക്കാനാവുമോ? എലിയെ പേടിച്ച് ഇല്ലം ചുട്ടാല്‍ എന്തു സംഭവിക്കും? ലക്ഷക്കണക്കിന് കോടിരുൂപയും നൂറുകണക്കിന് ജീവനും നഷ്ടപ്പെട്ട് നേടിയതോ ? ഈ തീരുമാനത്തിന് വിലയായി ജനത കൊടുക്കേണ്ടി വന്നതോ….3.5 ലക്ഷം കോടി രൂപ.

ഇനി ട്രംപിന്റെ കാര്യമെടുക്കാം. വൈകാരിക പ്രശ്നമെന്ന് തിരിച്ചറിഞ്ഞ് 80 കളുടെ അവസാനം മുതല്‍ അമേരിക്കന്‍ ഭരണകൂടം മാററിവച്ച തീരുമാനമാണ് ഇസ്രായേലിന്റെ തലസ്ഥാനമാറ്റം. ഇരുട്ടി വെളുക്കുമുമ്പ് ഇത് പ്രാവര്‍ത്തീകമാക്കി.. ഇതിന്റെ വരും വരായ്കകള്‍ പരിഗണിക്കപ്പെട്ടില്ല.

6. ജനവിരുദ്ധത- ഫലത്തില്‍ ട്രംപും മോഡിയും ജനാധിപത്യത്തിനും മനുഷ്യാവകാശത്തിനും എതിരാണ്. പൗരന്‍മാര്‍ക്ക് ഭരണകൂടം ഇച്ഛിക്കുന്ന തരത്തിലുള്ള നിയന്ത്രിത അവകാശങ്ങളെ നല്‍കാവു എന്ന് ഇരുവരും നിഷ്‌കര്‍ഷിക്കുന്നു. രാജ്യമാണ് വലുതെന്ന് മോദി ആവര്‍ത്തിച്ച് വ്യക്തമാക്കുന്നു. അതായിത് ഹിന്ദു രാജ്യം. അമേരിക്കനിസം വരണമെന്ന് ട്രംപ് പറയുമ്പോള്‍ അതില്‍ കറുത്തവരില്ല.

7. പക്വതയില്ലായ്മ- അന്തര്‍ദേശീയ കാര്യങ്ങളില്‍ ചാടികേറി ഇടപെടുമെങ്കിലും ഇരുകൂട്ടര്‍ക്കും പക്വതയില്ലായ്മ പ്രകടം. അന്തര്‍ദേശീയ രാഷ്ട്രീയത്തില്‍ ഇന്നും ശക്തമായി നിലനില്‍ക്കുന്ന ‘നെഹ്രൂവിയന്‍ ലെഗസി’ തകര്‍ക്കുകയാണ് മോദിയുടെ ലക്ഷ്യം. ഓര്‍ക്കുക, പ്രിതിപക്ഷത്തുള്ള ഒരാളോട് പോലും അസഹിഷ്ണതയോടെ സംസാരിച്ചിട്ടില്ലാത്ത നേതാവാണ് നെഹ്രു. എന്തു കാര്യത്തിലും അപക്വമായി മാത്രം അഭിപ്രായം പറയുന്ന ആളാണ് ട്രംപ്.

8. ഐഎസ് പോലുള്ള ഭീകരവാദികള്‍ക്കെതിരെ കടുത്ത നിലപാട് വേണമെന്ന് വാദിക്കുന്നവരാണ് ഇരുവരും.

9. തികഞ്ഞ വര്‍ഗീയവാദികളാണ് രണ്ട് പേരും. ഒരാള്‍ ഹിന്ദു വര്‍ഗീയതയെ പുല്‍കുമ്പോള്‍ മറ്റെയാള്‍ കറുത്തവരെ പരിഗണിക്കുന്നതേയില്ല.

10. വിദ്വേഷ പ്രസംഗം- മറ്റുള്ളവരുടെ,പ്രതിപക്ഷത്തിന്റെ വിഷമങ്ങളോ പ്രതിസന്ധിയോ മോഡിക്കും ട്രംപിനും പരഗണനാ വിഷയങ്ങളല്ല. വ്യക്തി എന്നുള്ള നിലക്ക് ഇതാകാം. പക്ഷെ ഇന്ത്യ, അമേരിക്ക പോലുള്ള രാജ്യങ്ങളിലെ തലവന്‍മാരെന്നുള്ള നിലക്ക് ഇത്തരം പ്രതികരണങ്ങള്‍ വരുമ്പോള്‍ പൗരന്‍മാര്‍ക്ക് തലകുനിക്കേണ്ടി വരും.