'കള്ളനും പൊലീസും ചേര്‍ന്നുള്ള ടിക് ടോക്ക്'; വൈറലായ വീഡിയോയ്ക്ക് പിന്നിലെ സത്യം

“കള്ളനും പൊലീസും ചേര്‍ന്നുള്ള ടിക് ടോക്ക്” എന്ന തലക്കെട്ടോടെ കുറച്ച് ദിവസങ്ങളായി ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഇത് കണ്ട് പൊലീസിനെ വിമര്‍ശിച്ചും പിന്തുണച്ചും നിരവധി കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ കുമിഞ്ഞു കൂടിയത്. വീഡിയോയെ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങള്‍ പൊടിപൊടിക്കവേ വീഡിയോ സോഷ്യല്‍ മീഡിയില്‍ ഹിറ്റായിരിക്കുകയാണ്.

ഇത് പൊലീസ് തന്നെ തയ്യാറാക്കിയ വീഡിയോ ആണെന്ന ധാരണയിലാണ് സംവാദങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ കൊഴുക്കുന്നത്. എന്നാല്‍ സംഭവത്തിന്റെ യാഥാര്‍ത്ഥ്യം അങ്ങനെയല്ല. വീഡിയോയില്‍ കാണുന്ന പൊലീസ് ഉദ്യോഗസ്ഥരും പൊലീസ് ജീപ്പും വ്യാജമാണ്. സിനിമ സെറ്റില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ ചേര്‍ന്ന് ചെയ്തതാണ് ഈ ടിക്ക് ടോക്ക് വീഡിയോ.

Read more

സാജന്‍ നായര്‍ എന്ന നടനാണ് ദിവസങ്ങള്‍ക്കു മുമ്പ് വീഡിയോ ടിക് ടോക്കില്‍ ഷെയര്‍ ചെയ്തത്. “കള്ളനും പൊലീസും ചേര്‍ന്നുള്ള ടിക്ടോക്ക് വിഡിയോ” എന്ന ടാഗ് ലൈനില്‍ ആരോ ഇത് ഷെയര്‍ ചെയ്തതോടെ സംഗതി വൈറലാവുകയായിരുന്നു.