'വരൂ പഴങ്ങള്‍ സമ്മാനമായി നല്‍കാം'; മാരിയറ്റിനെ ട്രോളി താജ്

ചണ്ഡീഗഢിലെ ആഡംബര ഹോട്ടലായ ജെഡബ്ല്യു മാരിയറ്റ് ബോളിവുഡ് താരം രാഹുല്‍ ബോസിനോട് രണ്ട് വാഴപ്പഴത്തിന് 442.5 രൂപ ഈടാക്കിയത് വലിയ വാര്‍ത്തയായിരുന്നു. മാരിയട്ടിനെ ട്രോളി രംഗത്തെത്തിയിരിക്കുകയാണ് ഹോട്ടല്‍ ഭീമനായ താജ്. പഴങ്ങള്‍ സമ്മാനമായി നല്‍കാമെന്നാണ് താജിന്റെ വാഗ്ദാനം. പഴത്തൊലിയില്‍ ചവിട്ടി വീഴരുതെന്നും 442 രൂപയ്ക്ക് ഒരു മുറി തന്നെ തരാമെന്നുമാണ് റൂം ബൂക്കിങ്ങിനുള്ള സംവിധാനമായ ഓയോയുടെ ട്രോള്‍. 442 രൂപയ്ക്ക് ഇഷ്ടം പോലെ പഴം നല്‍കാമെന്നാണ് റിലയന്‍സ് സ്മാര്‍ട്ടിന്റെ ട്രോള്‍.

കഴിഞ്ഞ ദിവസമാണ് അമ്പരപ്പിക്കുന്ന ബില്ല് രാഹുല്‍ ബോസ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ജിം സെഷന് ശേഷം ഓര്‍ഡര്‍ ചെയ്ത രണ്ട് വാഴപ്പഴത്തിനാണ് ഈ ബില്ല് ചുമത്തിയിരിക്കുന്നത്. ഇത്തരം കൊള്ളവില ഈടാക്കിയതിനെതിരെ താരത്തിന്റെ ആരാധകരും രംഗത്തു വന്നിട്ടുണ്ട്. പഴങ്ങള്‍ക്ക് ഇത്തരത്തില്‍ ജി.എസ്.ടി ഏര്‍പ്പെടുത്താനാകില്ലന്നും ആരാധകര്‍ പറയുന്നു.

Read more

ഒഴിവാക്കപ്പെട്ടവയായിട്ടും പഴത്തിന് 18 % ജിഎസ്ടി ചുമത്തുകയായിരുന്നു. ഇതോടെ സംസ്ഥാന എക്‌സൈസ് നികുതി വകുപ്പ് ഹോട്ടലിന് 25000 രൂപ പിഴയിടുകയും ചെയ്തു. ഒഴിവാക്കപ്പെട്ട ഉല്‍പ്പന്നത്തില്‍ നികുതി ചുമത്തുന്നതിനെതിരെയുള്ള സിജിഎസ്ടി നിയമത്തിലെ 11 ാം വകുപ്പ് പ്രകാരമാണ് നടപടി. ജൂലൈ 22നാണ് രാഹുല്‍ മാരിയട്ടിനെതിരെ ദുരനുഭവം വിവരിച്ച് വീഡിയോ പങ്കുവെച്ചത്.