വീഡിയോ കോള്‍ വഴി ഒരു ഡിജിറ്റല്‍ വിവാഹനിശ്ചയം ; വൈറലായി വീഡിയോ!

വ്യത്യസ്തമായ രീതിയില്‍ നടത്തിയ ഒരു വിവാഹ നിശ്ചയ ചടങ്ങിന്റെ വീഡിയോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ഒരു ഗുജറാത്തി കുടുംബം വീഡിയോ കോള്‍ വഴി നടത്തിയ വിവാഹ നിശ്ചയമാണ് സമൂഹ മാധ്യമങ്ങള്‍ ഏറ്റുപിടിച്ചിരിക്കുന്നത്.

ഓരോ മരപ്പലകയിലും ഓരോ മൊബൈല്‍ ഫോണുകള്‍ വെച്ചിരിക്കുന്നു, ഫോണിലെ വീഡിയോ കോളില്‍ വധുവും വരനും പ്രത്യക്ഷപ്പെട്ടതോടെ വിവാഹ നിശ്ചയ ചടങ്ങുകള്‍ ആരംഭിക്കുകയായിരുന്നു.

ചടങ്ങില്‍ യുവതിയെ കുങ്കുമം കൊണ്ട് തിലകം ചാര്‍ത്തുന്ന ചടങ്ങുണ്ട്. ആ  യുവതി പ്രത്യക്ഷപ്പെട്ട ഫോണിന്റെ സ്‌ക്രീനിലാണ് ഇത് അണിയിച്ചത്. പ്രതിശ്രുധ വധു പ്രത്യക്ഷപ്പെട്ട മൊബൈല്‍ സ്‌ക്രീനില്‍ അവരുടെ തലയിലണിയുന്ന പോലെ ദുപ്പട്ട അണിയിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം

രസകരവും വ്യത്യസ്തവുമായ വിവാഹനിശ്ചയത്തിന്റെ വിഡിയോ വന്‍തോതിലാണ് സമൂഹ മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യപ്പെടുന്നത്.