റെയില്‍ പാളത്തിലെ സെല്‍ഫി തരംഗമായ വീഡിയോ വ്യാജമെന്ന് മാധ്യമ പ്രവര്‍ത്തക

സാമൂഹ്യമാധ്യമങ്ങളില്‍ വലിയ തോതില്‍ തരംഗമായ വീഡിയോയായിരുന്നു റെയില്‍ പാളത്തില്‍ സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനെടയില്‍ യുവാവ് കൊല്ലപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍. ഇത് വൈറലായിതോടെ അന്തരാഷ്ട്ര മാധ്യമങ്ങള്‍ അടക്കം ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു.

പക്ഷേ ഈ വീഡിയോ വ്യാജമാണെന്ന് മാധ്യമപ്രവര്‍ത്തകയായ നെല്ലുട്‌ല കവിത പറയുന്നത്. ഇത് ആളുകളെ ബോധ്യപ്പെടുത്തനായി കവിത ഒരു വീഡിയോയും സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചു.

റെയില്‍ പാളത്തില്‍ സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച യുവാവ് ശിവയാണെന്ന് മാധ്യമപ്രവര്‍ത്തക പറയുന്നു. ശിവ മടാപൂരിലെ ഒരു ജിമ്മില്‍ ഇന്‍സ്ട്രക്ടറാണ്. ശിവയുടെ സഹപ്രവര്‍ത്തകനാണ് തന്നെ ഈ വിവരം അറിയിച്ചത്. നിലവില്‍ ശിവ ഒളിവിലാണെന്ന് കവിത ട്വീറ്ററിലൂടെ അറിയിച്ചു.