സിംബാബ്‌വെയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിലെ ദക്ഷിണാഫ്രിക്കൻ താരം വിയാൻ മുൾഡറുടെ ബാറ്റിംഗ് പ്രകടനത്തിലൂടെ ക്രിക്കറ്റ് ഇതിഹാസം ബ്രയാൻ ലാറയുടെ 400 റൺസ് എന്ന അപരാജിത റെക്കോർഡ് വീണ്ടും ചർച്ചയായിരിക്കുകയാണ്. മത്സരത്തിൽ ദക്ഷിണാഫ്രിക്കയുടെ സ്റ്റാൻഡ്-ഇൻ ക്യാപ്റ്റൻ കൂടിയായ മുൾഡർ പുറത്താകാതെ 367 റൺസ് നേടി. ടെസ്റ്റ് ചരിത്രത്തിലെ അഞ്ചാമത്തെ ഉയർന്ന വ്യക്തിഗത സ്‌കോറാണിത്.
ലാറയുടെ റെക്കോർഡ് മറികടക്കാൻ അവസരം ലഭിച്ചിട്ടും, മുൾഡർ ഇന്നിംഗ്സ് ഡിക്ലയർ ചെയ്യാൻ തീരുമാനിച്ചു, ഈ തീരുമാനം ക്രിക്കറ്റ് സമൂഹത്തിൽ സമ്മിശ്ര പ്രതികരണങ്ങൾക്ക് കാരണമായി. മുൾഡറിന്റെ അപരാജിത 367 ഇപ്പോൾ ലാറയുടെ തൊട്ടു പിന്നിലാണ്. ഇതിനിടെ ലാറ മുമ്പൊരിക്കൽ പ്രവചിച്ചത് ഇംഗ്ലണ്ട് മുൻ ക്യാപ്റ്റൻ മൈക്കൽ ആതർട്ടൺ ഓർമ്മിച്ചു.
ആരെങ്കിലും നിങ്ങളുടെ റെക്കോഡ് തകർക്കുമെന്ന് നിങ്ങൾ പ്രതീക്ഷിക്കുന്നുണ്ടോ എന്ന് ഞാൻ ലാറയോട് ഒരുതവണ ചോദിച്ചു. ആധുനിക കളിക്കാരൻ സ്കോർ ചെയ്യുന്ന വേഗത കണക്കിലെടുത്ത് ആരെങ്കിലും അത് തീർച്ചയായും തകർക്കുമെന്ന് അദ്ദേഹം പറഞ്ഞു. ആരാണ് അത് ചെയ്യാൻ കൂടുതൽ സാധ്യതയുള്ളതെന്ന് ഞാൻ ചോദിച്ചു. അദ്ദേഹം യശസ്വി ജയ്‌സ്വാളിനെയും ഹാരി ബ്രൂക്കിനെയും പരാമർശിച്ചു,” സ്കൈ സ്പോർട്സ് പോഡ്‌കാസ്റ്റിൽ ആതർട്ടൺ പറഞ്ഞു.
Read more
അന്താരാഷ്ട്ര കരിയറിന്റെ തുടക്കത്തിൽ തന്നെ ഈ യുവ ഇന്ത്യൻ ബാറ്റർ രണ്ട് ഇരട്ട സെഞ്ച്വറികൾ നേടി. അതുപോലെ, 2024 ൽ പാകിസ്ഥാനെതിരായ ആദ്യ ടെസ്റ്റിൽ 317 റൺസ് നേടിയ ബ്രൂക്ക് വാർത്തകളിൽ ഇടം നേടി.