ദുബായ് ഷോപ്പിങ്ങ് ഫെസ്റ്റിവലില്‍ ഇന്ന് വന്‍ ഡിസ്‌കൗണ്ട്

ദുബായ് ഷോപ്പിങ്ങ് ഫെസ്റ്റിവലില്‍ 70 ശതമാനം ഡിസ്‌കൗണ്ട്. ഈ മാസം 27 വരെ നീളുന്ന ഷോപ്പിങ്ങ് ഫെസ്റ്റിവലില്‍ ഇന്ന് വമ്പന്‍ സര്‍പ്രൈസാണ് ഷോപ്പിങ്ങ് പ്രേമികള്‍ക്കായി ഒരുക്കിയത്.

സൗന്ദര്യവര്‍ധക വസ്തുക്കളും അത്തറും ഇഷ്ടപ്പെടുന്നവര്‍ക്ക് കയ്യിലുള്ള പഴയ സ്റ്റോക്കെല്ലാം എടുത്ത് കളഞ്ഞ് പുതിയവ നിറക്കാന്‍ വന്‍ അവസരമാണ് ഇന്നത്തെ ഷോപ്പിങ്ങ് സമ്മാനിക്കുക.

ഷോപ്പിങ്ങ് മാത്രമല്ല, കാര്‍ട്ടുണ്‍മേളകള്‍, സിനിമ, ഭക്ഷ്യമേള മറ്റ് വിനോദങ്ങളെല്ലാം ദുബായ് ഷോപ്പിങ്ങ് ഫെസ്റ്റിവലിന്റെ ആകര്‍ഷണീയതയാണ്. പുതുവര്‍ഷത്തില്‍ വീട് ഒരിക്കല്‍കൂടി ഡെക്കറേറ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഷോപ്പിങ്ങ് ഫെസ്റ്റിവലിന്റെ പ്രത്യേക ഡിസൈന്‍ സ്വന്തമാക്കാന്‍ അവസരമുണ്ട്.