ബഹറിനില്‍ നിന്നും നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവരുടെ വിവരശേഖരണം തുടങ്ങി

കോവിഡ് പശ്ചാത്തലത്തില്‍ ഇന്ത്യയിലേക്ക് തിരിച്ചു പോകാന്‍ ആഗ്രഹിക്കുന്നവരുടെ വിവര ശേഖരണം ബഹറിനിലെ ഇന്ത്യന്‍ എംബസി തുടങ്ങി. https://forms.gle/FCWAxcy2JsUtzY3L6 എന്ന ലിങ്കാണ് വിവരങ്ങള്‍ നല്‍കാന്‍ തുറന്നിരിക്കുന്നത്. ഒരു അപേക്ഷയില്‍ ഒരാളുടെ വിവരങ്ങള്‍ മാത്രമാണ് നല്‍കാനാവുക. കുടുംബാംഗങ്ങള്‍ ഉണ്ടെങ്കില്‍ ഓരോരുത്തര്‍ക്കും വെവ്വേറെ ഫോറം പുരിപ്പിക്കണം. വിവര ശേഖരണം മാത്രമാണ് ലക്ഷ്യമെന്ന് ഓണ്‍ലൈന്‍...

നോര്‍ക്കയില്‍ പേര് ചേര്‍ത്ത പ്രവാസികള്‍ മൂന്നു ലക്ഷം കവിഞ്ഞു; ഇതില്‍ തൊഴില്‍ നഷ്ടപ്പെട്ടവര്‍ അരലക്ഷത്തിലേറെ

കോവിഡ് പ്രതിസന്ധി കാരണം കേരളത്തിലേക്ക് മടങ്ങാനായി നോര്‍ക്കയില്‍ പേരുവിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം മൂന്നുലക്ഷം കവിഞ്ഞു. 320463 പ്രവാസികളാണ് ഇതുവരെ ആകെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ തൊഴില്‍ നഷ്ടപ്പെട്ടവര്‍ 56114 പേരുണ്ട്. മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികളുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ നോര്‍ക്ക തുടരുകയാണ്. കഴിഞ്ഞ ഞായറാഴ്ചയാണ് നോര്‍ക്ക രജിസ്‌ട്രേഷന്‍ ആരംഭിച്ചത്....

ഗള്‍ഫില്‍ കോവിഡ് മരണം 307; മുപ്പതിലേറെ പേര്‍ മലയാളികള്‍

ഗള്‍ഫില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 307 ആയി ഉയര്‍ന്നു. യു.എ.ഇയില്‍ മാത്രം 9 പേരാണ് ഇന്നലെ മരിച്ചത്. സൗദിയില്‍ 157 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. അതോടൊപ്പം ഗള്‍ഫില്‍ കോവിഡ് ബാധിതരുടെ എണ്ണം 54,000 കവിഞ്ഞു. അതേ സമയം ഇതിനകം ഒമ്പതിനായിരത്തിലേറെ പേര്‍ക്ക് രോഗം...

ലുലു ഗ്രൂപ്പിൽ അബുദാബി ഷെയ്ക്ക് 7600 കോടി രൂപയിലധികം നിക്ഷേപിക്കുന്നു

  അബുദാബിയുടെ രാജകുടുംബത്തിലെ ഒരംഗത്തിന്റെ പിന്തുണയുള്ള ഒരു നിക്ഷേപ സ്ഥാപനം, ഗൾഫിലെ ഏറ്റവും വലിയ ഹൈപ്പർ മാർക്കറ്റ് ശൃംഖലകളിലൊന്നായ ലുലു ഗ്രൂപ്പ് ഇന്റർനാഷണലിൽ ഒരു ബില്യൺ ഡോളർ (ഏകദേശം 7600 കോടി ഇന്ത്യന്‍ രൂപയിലധികം) വിലമതിക്കുന്ന ഓഹരി വാങ്ങാൻ സമ്മതിച്ചതായി റിപ്പോർട്ട്. ഇന്ത്യൻ വ്യവസായി യൂസഫ് അലി സ്ഥാപിച്ച അബുദാബി...

കൊറോണ; ഇന്ത്യ ഉള്‍പ്പെടെ ഏഴ് രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് കുവൈറ്റിൽ വിലക്ക്

  കൊറോണ പകർച്ചവ്യാധി പടരുന്നതിനെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് കുവൈറ്റ് താത്കാലിക വിലക്കേര്‍പ്പെടുത്തി. ശനിയാഴ്ച മുതല്‍ ഒരാഴ്ചത്തേക്കാണ് വിലക്ക്. ഇതേതുടര്‍ന്ന് കരിപ്പൂരില്‍ നിന്ന് പുലര്‍ച്ചെ പുറപ്പെടേണ്ട വിമാനം റദ്ദാക്കി. വിമാനത്തില്‍ യാത്ര ചെയ്യാനായി എത്തിയവരെ വിമാനത്താവളത്തില്‍ നിന്ന് തിരിച്ചയച്ചു. ഇന്ത്യയ്‌ക്കൊപ്പം ബംഗ്ലാദേശ്, ശ്രീലങ്ക, ഫിലിപ്പീന്‍സ്, ഈജിപ്ത്, സിറിയ, ലബനോന്‍...

രാജ്യത്ത് എത്തുന്നവര്‍ ചൈന സന്ദര്‍ശിച്ചവരാണെങ്കില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് സൗദി അറേബ്യ

വിദേശ രാജ്യങ്ങളില്‍ നിന്ന് സൗദിയിലേക്ക് വരുന്നവര്‍ അടുത്തിടെ ചൈന സന്ദര്‍ശിച്ചവരാണെങ്കില്‍ അധികൃതര്‍ക്ക് റിപ്പോര്‍ട്ട് നല്‍കണമെന്ന് സൗദി ജവാസാത്ത് വിഭാഗം അറിയിച്ചു. സൗദിയില്‍ എത്തുന്നതിന് പതിനഞ്ചു ദിവസം മുമ്പ് ചൈനയിലുണ്ടായിരുന്നെങ്കില്‍ ഇക്കാര്യം എയര്‍പോര്‍ട്ടുകളും തുറമുഖങ്ങളും കരാതിര്‍ത്തികളും അടക്കമുള്ള അതിര്‍ത്തി പ്രവേശന കവാടങ്ങളിലെ ജവാസാത്ത് ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ നിര്‍ബന്ധമായും വെളിപ്പെടുത്തണമെന്നാണ് സൗദി...

കൊറോണ; യു.എ.ഇയില്‍ സൗജന്യ ചികിത്സ

  കൊറോണ വൈറസ് ബാധ പടര്‍ന്നു പിടിക്കുന്നതിന് പിന്നാലെ യു.എ.ഇയില്‍ സൗജന്യ ചികിത്സ നല്‍ക്കും. ഇന്‍ഷുറന്‍സ് ഉണ്ടോ ഇല്ലയോ എന്നത് പരിഗണിക്കാതെ കൊറോണ വൈറസ് ബാധിച്ചവര്‍ക്ക് ചികിത്സ നല്‍കുമെന്ന് ആരോഗ്യ അധികൃതര്‍ വ്യക്തമാക്കി. ഇതു സംബന്ധിച്ച് ദുബൈ ഹെല്‍ത്ത് അതോറിറ്റി (ഡി.എച്ച്.ഐ) ആശുപത്രികളിലേക്ക് സര്‍ക്കുലര്‍ അയച്ചു. രോഗികള്‍ക്ക് ഇന്‍ഷുറന്‍സ് ഉണ്ടെങ്കില്‍...

കുവൈറ്റിൽ ഇനി തടവുകാര്‍ക്ക് മാസത്തില്‍ ഒരു ദിവസം ഭാര്യയ്ക്ക് ഒപ്പം കഴിയാൻ അവസരം

  കുവൈറ്റിൽ ഇനി  തടവുകാര്‍ക്ക് മാസത്തില്‍ ഒരു ദിവസം ഭാര്യയ്ക്ക് ഒപ്പം കഴിയാന്‍ അവസരം നല്‍കും. ഇതിന് പ്രത്യേക അപ്പാര്‍ട്ട്‌മെന്റ് പണിയും. ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുന്ന തടവുകാരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനുള്ള ജയില്‍ പരിഷ്‌കരണ പദ്ധതിയില്‍ ആണ് ഇക്കാര്യം ഉള്‍പ്പെടുത്തിയിട്ടുള്ളത്. രാജ്യാന്തര മാനദണ്ഡങ്ങള്‍ അനുസരിച്ചാകും പരിഷ്‌കാരം ഉണ്ടാവുക എന്ന് ആഭ്യന്തര...

ഒമാൻ സുൽത്താൻ ഖാബൂസ് ബിൻ സെയ്ദ് അന്തരിച്ചു; രാജ്യത്ത് മൂന്ന് ദിവസത്തെ പൊതു അവധി

  പ്രാദേശിക പോരാട്ടങ്ങളിൽ രാജ്യത്തിന്റെ നിഷ്പക്ഷത കാത്തുസൂക്ഷിച്ച പശ്ചിമേഷ്യയിലെ ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിച്ച ഭരണാധികാരികളിൽ ഒരാളായ ഒമാനിലെ സുൽത്താൻ ഖാബൂസ് ബിൻ സെയ്ദ് വെള്ളിയാഴ്ച അന്തരിച്ചു. ഏറെ നാളായി രോഗബാധിതനായിരുന്നു ഇദ്ദേഹം. ഒമാന്റെ ഉന്നത സൈനിക സമിതി സുൽത്താൻ ഖാബൂസ് ബിൻ സെയ്ഡിന്റെ പിൻഗാമിയെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടികൾ...

പൗരത്വ നിയമ ഭേദഗതി അനീതി; പിൻവലിക്കണമെന്ന് ബഹ്റൈന്‍ പാര്‍ലമെന്റ്

  ഇന്ത്യൻ സർക്കാരി​​​ന്റെ പൗരത്വ​ നിയമ ഭേദഗതി അനീതിയാണെന്ന് ബഹ്റൈന്‍ പാര്‍ലമെന്റ്​. മുസ്ലിങ്ങൾ ഒഴികെ മറ്റു സമുദായങ്ങളിലുള്ള അഭയാര്‍ഥികള്‍ക്ക് പൗരത്വം നല്‍കാനുള്ള തീരുമാനം വിവേചനമാണെന്നും ഒരു വിഭാഗം ഇന്ത്യൻ പൗരന്മാരുടെ പൗരത്വം റദ്ദ് ചെയ്യാൻ പ്രസ്തുത നിയമം വഴി തുറക്കുമെന്നത് ആശങ്കയുളവാക്കുന്നതാണെന്നും പാർലമെന്റ് അഭിപ്രായപ്പെട്ടു. അതിനാൽ തന്നെ വിവേചനപരമായ...