ഭാര്യയെ കൊലപ്പെടുത്തിയ ശേഷം അത്മഹത്യ; മലയാളി ദമ്പതികൾ കുവൈത്തിൽ മരിച്ച നിലയിൽ

കുവൈത്തിൽ മലയാളി ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട പൂങ്കാവ് പൂത്തേത്ത് സൈജു സൈമൺ, ഭാര്യ ജീന എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ സാൽമിയയിലാണ് സംഭവം. ജീനയെ വീടിനുള്ളിൽ മരിച്ച നിലയിലും സൈജുവിനെ താമസിക്കുന്ന കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ജീനയെ കൊലപ്പെടുത്തിയ ശേഷം  സൈജു ആത്മഹത്യ ചെയ്തതാകാം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

Read more

സൈജുവിന്റെ  മൃതദേഹം കണ്ടെത്തിയതിനെ  തുടർന്ന് അന്വേഷണ ഉദ്യോഗസ്ഥരെത്തി ഇവർ താമസിച്ചു വന്ന ഫ്ലാറ്റ് പരിശോധിച്ചപ്പോഴാണ്  ജീനയെ കുത്തേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇരുവരും വിവാഹിതരായത് ഒരു വർഷം മുമ്പാണ്. കുവൈത്തിലെ ആരോഗ്യ വകുപ്പിൽ ആംബുലൻസ് ഡ്രൈവറായിരുന്നു സൈജു. ഐടി ജീവനക്കാരിയാണ് ജീന.