പ്രതികൂല കാലാവസ്ഥ: ഒമാനില്‍ ഇന്ന് പൊതു അവധി; ഉത്തരവിറക്കി തൊഴില്‍ മന്ത്രാലയം; സ്‌കൂളുകള്‍ അടച്ചിടും

കാലാവസ്ഥ പ്രതികൂലമായതിനെ തുടര്‍ന്ന് ഒമാനില്‍ ഇന്ന് പൊതു അവധി പ്രഖ്യാപിച്ചു. പൊതുമേഖലയിലും സ്വകാര്യമേഖലയിലും ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക്അവധി ബാധകമായിരിക്കുമെന്ന് ഒമാന്‍ തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി.
ഒമാനിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നേരത്തേ അവധി പ്രഖ്യാപിച്ചിരുന്നു. തിങ്കളാഴ്ച ക്ലാസുകള്‍ നിര്‍ത്തി വെക്കുമെന്നാണ് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചത്. നാളെ സ്‌കൂളുകള്‍ പുനരാരംഭിക്കുമെന്നും അറിയിച്ചിട്ടുണ്ട്. അന്താരാഷ്ട്ര സ്‌കൂളുകള്‍ക്കും അവധി ബാധകമാണ്.