ആഡംബര ഹോട്ടല്‍ മുറിയില്‍ തീയിട്ട് തത്സമയം സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

ആഡംബര ഹോട്ടല്‍ മുറിയില്‍ തീയിട്ട് തത്സമയം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച യുവാവിനെ ദുബായ് പൊലീസ് അറസ്റ്റുചെയ്തു. ഹോട്ടല്‍ മുറിയില്‍ സ്ഥാപിച്ചിരുന്ന അഗ്നി ശമന സംവിധാനം തകരാറിലാക്കിയാണ് യുവാവ് മുറിയില്‍ തീയിട്ടത്. തന്റെ സഹോദരി എന്ന് പരിചയപ്പെടുത്തിയ യുവതിക്കൊപ്പമാണ് യുവാവ് ഹോട്ടലില്‍ മുറിയെടുത്തത്. കൂടെ പുരോഹിത വേഷത്തില്‍ മറ്റൊരാളുമുണ്ടായിരുന്നു.

യുവാവിനൊപ്പമുണ്ടായിരുന്നയാള്‍ ദുര്‍മന്ത്രവാദത്തെക്കുറിച്ചാണ് സംസാരിച്ചിരുന്നതെന്ന് ഹോട്ടല്‍ ജീവനക്കാര്‍ പറയുന്നു. റൂമിലെ ഓരോ ഭാഗങ്ങളിലും ഇയാള്‍ തീയിടുന്ന ദൃശ്യങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. ഹോട്ടല്‍ അപ്പാര്‍ട്‌മെന്റുകള്‍ വ്യക്തികള്‍ക്ക് വിറ്റിരുന്നു. ഇത്തരത്തില്‍ വില്‍പ്പന നടത്തിയ അപാര്‍ട്‌മെന്റാണ് യുവാവ് വാടകയ്ക്ക് എടുത്തത്. നേരത്തെ യുവാവിനെതിരെ ബര്‍ദുബൈ പൊലീസ് പത്തിലധികം തവണ കേസെടുത്തിട്ടുണ്ട്.

Read more

ഹോട്ടലിലെ അഗ്നി ശമന സംവിധാനമടക്കം യുവാവ് നശിപ്പിച്ചിട്ടുണ്ട്. അപാര്‍ട്‌മെന്റിന് വരുത്തിയ നാശ നഷ്ടങ്ങളില്‍ ഉടമയ്ക്ക് നോട്ടീസ് നല്‍കിയതായും ഹോട്ടല്‍ ജീവനക്കാര്‍ പറഞ്ഞു.