സൗദിയിൽ ഈ വർഷം എട്ട് വമ്പൻ പൊതുഗതാഗത പദ്ധതികൾ

സൗദിയിൽ ഈ വർഷം വിവിധ പ്രദേശങ്ങളിലായി എട്ട് പൊതുഗതാഗത പദ്ധതികൾ ആരംഭിക്കുമെന്ന് പബ്ലിക് ട്രാൻസ്‌പോർട്ട് അതോറിറ്റി വക്താവ് സാലിഹ് അൽ സുവൈദ് പറഞ്ഞു. ഇത് ഗതാഗതക്കുരുക്ക്, വായു-ശബ്ദ മലിനീകരണം എന്നിവ കുറയ്ക്കുന്നതിനും ജീവിതനിലവാരം വർധിപ്പിക്കുന്നതിനും സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.

എട്ട് ഗതാഗത സരംഭങ്ങളും ബൃഹത്തായതും സുപ്രധാനവുമായ പദ്ധതികളിൽ പെട്ടതാണെന്നും പുതിയവ ആരംഭിക്കുന്നതിലൂടെ ഈ വർഷം പൊതുഗതാഗത രംഗത്ത് ചരിത്രപരമായ മാറ്റം ഉണ്ടാക്കുമെന്നും അൽ സുവൈദ് വിശദീകരിച്ചു.

Read more

ജനസാന്ദ്രത, ഗതാഗതക്കുരുക്ക് എന്നിവയെ പ്രതിനിധീകരിക്കുന്ന നിർദ്ദിഷ്ട മാനദണ്ഡങ്ങൾക്കനുസൃതമായാണ് പദ്ധതികൾ ആരംഭിക്കുന്ന നഗരങ്ങൾ തെരഞ്ഞെടുക്കുക. പൊതുഗതാഗതം ഉപയോഗിക്കുന്നതിന് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുക, അത് ഉപയോഗിക്കാൻ ആളുകളെ പ്രേരിപ്പിക്കുക എന്നിവയാണ് അതോറിറ്റിയുടെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യങ്ങളെന്നും അൽ സുവൈദ് ചൂണ്ടിക്കാട്ടി.