ഇംഗ്ലണ്ടിനെതിരെ എഡ്ജ്ബാസ്റ്റണില്‍ നടന്ന രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക് തകർപ്പൻ ജയം. 336 റൺസിനാണ് ആതിഥേയരെ ഇന്ത്യ പരാജയപ്പെടുത്തിയത്. ഇന്ത്യ ഉയര്‍ത്തിയ 608 റണ്‍സെന്ന കൂറ്റന്‍ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ട് 271 റണ്‍സിന് ഓള്‍ഔട്ടായി. നീണ്ട 58 വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഇന്ത്യ എഡ്ജ്ബാസ്റ്റണില്‍ ഒരു ടെസ്റ്റ് മത്സരം വിജയിക്കുന്നത്.
ജയത്തോടെ അഞ്ചു മത്സര പരമ്പരയില്‍ ഇന്ത്യ ഒപ്പമെത്തി (1-1). ഒന്നാം ഇന്നിങ്‌സില്‍ ഇരട്ട സെഞ്ചുറിയും (269) രണ്ടാം ഇന്നിങ്‌സില്‍ സെഞ്ചുറിയും നേടിയ (161) ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലാണ് കളിയിലെ താരം. ഇരു ഇന്നിങ്‌സിലുമായി പത്ത് വിക്കറ്റ് നേട്ടം നേടിയ ആകാശ് ദീപും കളിയിൽ നിർണായക പ്രകടനം നടത്തി.
Read more
എന്നാൽ ഇന്ത്യക്ക് താകീതുമായി രംഗത്ത് എത്തിയിരിക്കുകയാണ് മൈക്കിൾ വോൻ. ആന്‍ഡേഴ്‌സന്‍- ടെണ്ടുല്‍ക്കര്‍ ട്രോഫിക്കായുള്ള ഈ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ ടീം ഇനിയൊരു മല്‍സരം കൂടി ജയിക്കില്ലെന്നു മൈക്കല്‍ വോന്‍ വ്യക്തമാക്കി. അഞ്ചു മല്‍സരങ്ങളുടെ പരമ്പര 3-1ന് ഇംഗ്ലീഷ് ടീം കൈക്കലാക്കുമെന്നും അദ്ദേഹം പ്രവചിക്കുന്നു. ശേഷിച്ച മൂന്നു ടെസ്റ്റുകളില്‍ രണ്ടെണ്ണത്തില്‍ ഇംഗ്ലണ്ട് ജയിക്കുമ്പോള്‍ ഒന്നു സമനിലയാവുമെന്നാണ് വോന്‍ എക്‌സിലൂടെ ചൂണ്ടിക്കാണിക്കുന്നത്.