സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

ആലപ്പുഴ മാവേലിക്കരയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു. പുതുച്ചിറ സ്വദേശി കനകമ്മയാണ് മരിച്ചത്. സാമ്പത്തിക തർക്കമാണ് കൊലക്ക് പിന്നിൽ. ഏകമകൻ കൃഷ്ണദാസിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. സിപിഐ മുൻ കൗൺസിലറാണ് കനകമ്മ സോമരാജൻ.