സ്വകാര്യ ബസ് പണിമുടക്കില്‍ അധിക സര്‍വീസുകള്‍ നടത്തുമെന്ന് കെഎസ്ആര്‍ടിസി.
യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് സര്‍വീസുകള്‍ ക്രമീകരിക്കണം.
ക്രമസമാധാന പ്രശ്‌നങ്ങളുണ്ടായാല്‍ പൊലീസ് സഹായംതേടാനും നിര്‍ദേശമുണ്ട്.
ഇതു സംബന്ധിച്ച് എല്ലാ യൂണിറ്റധികാരികള്‍ക്കും ഓപ്പറേഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജി.പി.പ്രദീപ് കുമാര്‍ നിര്‍ദേശം നല്‍കി. ഓപ്പറേറ്റിംഗ് വിഭാഗം ജീവനക്കാര്‍ക്ക് അവധി നല്‍കരുതെന്നും ഓഫീസര്‍മാര്‍ യൂണിറ്റുകളിലുണ്ടാകണമെന്നും നിര്‍ദേശമുണ്ട്.
നിലവില്‍ യൂണിറ്റുകളില്‍ ലഭ്യമാക്കിയിട്ടുള്ള മുഴുവന്‍ ബസുകളും സര്‍വീസിന് യോഗ്യമാക്കി ഓപ്പറേറ്റ് ചെയ്യണം. ആശുപത്രികള്‍, എയര്‍പോര്‍ട്ടുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവിടങ്ങളിലേക്ക് ആവശ്യാനുസരണം സര്‍വീസുകള്‍ നടത്തണം.
Read more
യാത്രക്കാരുടെ തിരക്ക് അനുസരിച്ച് അഡീഷണല്‍ ഷെഡ്യൂളുകളോ ട്രിപ്പുകളോ ക്രമീകരിക്കാമെന്നും ഓപ്പറേഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ട്.