ഇന്ത്യന്‍ ടീം പഴഞ്ചന്‍ സ്‌കൂള്‍, ഓസീസ് ‘തകര്‍ത്ത്’ വിടും; മുന്നറിയിപ്പ് നല്‍കി മൈക്കിള്‍ വോണ്‍

ഓസീസിനെതിരായ ഇന്ത്യയുടെ ദയനീയ പ്രകടനത്തെ വിമര്‍ശിച്ച് ഇംഗ്ലണ്ട് മുന്‍ ക്യാപ്റ്റന്‍ മൈക്കിള്‍ വോണ്‍. ഇന്ത്യന്‍ ടീം പഴഞ്ചന്‍ സ്‌കൂള്‍ പോലെയാണെന്നും ശക്തമായ പ്രകടനം നടത്തുന്ന ഓസീസ് എല്ലാം പരമ്പരയും തൂത്തുവാരുമെന്നും വോണ്‍ തുറന്നടിച്ചു. ഇന്നലെ നടന്ന മത്സരത്തില്‍ 375 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 66 റണ്‍സിന്...

‘രോഹിത്തും കോഹ്‌ലിയും തമ്മില്‍ എന്താണ്, ഇതൊന്നും നടക്കാന്‍ പാടില്ല’; തുറന്നടിച്ച് നെഹ്‌റ

ഓസീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ രോഹിത് ശര്‍മ കളിക്കുന്നത് സംബന്ധിച്ച് ഒന്നുമറിയില്ലെന്ന ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ പ്രസ്താവനയോട് പ്രതികരിച്ചത് മുന്‍ താരം ആശിഷ് നെഹ്‌റ. രോഹിത്തും കോഹ്‌ലിയും തമ്മിലെന്താണ് പ്രശ്‌നമുള്ളതെന്നും ഇതൊന്നും ടീമില്‍ നടക്കാന്‍ പാടില്ലാത്തതാണെന്നും നെഹ്‌റ പറഞ്ഞു. 'എല്ലാവരെയും പോലെ കോഹ്‌ലിയുടെ ആ പ്രസ്താവന എന്നെയും...

സാംപ അന്തകനായി; ഇന്ത്യയുടെ തുടക്കം തോല്‍വിയോടെ

ഓസീസിനെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 66 റണ്‍സ് തോല്‍വി. ഓസീസ് മുന്നോട്ടുവെച്ച 375 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യയ്ക്ക് നിശ്ചിത ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 308 റണ്‍സെടുക്കാനേ ആയുള്ളു. 76 ബോളില്‍ 90 റണ്‍സെടുത്ത ഹാര്‍ദ്ദിക് പാണ്ഡ്യയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ശിഖര്‍ ധവാന്‍...

പ്രമുഖര്‍ പവലിയനില്‍ തിരിച്ചെത്തി; വമ്പന്‍ തോല്‍വി മണത്ത് ഇന്ത്യ

ഓസീസിനെതിരായ ഒന്നാം ഏകദിനത്തില്‍ കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. 18 ഓവര്‍ മാത്രം പിന്നിടുമ്പോള്‍ നാല് വിക്കറ്റുകള്‍ നഷ്ടപ്പെടുത്തി 128 റണ്‍സെന്ന നിലയിലയിലാണ് ഇന്ത്യ. 36 റണ്‍സുമായി ഓപ്പണര്‍ ശിഖര്‍ ധവാനും 21 റണ്‍സുമായി ഹാര്‍ദ്ദിക് പാണ്ഡ്യയുമാണ് ക്രീസില്‍. 375 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ...

ഐ.പി.എല്‍ ക്ഷീണം തീര്‍ത്ത് സ്മിത്തും മാക്‌സ്‌വെല്ലും; ഇന്ത്യയ്ക്ക് കൂറ്റന്‍ വിജയലക്ഷ്യം

ഓസീസിനെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 375 റണ്‍സിന്‍റെ കൂറ്റന്‍ വിജയലക്ഷ്യം. പ്രമുഖ താരങ്ങളെല്ലാം മികച്ച പ്രകടനം പുറത്തെടുത്തപ്പോള്‍ നിശ്ചിത ഓവറില്‍ ഓസീസ് 6 വിക്കറ്റ് നഷ്ടത്തില്‍ 374 റണ്‍സ് അടിച്ചെടുത്തു. സെഞ്ച്വറി നേടിയ നായകന്‍ ആരോണ്‍ ഫിഞ്ചിന്‍റെയും സ്റ്റീവ് സ്മിത്തിന്‍റെയും സെഞ്ച്വറി മികവിലാണ് ഓസീസ് കൂറ്റന്‍ വിജയലക്ഷ്യം...

സെഞ്ച്വറിയോടെ നയിച്ച് നായകന്‍; സിഡ്‌നിയില്‍ ഐ.പി.എല്‍ കളിച്ച് സ്മിത്ത്

ഇന്ത്യയ്ക്കെതിരായ ആദ്യ ഏകദിനത്തില്‍ ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ചിന് സെഞ്ച്വറി. 124 ബോള്‍ നേരിട്ട ഫിഞ്ച് 114 റണ്‍സെടുത്തു. രണ്ട് സിക്‌സും 9 ഫോറും അടങ്ങുന്നതാണ് ഫിഞ്ചിന്റെ പ്രകടനം. 42 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 281 റണ്‍സെന്ന ശക്തമായ നിലയിലാണ് ഓസീസ്. ഐ.പി.എല്ലിലെ ക്ഷീണം സിഡ്‌നിയില്‍...

‘ഈ രീതി പിന്തുടരാന്‍ സാധിക്കില്ല’; രോഹിത്തിന്റെ കാര്യത്തില്‍ അതൃപ്തി പരസ്യമാക്കി കോഹ്‌ലി

ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മയുടെ പരിക്ക് സൃഷ്ടിച്ച ആശയക്കുഴപ്പത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. രോഹിത് കളിക്കുമോ ഇല്ലയോ എന്നതില്‍ ഇപ്പോഴും വ്യക്തതയില്ലെന്നും ഇത്രയുമായിട്ടും തീരുമാനമാകാത്ത ഈ രീതി അംഗീകരിക്കാനാവില്ലെന്നും കോഹ്‌ലി പറഞ്ഞു. 'സെലക്ഷന്‍ മീറ്റിംഗിന് മുമ്പ് ഞങ്ങള്‍ക്ക് ഒരു മെയില്‍ ലഭിച്ചിരുന്നു. രോഹിത് ശര്‍മയെ...

അര്‍ദ്ധ സെഞ്ച്വറിയുമായി വാര്‍ണറും ഫിഞ്ചും; കൂട്ടുകെട്ട് പൊളിച്ച് ഷമി

ഇന്ത്യയ്‌ക്കെതിരായ ആദ്യ ഏകദിനത്തില്‍ ഓസീസ് ശക്തമായ നിലയില്‍. 29 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സ് എന്ന നിലയിലാണ് ആതിഥേയര്‍. അര്‍ദ്ധ സെഞ്ച്വറി നേടിയ ഡേവിഡ് വാര്‍ണറുടെ വിക്കറ്റാണ് ഓസീസിന് നഷ്ടമായത്. 76 ബോള്‍ നേരിട്ട വാര്‍ണര്‍ ആറ് ഫോറുകളുടെ അകമ്പടിയില്‍ 69 റണ്‍സ്...

ടെസ്റ്റ് പരമ്പരയില്‍ നിന്ന് സൂപ്പര്‍ താരം പുറത്ത്; നടരാജന്‍ ഏകദിന സ്‌ക്വാഡിലും ഇടംനേടി

ഓസീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്ന് ഫാസ്റ്റ് ബോളര്‍ ഇഷാന്ത് ശര്‍മ്മ പുറത്ത്. പരിക്ക് ഭേദമായി തിരിച്ചെത്താനൊരുങ്ങുന്ന രോഹിത് ശര്‍മയുടെ കാര്യത്തില്‍ ഡിസംബര്‍ 11-നെ അന്തിമ തീരുമാനമാകൂ. ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചു. നിലവില്‍ ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലാണ് രോഹിത് ശര്‍മയുള്ളത്. യു.എ.ഇയില്‍ നടന്ന...

ക്രിക്കറ്റ് ആരവത്തിന് കൊടിയേറി; ഇന്ത്യയ്‌ക്ക് എതിരെ ഓസീസിന് മികച്ച തുടക്കം

ഇന്ത്യയുടെ ഓസീസ് പര്യടനത്തിന് തുടക്കമായി. ആദ്യ ഏകദിന മത്സരത്തില്‍ ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിംഗിനിറങ്ങി. 15 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ഓസീസ് വിക്കറ്റൊന്നും നഷ്ടപ്പെടാതെ 76 റണ്‍സ് എടുത്തിട്ടുണ്ട്. 34 റണ്‍സുമായി ഡേവിഡ് വാര്‍ണറും 36 റണ്‍സുമായി ആരോണ്‍ ഫിഞ്ചുമാണ് ക്രീസില്‍. 1992-ലെ ഇന്ത്യന്‍ ലോക കപ്പ് ക്രിക്കറ്റ് ടീമിനെ...