"അങ്ങനെയൊരു കാര്യം അവൻ പറയുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല, കാരണം...": ആകാശ് ദീപിന്റെ പ്രസ്താവനയോട് പ്രതികരിച്ച് സഹോദരി

എഡ്ജ്ബാസ്റ്റണിൽ തന്റെ സഹോദരന്റെ വീരോചിതമായ പ്രകടനത്തെക്കുറിച്ച് ആകാശ് ദീപിന്റെ സഹോദരി അഖണ്ഡ് ജ്യോതി സിംഗ് ആഴത്തിൽ വികാരഭരിതയായി. ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ നേടിയ തന്റെ വിജയം ക്യാൻസറിനെതിരെ പോരാടുന്ന തന്റെ സഹോദരിക്കായി ആകാശ് സമർപ്പിച്ചിരുന്നു.

എന്നാൽ തന്റെ അസുഖം പരസ്യമായി ഇതുവരെ വെളിപ്പെടുത്തിയിരുന്നില്ലെന്നും ആകാശ് ഈ വിവരം ആഗോള ടെലിവിഷനിൽ പങ്കുവെക്കുമെന്ന് താൻ പ്രതീക്ഷിരുന്നില്ലെന്നും അവർ പറഞ്ഞു. മത്സരശേഷം, ടെസ്റ്റ് ക്രിക്കറ്റിലെ തന്റെ ആദ്യ 10 വിക്കറ്റ് നേട്ടം ആകാശ് ദീപ് വൈകാരികമായിട്ടാണ് അവർക്കായി സമർപ്പിച്ചത്.

“ആകാശ് അങ്ങനെ എന്തെങ്കിലും പറയുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. കാരണം, ഞങ്ങൾ അത് പരസ്യമായി പങ്കിടാൻ തയ്യാറായിരുന്നില്ല. പക്ഷേ അദ്ദേഹം വികാരഭരിതനായി തന്റെ നേട്ടം എനിക്ക് സമർപ്പിച്ച രീതി എന്നെ ശരിക്കും സ്പർശിച്ചു.”

Read more

”അദ്ദേഹം ഞങ്ങളുടെ കുടുംബത്തെയും എന്നെയും എത്രമാത്രം സ്നേഹിക്കുന്നുവെന്ന് ഇത് കാണിക്കുന്നു. വീട്ടിലെ സാഹചര്യം കണക്കിലെടുക്കുമ്പോൾ, അദ്ദേഹം ഇപ്പോഴും അങ്ങനെ പ്രകടനം കാഴ്ചവയ്ക്കുകയും വിക്കറ്റുകൾ എടുക്കുകയും ചെയ്യുന്നത് അവിശ്വസനീയമാണ്. ഞാൻ അദ്ദേഹത്തോട് ഏറ്റവും അടുപ്പമുള്ള ആളാണ്, ”അവർ പറഞ്ഞു. തന്റെ കാൻസർ മൂന്നാം ഘട്ടത്തിലെത്തിയെന്നും ആറ് മാസത്തെ ചികിത്സ ആവശ്യമാണെന്നും ജ്യോതി പറഞ്ഞു.