കർണാടകയിൽ പ്രേതബാധ ആരോപിച്ച് മകൻ അമ്മയെ അടിച്ച് കൊലപ്പെടുത്തി. 55 വയസുള്ള ഗീതമ്മയാണ് കൊല്ലപ്പെട്ടത്. കർണാടകയിൽ ശിവമോഗ ജില്ലയിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം. അതേസമയം സംഭവത്തിൽ ഗീതമ്മയുടെ മകൻ സഞ്ജയ് ഉൾപ്പെടെ മൂന്ന് പേർക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തു
അമ്മയ്ക്ക് പ്രേതബാധ ഉണ്ടെന്ന് ആരോപിച്ചാണ് മകൻ സഞ്ജയ് മന്ത്രവാദിനിയെ എത്തിച്ചത്. തുടർന്ന് ആശയും ഭര്‍ത്താവ് സന്തോഷും ബാധ ഒഴിപ്പിക്കാനെന്ന പേരില്‍ പൂജ ആരംഭിച്ചു. എന്നാൽ പൂജയെന്ന പേരിൽ ഇവർ ഗീതമ്മയെ മർദിച്ചു. ക്യാമറയില്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ട ഈ ആക്രമണം രാത്രി 9:30 ഓടെ ആരംഭിച്ച് പുലര്‍ച്ചെ 1:00 വരെ തുടര്‍ന്നുവെന്നാണ് റിപ്പോർട്ട്. വടികൊണ്ടായിരുന്നു മർദ്ദനം.
ക്രൂരമർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ ഗീതമ്മ മരണപ്പെടുകയായിരുന്നു. സംഭവത്തിൻ്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിലടക്കം പ്രചരിക്കുന്നുണ്ട്. ഗീതാമ്മയെ നിലത്ത് വലിച്ചിഴക്കുന്നതിന്റെയും തലയിലടക്കം അടിക്കുന്നതിന്റെ വിഡിയോ പുറത്ത് വന്നിട്ടുണ്ട്. വടി കൊണ്ട് ആവര്‍ത്തിച്ച് മർദ്ദിക്കുന്നതും ഇതിനിടയില്‍ ഗീതമ്മ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതും വീഡിയോയിലുണ്ട്. ഇതിന് പിന്നാലെയാണ് സഞ്ജയ്, ആശ, സന്തോഷ് എന്നിവർ അറസ്റ്റിലായത്.