IND VS ENG: നീയൊക്കെ എട്ട് നിലയിൽ പൊട്ടിയത് ആ ഒരു കാരണം കൊണ്ടാണ്, ഇന്ത്യക്ക് എന്തൊക്കെ ചെയ്യാൻ സാധിക്കുമെന്ന് ഇപ്പോൾ മനസിലായില്ലേ: മൊണ്ടി പനേസര്‍

ഇംഗ്ലണ്ടിനെതിരെ എഡ്ജ്ബാസ്റ്റണില്‍ നടന്ന രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക് തകർപ്പൻ ജയം. 336 റൺസിനാണ് ആതിഥേയരെ ഇന്ത്യ പരാജയപ്പെടുത്തിയത്. ഇന്ത്യ ഉയര്‍ത്തിയ 608 റണ്‍സെന്ന കൂറ്റന്‍ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ട് 271 റണ്‍സിന് ഓള്‍ഔട്ടായി. നീണ്ട 58 വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഇന്ത്യ എഡ്ജ്ബാസ്റ്റണില്‍ ഒരു ടെസ്റ്റ് മത്സരം വിജയിക്കുന്നത്.

ജയത്തോടെ അഞ്ചു മത്സര പരമ്പരയില്‍ ഇന്ത്യ ഒപ്പമെത്തി (1-1). ഒന്നാം ഇന്നിങ്‌സില്‍ ഇരട്ട സെഞ്ചുറിയും (269) രണ്ടാം ഇന്നിങ്‌സില്‍ സെഞ്ചുറിയും നേടിയ (161) ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലാണ് കളിയിലെ താരം. ഇരു ഇന്നിങ്‌സിലുമായി പത്ത് വിക്കറ്റ് നേട്ടം നേടിയ ആകാശ് ദീപും കളിയിൽ നിർണായക പ്രകടനം നടത്തി.

എഡ്ജ്ബാസ്റ്റണിലെ ചരിത്രജയത്തിന് പിന്നാലെ ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് സ്പിന്നര്‍ മൊണ്ടി പനേസര്‍. ഇന്ത്യക്ക് ഇംഗ്ലണ്ടിന്റെ ബാസ്‌ബോള്‍ ശൈലിയെ ഭയമില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

മൊണ്ടി പനേസര്‍ പറയുന്നത് ഇങ്ങനെ:

Read more

” ഇംഗ്ലണ്ടിന്റെ വലിയ ആത്‌മവിശ്വാസമായിരുന്നു ഇന്ത്യ അവരുടെ ബാസ് ബോൾ ശൈലിയെ പേടിക്കുന്നുണ്ട് എന്നത്, എന്നാൽ ബാസ് ബോൾ കളിക്കുന്ന ടീമിനെ അതിലും വലിയ വേഗത്തിലാണ് ഇന്ത്യ മറികടന്നത്, എതിരാളികളെ കുറച്ചുകണ്ടതിനുളള ശിക്ഷ കൂടിയാണത്” മൊണ്ടി പനേസര്‍ പറഞ്ഞു.