കേരള ബ്ലാസ്റ്റേഴ്‌സ്-ചെന്നൈ മത്സരം വമ്പന്‍ വിവാദത്തില്‍; ഇത് ബ്ലാസ്റ്റേഴ്‌സ് മാത്രം ചെയ്യുന്നത്; ആഞ്ഞടിച്ച് ചെന്നൈ കോച്ച്

ഏറെ തിരിച്ചടികള്‍ക്ക് ശേഷം ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ അഞ്ചാം പതിപ്പില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നലെ നടന്ന മത്സരത്തിലാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്. ചെന്നെയിന്‍ എഫ്‌സിയെ കൊച്ചിയില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് ആരാധകരെ ആവേശത്തിലാക്കിയിരുന്നു. എന്നാല്‍, സൂപ്പര്‍ ലീഗില്‍ ഇതുവരെ കാണാത്ത കൊടും ചതിയാണ്...

ചറപറ ഗോളുകളടിക്കാന്‍ 16-കാരന്‍ യുണൈറ്റഡില്‍; എമറാനെ സ്വന്തമാക്കാന്‍ ഫ്രാന്‍സും ബെല്‍ജിയവും തമ്മിലടി

ഫ്രാന്‍സില്‍ നിന്ന് കാല്‍പ്പന്ത് വസന്തത്തിന്റെ പെരുമ തുടരുന്നു. കെയിലന്‍ എംബാപ്പെ എന്ന അത്ഭുത ബാലന് ശേഷം ഫുട്‌ബോള്‍ ലോകത്ത് മറ്റൊരു കൗമാര താരം കൂടി വരവറിയിച്ചു കഴിഞ്ഞു. നോവാം എമറാന്‍ എന്ന 16 കാരനെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് വമ്പന്‍മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സ്വന്തമാക്കി. Official: Noam Emeran...

ഓസീസിനെതിരേയുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; ലോകകപ്പ് ടീമും ഉറപ്പിച്ച് ആരാധകര്‍

ഈ മാസം 24ന് ആരംഭിക്കുന്ന ഇന്ത്യ-ഓസ്‌ട്രേലിയ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചു. ലോകകപ്പ് മുന്നില്‍ കണ്ടുള്ള ടീമിനെയാണ് സെലക്ടര്‍മാര്‍ സ്വന്തം നാട്ടില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരേ മത്സരിക്കാന്‍ ഇറക്കുന്നത്. ന്യൂസിലാന്‍ഡ് പര്യടനത്തില്‍ വിശ്രമം അനുവദിച്ചിരിന്ന ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും ജസ്പ്രീത് ബുംറയും ടീമിലേക്ക് തിരിച്ചെത്തി. ടിവി ഷോയ്ക്കിടെ നടത്തിയ പരാമര്‍ശത്തിന്റെ...

ടീം ഇന്ത്യയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മുതിര്‍ന്നതാരം, വീണ്ടും ട്വിസ്റ്റ്

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരങ്ങളില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മുതിര്‍ന്ന താരം ശിഖര്‍ ധവാന്‍. ലോകകപ്പ് തയ്യാറെപ്പിന് മുന്നോടിയായി വിശ്രമത്തിനാണ് ധവാന്‍ സെലക്ടര്‍മാരോട് ഇത്തരമൊരു ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ഇതോടെ ഓസ്‌ട്രേലിയക്കെതിരെ അവസാന ഏകദിന മത്സരങ്ങളില്‍ ധവാന് വിശ്രമം അനുവദിച്ചേക്കും. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട്...

ഏറെ കാലത്തിന് ശേഷം ടീം ഇന്ത്യയിലേക്ക് അവന്‍ തിരിച്ചുവരുന്നു? ഉറ്റ് നോക്കി ക്രിക്കറ്റ് ലോകം

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക് ഇടംകൈയ്യന്‍ പേസര്‍ ജയ്‌ദേവ് ഉനദ്കട്ട് തിരിച്ചെത്താന്‍ സാധ്യത. രഞ്ജി ട്രോഫിയില്‍ ഈ സീസണില്‍ തകര്‍പ്പന്‍ ബോളിംഗ് പ്രകടനം കാഴ്ച വെച്ചതാണ് ഈ ഇടം കൈയ്യന്‍ പേസറെ വീണ്ടും പരിഗണിക്കാന്‍ ടീം ഇന്ത്യ ആലോചിക്കുന്നത്. ഓസ്‌ട്രേലിയക്കെതിരായ പരമ്പരയില്‍ ഉനദ്കട്ട ഇന്ത്യന്‍ ടീമിലെത്തുമെന്ന് സൂചന. കഴിഞ്ഞ വര്‍ഷം...

ലോകകപ്പ് നേടുന്നത് ഇവരായിരിക്കും, പ്രവചനവുമായി ലക്ഷ്മണ്‍

ഹൈദരാബാദ്: ഇംഗ്ലണ്ടില്‍ ഈ വര്‍ഷം നടക്കുന്ന ഏകദിന ലോകകപ്പിലെ ഫേവറൈറ്റുകളെ പ്രവചിച്ച് മുന്‍ ഇന്ത്യന്‍ താരം വി വി എസ് ലക്ഷ്മണ്‍. ആതിഥേയരായ ഇംഗ്ലണ്ടും മികച്ച ഫോമില്‍ കളിക്കുന്ന ഇന്ത്യയുമായിരിക്കും ലോകകപ്പിനെ ഫേവറൈറ്റുകളെന്ന് ലക്ഷ്മണ്‍ പറഞ്ഞു. നാട്ടില്‍ നടക്കുന്ന ലോകകപ്പെന്ന രീതിലാണ് ഇംഗ്ലണ്ട് കാര്യങ്ങള്‍ അനുകൂലമാവുക. ലോകകപ്പ് പോലെ...

ഓസീസിനെ നേരിടുക രണ്ട് ടീമുകളുമായി, ടീം ഇന്ത്യയുടെ അന്തിമ പരീക്ഷണം ഇങ്ങനെ

ലോകകപ്പ് മുന്നൊരുക്കത്തിന്റെ ഭാഗമായി ഓസ്‌ട്രേലിയക്കെതിരെ നടക്കുന്ന ഏകദിന ടി20 പരമ്പരകളില്‍ ടീം ഇന്ത്യ അടിമുടി പരീക്ഷണത്തിന് ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി താരങ്ങളെ രണ്ട് ടീമുകളായി തന്നെ തിരിച്ച് കളത്തിലിറക്കാനാണ് സെലക്ടര്‍മാര്‍ ആലോചിക്കുന്നത്. ഏകദിന പരമ്പരയില്‍ ആദ്യ മത്സരങ്ങള്‍ക്കും അവസാന മത്സരങ്ങള്‍ക്കും വ്യത്യസ്ത ടീമുകളെയായിരിക്കും ഇന്ത്യ അണിനിരത്തുക. രോഹിത് ശര്‍മ്മ,...

ലോകകപ്പില്‍ ഇത്തവണ ചരിത്രം തിരുത്തും, ഇന്ത്യയ്ക്ക് പാക് മുന്നറിയിപ്പ്

കറാച്ചി: ഏകദിന ക്രിക്കറ്റ് ലോകകപ്പ് ചരിത്രത്തില്‍ ഇതുവരെ ഇന്ത്യയെ തോല്‍പ്പിക്കാന്‍ പാക്കിസ്ഥാനായിട്ടില്ല. ലോകകപ്പില്‍ ആറ് തവണയാണ് ഇരുവരും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയത്. എന്നാല്‍ ആറിലും ജയം ഇന്ത്യക്കൊപ്പമായിരുന്നു. ഇന്ത്യയേക്കാള്‍ പലപ്പോഴും ശക്തമായ ടീമായിരുന്നിട്ട് കൂടിയാണ് പാകിസ്ഥാന്‍ ബദ്ധവൈരികള്‍ക്ക് മുന്നില്‍ തലകുനിച്ചത്. ഐസിസി...

സിംഗിളെടുക്കാതിരുന്നത് മറ്റൊരു കാര്യത്തിന്, തുറന്നടിച്ച് കാര്‍ത്തിക്

ന്യൂസിലന്‍ഡിനെതിരായ അവസാന ടി20യില്‍ ഇന്ത്യ നാല് റണ്‍സിന് തോറ്റതിന് പിന്നാലെ മധ്യനിര താരം ദിനേഷ് കാര്‍ത്തികിനെതിരെ ഒരു വിഭാഗം ആരാധകര്‍ രംഗത്ത് വന്നിരുന്നു. അവസനാ ഓവറിലെ നിര്‍ണായക സമയത്ത് കാര്‍ത്തിക് സിംഗിള്‍ വേണ്ടെന്ന് വെച്ചതാണ് ആരാധകരെ പ്രകോപിപ്പിച്ചത്. എന്നാല്‍...

ക്രിക്കറ്റ് ലോകത്ത് വീണ്ടും ‘ബേബി സിറ്റര്‍ വിവാദം’: തമ്മിലടിച്ച് ഇതിഹാസങ്ങള്‍

ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തോടെ ക്രിക്കറ്റ് ലോകത്ത് ഉടലെടുത്ത ഒരു വാക്കാണ് ബേബി സിറ്റര്‍. ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ടെസ്റ്റ് മത്സരത്തിനിടയില്‍ ഇന്ത്യന്‍ താരം ഋഷഭ് പന്തും ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ ടിം പെയിനും തമ്മിലുള്ള ഗ്രൗണ്ടില്‍ വെച്ചുള്ള സംഭാഷണമാണ് ക്രിക്കറ്റ് ലോകത്ത് ചൂടുള്ള ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയിരുന്നത്.