സ്വര്‍ണക്കടത്തില്‍ തീവ്രവാദ ബന്ധം ഉറപ്പിച്ച് എൻ.ഐ.എ: പണം കശ്മീരിലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പോയിരുന്നെന്ന് സൂചന 

സ്വർണക്കടത്ത് കേസിൽ തീവ്രവാദബന്ധം സ്ഥിരീകരിച്ച് എൻ.ഐ.എ. ക​ഴി​ഞ്ഞ​ദി​വ​സം ചെന്നൈയില്‍ എന്‍.ഐ. എ കസ്റ്റഡിയിലെടുത്ത സ്വര്‍ണവില്‍പ്പനക്കാരായ രണ്ടുപേരില്‍ നിന്ന് നിര്‍ണായകമായ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. കള്ളക്കടത്തു സ്വര്‍ണം ഇവര്‍ വാങ്ങി ആന്ധ്രയിലെ നെല്ലൂരിലാണ് വിറ്റിരുന്നത്. നെല്ലൂരില്‍ നിന്നാണ് കശ്മീരിലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രധാനമായും പണം പോയിരുന്നത്. ഇതോടെ എന്‍.ഐ.എ. അന്വേഷണം...

ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം 1.82കോടി കടന്നു, മരണം ഏഴ് ലക്ഷത്തോടടുക്കുന്നു; അമേരിക്കയിലും ബ്രസീലിലും സ്ഥിതി രൂക്ഷമായി തുടരുന്നു

ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം 1.82കോടി കടന്നു. 1,82,26,599 പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചത്. കോവിഡ് മരണം ഏഴ് ലക്ഷത്തോടടുക്കുകയാണ്. ഇതുവരെ 6.92 ലക്ഷം ആളുകള്‍ കോവിഡ് ബാധിച്ച് മരിച്ചു. അമേരിക്ക, ബ്രസീല്‍, ഇന്ത്യ എന്നിവിടങ്ങളിലാണ് സ്ഥിതി രൂക്ഷമായി തുടരുന്നത്. കഴിഞ്ഞ ദിവസം ലോകത്ത് തന്നെ ഇന്ത്യയിലാണ് ഏറ്റവും...

കർണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പക്ക് കോവിഡ് സ്ഥിരീകരിച്ചു

  കർണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പരിശോധനയിൽ തനിക്ക് കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചതായും മുൻകരുതലായി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും 77- കാരനായ നേതാവ് ട്വീറ്റ് ചെയ്തു. മുഖ്യമന്ത്രിയെ നഗരത്തിലെ മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി വൃത്തങ്ങൾ അറിയിച്ചു. "എനിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഞാൻ സുഖമായിരിക്കുന്നെങ്കിലും, ഡോക്ടർമാരുടെ ശിപാർശ പ്രകാരം...

വിദേശത്ത് നിന്നും എത്തുന്നവർക്ക് ഏഴ് ദിവസം നിർബന്ധിത ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്‍റൈൻ

  വിദേശ രാജ്യങ്ങളിൽ നിന്നും വരുന്നവർക്ക് ഏഴ് ദിവസം ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്‍റൈൻ നിർബന്ധമാക്കി കേന്ദ്ര സർക്കാർ. ഏഴ് ദിവസത്തെ ക്വാറന്‍റൈന് പിന്നാലെ ഏഴ് ദിവസം വീടുകളിൽ സമ്പർക്കവിലക്കിൽ കഴിയുകയും വേണം. കേന്ദ്ര ആരോഗ്യ മന്ത്രാലയയമാണ് പുതിയ മാർഗ്ഗനിർദ്ദേശം ഇറക്കിയത്. ഓഗസ്റ്റ് എട്ട് മുതലാണ് പുതിയ മാർഗനിർദേശം നിലവിൽ വരിക....

അമിത് ഷാ വേഗം സുഖം പ്രാപിക്കട്ടെ: രാഹുൽ ഗാന്ധി

  കോവിഡ് ബാധിതനായ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വേഗം സുഖം പ്രാപിക്കട്ടെ എന്ന് ആശംസിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. തന്റെ ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് രാഹുൽ ഗാന്ധി ഇക്കാര്യം അറിയിച്ചത്. നേരത്തെ അമിത് ഷായ്ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. അമിത് ഷാ തന്നെയാണ് രോ​ഗവിവരം അറിയിച്ചത്. ​കോവിഡിന്റെ പ്രാഥമിക...

സംസ്ഥാനത്ത് ഇന്ന് 1169 പേര്‍ക്ക് കോവിഡ്; 991 സമ്പര്‍ക്കരോഗികൾ, 56 പേരുടെ ഉറവിടം വ്യക്തമല്ല

  സംസ്ഥാനത്ത് ഇന്ന് 1169 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ 377 പേർക്കാണ് രോഗബാധ. എറണാകുളം ജില്ലയില്‍ നിന്നുള്ള 128 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 126 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 113 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 70 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള...

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കോവിഡ്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമിത് ഷാ തന്നെയാണ് രോ​ഗ വിവിരം അറിയിച്ചത്. ​കോവിഡിന്റെ പ്രാഥമിക ലക്ഷണങ്ങൾ കണ്ടതോടെയാണ് പരിശോധന നടത്തിയത്. പരിശോധനയിൽ രോഗം സ്ഥിരീകരിച്ചതോടെ ആശുപത്രിയിലേക്ക് മാറ്റി. മേദാന്ത മെഡിസിറ്റി ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. താനുമായി സമ്പർക്കത്തിൽ വന്നവർ നിരീക്ഷണത്തിൽ പോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. कोरोना...

മൂന്ന് വയസ്സുകാരൻ മരിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷൻ അന്വേഷിക്കും, കുട്ടിയുടെ മരണകാരണം നാണയം കഴിച്ചതല്ലെന്ന് ആശുപത്രി അധികൃതർ

ആലുവയിൽ നാണയം വിഴുങ്ങിയ മൂന്ന് വയസ്സുകാരൻ പ്രൃഥിരാജ് മരിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അന്വേഷിക്കും. സംഭവത്തിൽ സർക്കാർ ആശുപത്രികൾക്ക് വീഴ്ച പറ്റിയോ എന്ന് അന്വേഷിച്ച് മൂന്നാഴ്ചയ്ക്കള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു. ഇതേ സമയം കുട്ടിയുടെ എക്‌സറേ ദൃശ്യങ്ങൾ പുറത്ത്...

മാസ്ക് നാനും കോവി‍ഡ് കറിയും; സോഷ്യൽ മീഡിയയിൽ ഹിറ്റായി ജോധ്പൂർ വിഭവം

കോവിഡ് വൈറസ് വ്യാപനം രാജ്യത്ത് അതിതീവ്രവുമ്പോൾ മാസ്ക് നാനും കോവിഡ് കറിയും സോഷ്യൽ മീഡയിൽ ഹിറ്റാവുന്നു. ജോധ്പൂരിലെ വേദിക് വെജിറ്റേറിയൻ ഹോട്ടലിലെ പുതിയ വിഭവമാണ് മാസ്ക് നാനും കോവിഡ് കറിയും. മാസ്ക് രൂപത്തിലുള്ള നാനും കോവിഡ് 19 വൈറസ് മാതൃകയിലുള്ള കറിയുമാണ് വേദിക് ഹോട്ടലിൽ വിളമ്പിയത്. രണ്ട് വിഭവങ്ങളുടെയും...

സ്വർണക്കടത്തിന്റെ പ്രഭവ കേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസ്; പിണറായി രാജിവെക്കണമെന്നാവശ്യപ്പെട്ട് വി. മുരളീധരൻ ഉപവാസ സമരത്തിൽ

മുഖ്യമന്ത്രി പിണറായി വിജയൻറെ രാജി ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി വി മുരളീധരൻ ഡൽഹിയിലെ ഔദ്യോഗിക വസതിയിൽ ഉപവസിക്കുന്നു. സ്വർണക്കടത്തിൻ്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവയ്ക്കണം എന്ന് ആവശ്യപ്പെട്ടാണ് ഉപവാസ സമരം. രാവിലെ പത്ത് മണിക്ക് ആരംഭിച്ച ഉപവാസ സമരം ബിജെപി ദേശീയ ജനറൽ സെക്രട്ടറി ജി എസ് മുരളീധർ...