മരട്: ഫ്‌ളാറ്റുകളില്‍ പൊളിക്കുന്നതിനായി സ്‌ഫോടകവസ്തുക്കള്‍ നിറയ്ക്കാന്‍ തുടങ്ങി

  മരടില്‍ പൊളിക്കാനുള്ള ഫ്‌ളാറ്റുകളില്‍ സ്ഫാടകവസ്തുക്കള്‍ നിറയ്ക്കാന്‍ തുടങ്ങി. പൊളിക്കാനുള്ള  വിദഗ്ധരെത്തിയിട്ടുണ്ട്. സ്ഫോടനത്തിലൂടെ തകര്‍ക്കുന്ന ഫ്ളാറ്റുകളില്‍ ആദ്യത്തെതായ ഹോളിഫെയ്ത്ത് എച്ച്.ടു.ഒ.യില്‍ ശനിയാഴ്ച രാവിലെ ആറു മുതല്‍ സ്ഫോടകവസ്തുക്കള്‍ നിറച്ചു തുടങ്ങിയി. ദക്ഷിണാഫ്രിക്കന്‍ കമ്പനിയായ ജെറ്റ് ഡെമോളിഷനുമായി പങ്കാളിത്തമുള്ള മുംബൈ ആസ്ഥാനമായ എഡിഫിസ് എന്‍ജിനീയറിംഗാണ് ഇവിടെ സ്ഫോടനം നടത്തുന്നത്. സ്ഫോടനത്തിനുള്ള അനുമതി...

‘ഭരണഘടനാപരമായി സംസ്ഥാനത്തിന്റെ തലവനാണ്, ജനങ്ങളെ ബാധിക്കുന്ന വിഷയത്തില്‍ അഭിപ്രായം പറയും; സി.പി.എമ്മിന് മറുപടിയുമായി ഗവര്‍ണര്‍

പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് നിലപാട് സ്വീകരിച്ചതിന്റെ പേരില്‍ തന്നെ വിമര്‍ശിച്ച് സി.പി.ഐ.എമ്മിന് മറുപടിയുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഭരണഘടനാപരമായി താന്‍ സംസ്ഥാനത്തിന്റെ തലവനാണ്. ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളില്‍ അഭിപ്രായം പറയുമെന്നും ഗവര്‍ണര്‍ പ്രതികരിച്ചു. നിയമസഭയുടെ നടപടിയില്‍ താന്‍ ഇടപെട്ടിട്ടില്ല. ജനങ്ങളുടെ പണം ഉപയോഗിച്ചാണ് നിയമസഭ പ്രവര്‍ത്തിക്കുന്നത്....

പേരെടുത്ത് പറഞ്ഞ് ആക്ഷേപിക്കാന്‍ നിന്നില്ല; ചിലരുടെ പേര് വിട്ടുകളഞ്ഞതാണ്, വിമര്‍ശിക്കുന്നവര്‍ക്ക് ചരിത്രം അറിയില്ലെന്ന് പിണറായി

ഭൂപരിഷ്‌കരണത്തിന്റെ അമ്പതാം വാര്‍ഷികത്തില്‍ നടത്തിയ പ്രസംഗത്തില്‍ മുന്‍ മുഖ്യമന്ത്രി സി.അച്യുതമേനോനെ പരാമര്‍ശിക്കാത്തതില്‍ വിമര്‍ശനമുന്നയിച്ച സി.പി.ഐയ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. തന്റെ പ്രസംഗത്തില്‍ ചിലരെ വിട്ടുകളഞ്ഞു എന്നത് ശരിയാണ്. താന്‍ എന്തോ അപരാധം ചെയ്‌തെന്ന മട്ടിലാണ് പ്രചാരണമെന്ന് കണ്ണൂരില്‍ അഖിലേന്ത്യ കര്‍ഷകതൊഴിലാളി യൂണിയന്‍ സമാപന സമ്മേളനം ഉദ്ഘാടനം...

പൊലീസില്‍ അഴിച്ചുപണി; അനൂപ് ജോണ്‍ കുരുവിള തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് തലവന്‍, യതീഷ് ചന്ദ്ര കണ്ണൂര്‍ എസ്പി

കേരളാ പൊലീസില്‍ വീണ്ടും അഴിച്ചുപണി. ജില്ലാപൊലീസ് മേധാവിമാരെ മാറ്റി. ഡിഐജി അനൂപ് ജോണ്‍ കുരുവിളയെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്റെ തലപ്പത്ത് നിയമിച്ചു. ഡിഐജി നീരജ് കുമാര്‍ ഗുപ്തയെ പൊലീസ് അക്കാദമിയില്‍ നിയമിച്ചു. തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ യതീഷ് ചന്ദ്രയെ കണ്ണൂര്‍ എസ്പിയായി നിയമിച്ചു. ആര്‍. ആദിത്യയാണ് പുതിയ...

ശബരിമല ഹര്‍ത്താല്‍; പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കണമെന്ന് ശബരിമല കര്‍മസമിതി

ശബരിമല യുവതീപ്രവേശനത്തില്‍ പ്രതിഷേധിച്ച് നടത്തിയ ഹര്‍ത്താലില്‍ പൊതുമുതല്‍ നശിപ്പിച്ചതിന്റെ പേരില്‍ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കൂട്ടത്തോടെ എടുത്ത കേസുകള്‍ പിന്‍വലിക്കണമെന്ന് ശബരിമല കര്‍മസമിതി. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ പോലും നിലപാട് മാറ്റിയ സാഹചര്യത്തിലാണ് ഈ ആവശ്യം ഉന്നയിക്കുന്നതെന്നും കര്‍മസമിതിയുടെ സംസ്ഥാനതല നേതാക്കള്‍ കൊച്ചിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഹര്‍ത്താലില്‍...

മഹാത്മ ഗാന്ധിയുടെ രക്തസാക്ഷി ദിനത്തില്‍ മനുഷ്യ ഭൂപട പ്രക്ഷോഭം; പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം ശക്തമാക്കാന്‍ യു.ഡി.എഫ്

പൗരത്വ നിയമ ഭേദഗതിക്കെതിരെ ശക്തമായ പ്രക്ഷോഭത്തിന് തുടക്കം കുറിയ്ക്കാന്‍ യു.ഡി.എഫ് തീരുമാനം. ജനുവരി 30 മഹാത്മ ഗാന്ധിയുടെ രക്തസാക്ഷി ദിനത്തില്‍ ജില്ലാ കേന്ദ്രങ്ങളില്‍ മനുഷ്യ ഭൂപട പ്രക്ഷോഭം നടത്താന്‍ കൊച്ചിയില്‍ ചേര്‍ന്ന യോഗം തീരുമാനമെടുത്തു. യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍ ആണ് ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്. ജില്ലാ കേന്ദ്രങ്ങളില്‍...

കേരളത്തില്‍ സ്വതന്ത്രമായി നടക്കുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍; രാഷ്ട്രപതിയെയും ഗവര്‍ണറെയും എതിര്‍ക്കുന്നത് ക്രിമിനല്‍ കുറ്റം

കേരളത്തില്‍ താന്‍ സ്വതന്ത്രമായി നടക്കുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. രാഷ്ട്രപതിയെയും ഗവര്‍ണറെയും എതിര്‍ക്കുന്നത് ക്രിമിനല്‍ കുറ്റമാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരള നിയമസഭ പാസ്സാക്കിയ പ്രമേയം അനാവശ്യമാണെന്നും ഗവര്‍ണര്‍ കോട്ടയത്ത് പറഞ്ഞു. സര്‍വകലാശാല വൈസ് ചാന്‍സ്‌ലര്‍മാര്‍ ഉത്തരവാദിത്വത്തോടെ പെരുമാറണമെന്നും ഗവര്‍ണര്‍ പറഞ്ഞു....

പൗരത്വ നിയമ ഭേദഗതി; പതിനൊന്ന് മുഖ്യമന്ത്രിമാര്‍ക്ക് കേരള മുഖ്യമന്ത്രിയുടെ കത്ത്

പൗരത്വ ഭേദഗതി നിയമം നമ്മുടെ സമൂഹത്തിലെ വലിയ വിഭാഗം ജനങ്ങള്‍ക്കിടയില്‍ ആശങ്ക ഉളവാക്കിയത് ചൂണ്ടിക്കാട്ടി പതിനൊന്ന് മുഖ്യമന്ത്രിമാര്‍ക്ക് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചു. ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറന്‍, പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ,...

കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം ഇന്‍സ്‌പെക്ടര്‍ കാറിനുള്ളില്‍ മരിച്ച നിലയില്‍

കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം ഇന്‍സ്പെക്ടറെ കാറിനുളളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ സ്വദേശി റിജോ ഫ്രാന്‍സിസാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ബേക്കല്‍ ടൗണില്‍ നിര്‍ത്തിയിട്ടിരുന്ന കാറിനുളളില്‍ റിജോ ഫ്രാന്‍സിസിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞവര്‍ഷം ഇദ്ദേഹത്തിന് ഹൃദയാഘാതം സംഭവിച്ചിരുന്നു. തുടര്‍ന്ന് ഒരു വര്‍ഷത്തോളമായി ചികിത്സയിലായിരുന്നു. അതുകൊണ്ട്...

ഗവര്‍ണര്‍, ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ ആവേണ്ട; ഇതൊന്നും കേരളത്തില്‍ നടക്കില്ലെന്ന് കോടിയേരി

ഭരണഘടനയും നിയമസംഹിതകളും സുപ്രീം കോടതി വിധികളുമൊന്നും മനസ്സിലാക്കാതെയുള്ള ഗവര്‍ണറുടെ 'സംസ്ഥാന ബിജെപി അദ്ധ്യക്ഷന്‍' കളി സകല സീമകളും അതിലംഘിച്ചിരിക്കുകയാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഭരണഘടനയുടെ അന്തഃസത്തയ്ക്കു നിരക്കാത്ത ജല്‍പ്പനങ്ങളാണ് സംസ്ഥാന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. നിയമസഭ പാസാക്കിയ പ്രമേയം നിയമവിരുദ്ധമാണെന്ന്...