“മാമാങ്കം  മൂവി വൗച്ചര്‍’; ഇത് മലയാള സിനിമയില്‍ ആദ്യം!

മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രം 'മാമാങ്കം' റിലീസിനൊരുങ്ങുകയാണ്. ഡിസംബര്‍ 12നാണ് ചിത്രം റിലീസിനെത്തുന്നത്. ചിത്രത്തിനായി കാത്തിരിക്കുന്ന ആരാധകര്‍ക്കായി മറ്റൊരു സുവര്‍ണാവസരം കൂടിയാണ് മാമാങ്കം ടീം ഒരുക്കിയിരിക്കുന്നത്. മാമാങ്കം ഗെയിം പോലെ ബുക്ക് മൈ ഷോയുമായി കൈകോര്‍ത്ത് മറ്റൊരു വ്യത്യസ്ത പ്രൊമോഷനുമായാണ് ഇത്തവണ അണിയറ പ്രവര്‍ത്തകര്‍ എത്തിയിരിക്കുന്നത്. ബുക്ക് മൈ ഷോയില്‍...

ലാലേട്ടാ മണിയാണ്, അന്നത്തെ പച്ചപ്പുല്‍ച്ചാടി: മോഹന്‍ലാലിനെ കാണാനുള്ള ആഗ്രഹം വെളിപ്പെടുത്തി ‘ഫോട്ടോഗ്രാഫര്‍’ താരം

മോഹന്‍ലാലിനെ കാണാനുള്ള ആഗ്രഹം വ്യക്തമാക്കി നടന്‍ മണി. 2006-ല്‍ പുറത്തിറങ്ങിയ 'ഫോട്ടോഗ്രാഫര്‍' എന്ന ചിത്രത്തില്‍ ബാലതാരമായാണ് മണി വെള്ളിത്തിരയില്‍ എത്തുന്നത്. ചിത്രം പുറത്തിറങ്ങി പതിമൂന്ന് വര്‍ഷത്തിന് ശേഷം വീണ്ടും മോഹന്‍ലാലിനെ കാണണമെന്നുള്ള ആഗ്രഹമാണ് മണി ഒരു അഭിമുഖത്തിനിടെ പങ്ക് വച്ചിരിക്കുന്നത്. ഫോട്ടോഗ്രാഫറിന്റെ സമയത്ത് താന്‍ അഭിനയിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞ്...

‘തിരുവനന്തപുരത്ത് ഓപ്പറേഷനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കാം, ചേച്ചിയെ ഉടന്‍ അങ്ങോട്ട് എത്തിക്കൂ’; മോളി കണ്ണമാലിയുടെ ചികിത്സാചെലവ് ഏറ്റെടുത്ത് മമ്മൂട്ടി

ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് അവശനിലയില്‍ കഴിയുന്ന മോളി കണ്ണമാലിയുടെ ചികിത്സ ഏറ്റെടുത്ത് മമ്മൂട്ടി.  മോളി കണ്ണമാലിയുടെ വീട്ടില്‍ മമ്മൂട്ടിയുടെ പിഎ നേരിട്ടെത്തിയാണ് സഹായം വാഗ്ദാനം ചെയ്തത്. തിരുവനന്തപുരത്ത് ഓപ്പറേഷനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കാം എന്നും ചേച്ചിയെ ഉടന്‍ അങ്ങോട്ട് എത്തിക്കൂ എന്നുമാണ് അറിയിച്ചിരിക്കുന്നതെന്ന് മോളിയുടെ മകന്‍ സോളി...

റൊമാന്റിക് മാസ് എന്റര്‍ടെയ്‌നറുമായി ആന്റണി വര്‍ഗീസ്; കൂടെ ഷൈന്‍ ടോം ചാക്കോയും

ക്യാമ്പസ് ചിത്രവുമായി യുവനടന്‍ ആന്റണി വര്‍ഗീസ്. നവാഗതനായ നഹാസ് ഹിദായത്താണ് ആന്റണി വര്‍ഗീസിനെ നായകനാക്കി ക്യാമ്പസ് ചിത്രം ഒരുക്കുന്നത്. ബേസില്‍ ജോസഫിന്റെ അസിസ്റ്റന്റായി പ്രവര്‍ത്തിട്ടിട്ടുള്ള വ്യക്തിയാണ് നഹാസ്. ജല്ലിക്കട്ടിനു ശേഷം ഓപ്പസ് പെന്റയുടെ ബാനറില്‍ ഒ. തോമസ് പണിക്കരാണ് ചിത്രം നിര്‍മ്മിക്കുന്നത്. റൊമാന്റിക് മാസ് എന്റര്‍ടെയ്‌നറായി ഒരുങ്ങുന്ന ചിത്രത്തില്‍...

‘സാരി ഉടുക്കാന്‍ അമ്മയുമായി വഴക്ക്’; ശ്രദ്ധ നേടി പൂര്‍ണിമയുടെ കുറിപ്പ്

മിനി സ്‌ക്രീനിലൂടെ സിനിമയിലെത്തി പ്രേക്ഷ പ്രീതി നേടിയ നടിയാണ് പൂര്‍ണിമ. നടന്‍ ഇന്ദ്രജിത്തുമായുള്ള വിവാഹ ശേഷം സിനിമയില്‍ നിന്നു വിട്ടു നിന്ന താരം അടുത്തിടെ വൈറസ് എന്ന ചിത്രത്തിലൂടെ അഭിനയത്തിലേക്ക് മടങ്ങി എത്തിയിരുന്നു. ഡിസൈനിംഗിലും ഫാഷനിലുമൊക്കെയുള്ള പുത്തന്‍ ട്രെന്‍ഡുകള്‍ പിന്തുടരുന്നയാളാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. സാരിയാണ് തനിക്ക് ഏറെ...

ഫോണ്‍ നമ്പറിന് ആവശ്യപ്പെട്ട് ആരാധകര്‍, ലാന്‍ഡ് ലൈനില്‍ വിളിച്ചാല്‍ മതിയെന്ന് നടി!

ഫോണ്‍ നമ്പര്‍ ചോദിച്ച് ശല്യം ചെയ്ത ആരോധകരോട് രസകരമായ മറുപടി പറഞ്ഞ് തമിഴ് താരം റെയ്‌സ വില്‍സന്‍. ബിഗ് ബോസ് എന്ന ടെലിവിഷന്‍ ഷോയിലൂടെ വന്ന് വെള്ളിത്തിരയിലേക്കെത്തിയ താരമാണ് റെയ്‌സ. തന്റെ ഫോണ്‍ നമ്പറിനായി നിരന്തരം ശല്യം ചെയ്ത ആരാധകര്‍ക്ക് നല്‍കിയ മറുപടി കണ്ട് അമ്പരന്നിരിക്കുകയാണ് സൈബര്‍ലോകം. 'ലാന്‍ഡ്...

ജയലളിതയാകാന്‍ ഏറ്റവും അനുയോജ്യ ഞാന്‍ തന്നെ: നിത്യ മേനോന്‍

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ബയോപിക്കായി ഒരുങ്ങുന്ന 'തലൈവി'യുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററും ടീസറും കഴിഞ്ഞ ദിവസമാണ് പുറത്ത് വിട്ടത്. ബോളിവുഡ് നടി കങ്കണ റണാവത്ത് ആണ് ജയലളിതായി വേഷമിടുന്നത്. താരത്തിന്റെ മേക്ക് ഓവര്‍ മേക്കപ്പ് ദുരന്തം എന്നാണ് സോഷ്യല്‍മീഡിയ പറഞ്ഞത്. നിരവധി ട്രോളുകളും ടീസറിനെതിരെ വന്നിരുന്നു. തലൈവിയെ കൂടാതെ...

വര്‍ഷങ്ങള്‍ക്ക് ശേഷം ഒരേ ഫ്രെയിമില്‍ ഉര്‍വ്വശിയും ശോഭനയും; വന്‍ താരനിരയുമായി ദുല്‍ഖര്‍ ചിത്രം

വന്‍ താരനിരയുമായി കന്നി സംരംഭം വ്യത്യസ്തമാക്കാന്‍ ഒരുങ്ങുകയാണ് സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍. ദുല്‍ഖര്‍ സല്‍മാന്‍, ശോഭന, സുരേഷ് ഗോപി, കല്യാണി പ്രിയദര്‍ശന്‍ എന്നീ താരങ്ങളെ അണിനിരത്തി ഒരുക്കുന്ന ചിത്രത്തില്‍ നടി ഉര്‍വ്വശിയും. ചിത്രത്തിന്റെ അവസാന ഭാഗത്തിലാണ് ഉര്‍വ്വശി എത്തുന്നത്. കഴിഞ്ഞ ദിവസം ഉര്‍വ്വശി ഷൂട്ടിങ്ങിനെത്തിയ വീഡിയോ...

മരയ്ക്കാറിനായി കടലൊരുക്കിയത് ഇങ്ങനെ; ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് കലാസംവിധായകന്‍

ആരാധകര്‍ വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടിന്റെ മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം. ചിത്രം അടുത്ത വര്‍ഷം മാര്‍ച്ച് 19 നാണ് തിയേറ്ററുകളിലെത്തുക. വമ്പന്‍ റിലീസാണ് ചിത്രത്തെ കാത്തിരിക്കുന്നത്. കേരളത്തിലെ 90 ശതമാനം തിയേറ്ററുകളിലും മരയ്ക്കാര്‍ പ്രദര്‍ശനത്തിന് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോഴിതാ ചിത്രത്തിന് വേണ്ടി ഉപയോഗിച്ച ആര്‍ട്ട്...

‘പാര്‍വതിയാണോ നായിക, നീ തീര്‍ന്നെടാ’; ഭീഷണി സന്ദേശങ്ങളെ കുറിച്ച് ‘ഉയരെ’ സംവിധായകന്‍

ആസിഡ് ആക്രമണത്തിനെ അതിജീവിച്ച പെണ്‍കുട്ടിയുടെ കഥപറഞ്ഞ് മനു അശോകന്‍ ചിത്രം ഉയരെ വലിയ പ്രേക്ഷക പ്രശംസയാണ് നേടിയത്. ചിത്രത്തില്‍ പല്ലവി എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത് പാര്‍വതി തിരുവോത്തായിരുന്നു. ചിത്രത്തിലേക്ക് നായികയായി പാര്‍വതിയെ പരിഗണിച്ചപ്പോള്‍ തനിക്ക് ഏറെ ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചിരുന്നെന്ന് മനു അശോക് പറയുന്നു. 'നീ തീര്‍ന്നടാ' എന്നായിരുന്നു...