ജനങ്ങളെ എനിക്കെതിരെ തിരിക്കുന്നതിനുള്ള ഗൂഢാലോചനകളാണ് നടക്കുന്നത്: ഷെയ്ന്‍ നിഗം

ജനത്തില്‍ നിന്ന് തന്നെ അകറ്റാനുള്ള ഗൂഢാലോചനയാണ് നടക്കുന്നതെന്ന് ഷെയ്ന്‍ നിഗം. എല്ലാവരും സഹകരിച്ചാല്‍ സിനിമകള്‍ പൂര്‍ത്തിയാക്കുമെന്നും പ്രതിഷേധം പ്രകടിപ്പിക്കാന്‍ മറ്റൊരു മാര്‍ഗ്ഗം അറിയാത്തതുകൊണ്ടാണ് മുടി മുറിച്ചതെന്നും ഷെയ്ന്‍ പറഞ്ഞു. 'എല്ലാവരും സഹകരിച്ചാല്‍ സിനിമകള്‍ പൂര്‍ത്തിയാക്കും. നമ്മുടെ പടമല്ലേ അത്. ഞാന്‍ മാത്രല്ല അതില്‍ അഭിനേതാക്കളായുള്ളത്. എന്നിരുന്നാലും നീതി കിട്ടുന്നില്ല,...

‘ഒരവസരത്തില്‍ എല്ലാവരും എന്നെ തെറ്റിദ്ധരിച്ചു, ഇപ്പോള്‍ സത്യമറിഞ്ഞ് കൂടെ നില്‍ക്കുമ്പോള്‍ എനിക്ക് കിട്ടുന്ന ഊര്‍ജ്ജം ചെറുതല്ല’

ഇപ്പോള്‍ സംഭവച്ചു കൊണ്ടിരിക്കുന്ന പ്രശ്‌നങ്ങള്‍ പോലും തനിക്ക് ഏറെ ഊര്‍ജ്ജം തരുന്നുണ്ടെന്ന് നടന്‍ ഷെയ്ന്‍ നിഗം. ബിഹൈന്‍ഡ്വുഡ്സിന്റെ മികച്ച നടനുള്ള പ്രത്യേക പരാമര്‍ശത്തിനുള്ള പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം ഫെയ്‌സ്ബുക്ക് ലൈവില്‍ സംസാരിക്കവേയാണ് ഷെയ്ന്‍ ഇക്കാര്യം പറഞ്ഞത്. എല്ലാവരോടും എല്ലാത്തിനും നന്ദി പറയുന്നുവെന്നും എന്റെ ജീവിതത്തില്‍ എന്തൊക്കെ സംഭവിച്ചിട്ടുണ്ടോ...

തോറ്റ് കൊടുക്കാത്തതിന് ഞാന്‍ എന്നോട് തന്നെ നന്ദി പറയുന്നു, എന്തുചെയ്യുമ്പോഴും പ്രണയത്തോടെ ചെയ്യുക: ഷെയ്ന്‍ നിഗം

തോറ്റ് കൊടുക്കാത്തതിന് താന്‍ തന്നോട് തന്നെ നന്ദി പറയുന്നെന്ന് ഷെയ്ന്‍ നിഗം. ബിഹൈന്‍ഡ്വുഡ്‌സിന്റെ മികച്ച നടനുള്ള പ്രത്യേക പരാമര്‍ശത്തിനുള്ള പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു ഷെയ്ന്‍. നിറഞ്ഞ കൈയടികളോടെയാണ് ഷെയ്‌നെ സദസ് സ്വീകരിച്ചത്. 'ഈ അവാര്‍ഡ് എന്റെ ഉമ്മക്കും സഹോദരിമാര്‍ക്കുമായി സമര്‍പ്പിക്കുന്നു. എനിക്കൊപ്പം നിന്നതിന്, തോറ്റുകൊടുക്കാത്തതിന് ഞാന്‍ എന്നോട്...

‘തോണി തുഴഞ്ഞ് ഷൂട്ടിംഗ് കാണാന്‍ പോയ ചെമ്പിലെ ചെറുപ്പക്കാരന്‍ ജീവിക്കുന്ന ഈ കാലഘട്ടത്തില്‍ ജനിച്ചത് ഏതു മലയാളിയുടെയും പുണ്യമാണ്’

കണ്ടു പഠിക്കാന്‍ സാധിക്കുന്ന ഒരു പാഠപുസ്തകമാണ് മമ്മൂട്ടിയെന്ന് ജി എസ് പ്രതീപ്. കലയാണ് തന്റെ ലഹരിയും ഭ്രാന്തുമെന്ന് തിരിച്ചറിഞ്ഞ അദ്ദേഹമാകണം വരും തലമുറയിലെ കലാലോകത്തിന്റെ പാഠപുസ്തകമെന്ന് പ്രതീപ് പറയുന്നു. പ്രതീപിന്റെ വാക്കുകള്‍... സമഗ്രവും നിരന്തരവുമായ ആത്മാര്‍പ്പണത്തോടെയുള്ള ലയനമാണ് കര്‍മ്മ മേഖലയില്‍ ഒരു വ്യക്തിയെ ജീനിയസാക്കി മാറ്റുന്നത്.ഇന്നത്തെ മാതൃഭൂമി പത്രത്തില്‍ ഒരനുഭവത്തിന്റെ...

സിനിമയില്‍ നിന്ന് മൂന്നു മാസത്തേക്ക് ബ്രേക്ക് എടുക്കുന്നു, ഈ തിരുമാനത്തില്‍ സന്തോഷിക്കുന്ന രണ്ട് സ്ത്രീകളുണ്ട്: പൃഥ്വിരാജ്

സിനിമയില്‍ നിന്നും മൂന്നുമാസത്തെ അവധിയെടുത്ത് നടന്‍ പൃഥ്വിരാജ്. ബ്ലെസി ചിത്രം ആടുജീവിതം പൂര്‍ത്തിയാക്കാനുള്ള മുന്നൊരുക്കമായാണ് പൃഥ്വി സിനിമയില്‍ നിന്ന് ഇടവേളയെടുക്കുന്നത്. അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്റെ ചിത്രീകരണം ശനിയാഴ്ച്ച കഴിഞ്ഞെന്നും ഇനി പൂര്‍ത്തീകരിക്കാനുള്ളത് ബ്ലെസി ചിത്രം ആടുജീവിതമാണെന്നും അതിനു മുമ്പ് താനൊന്നു വിശ്രമിക്കുകയാണെന്നും പൃഥ്വി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 'അയ്യപ്പനും...

എനിക്ക് എന്തുകൊണ്ടാണ് ഇങ്ങനെയൊക്കെ ചെയ്യേണ്ടി വന്നത്?: ഷെയ്ന്‍ പറയുന്നു

മുടങ്ങി കിടക്കുന്ന സിനിമകള്‍ പൂര്‍ത്തിയാക്കാന്‍ തന്നെയാണ് തന്റെ തീരുമാനമെന്ന് നടന്‍ ഷെയ്ന്‍ നിഗം. ഒരുപാട് പേരുടെ സ്വപ്നവും അധ്വാനവുമാണ് സിനിമയെന്ന് ഷെയ്ന്‍ പറഞ്ഞു. താരസംഘടനയായ അമ്മയുടെ ഭാരവാഹികളുമായി നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഷെയ്‌നിന്റെ പ്രതികരണം. 'ചര്‍ച്ച നടന്നിട്ടില്ല, വ്യക്തിപരമായ കൂടിക്കാഴ്ചയാണ് നടന്നത്. മുടങ്ങിപ്പോയ സിനിമകള്‍ പൂര്‍ത്തീകരിക്കാന്‍ എനിക്ക് ആഗ്രഹമുണ്ട്....

മീന്‍ മാര്‍ക്കറ്റില്‍ കണ്ടുമുട്ടിയ വേട്ടാവളിയനും മാന്തളുകുട്ടിയും: ‘മുന്തിരി മൊഞ്ചന്‍’ നായകന്‍

മികച്ച പ്രതികരണങ്ങളുമായി പ്രദര്‍ശനം തുടരുകയാണ് വിജിത്ത് നമ്പ്യാര്‍ ഒരുക്കിയ 'മുന്തിരി മൊഞ്ചന്‍ ഒരു തവള പറഞ്ഞ കഥ'. ചിത്രത്തിന്റെ പേര് കണ്ട് തന്നെയാണ് താന്‍ സിനിമ സ്വീകരിച്ചതെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് നടന്‍ മനേഷ് കൃഷ്ണന്‍. വിവേക് വിശ്വം എന്ന കഥാപാത്രമായാണ് മനേഷ് ചിത്രത്തില്‍ വേഷമിടുന്നത്. ''വിവേക് വിശ്വം എന്ന...

‘മമ്മൂട്ടി ഫാന്‍സിന്റെ റാലിയുടെ പിന്നാലെ സ്‌കൂള്‍ യൂണിഫോമില്‍ ഞാനും പോയിട്ടുണ്ട്, തിയേറ്ററില്‍ വലിച്ചുകീറി എറിഞ്ഞത് മോഡല്‍ പരീക്ഷയുടെ ഉത്തരക്കടലാസ്’

അച്ഛന്‍ ഹരിശ്രീ അശോകന്‍റെ വഴിയേ എത്തി സിനിമയില്‍ തന്റേതായ സ്ഥാനം ഉറപ്പിച്ച യുവനടനാണ് അര്‍ജുന്‍ അശോകന്‍. ആദ്യം ചെയ്ത സിനിമകള്‍ അത്ര ക്ലിക്കായിരുന്നില്ലെങ്കിലും പിന്നീട് ലഭിച്ചതെല്ലാം മികച്ച അവസരങ്ങളായിരുന്നു. 'പറവ'യിലും 'വരത്തനി'ലും സൈഡ് റോളില്‍ ഒതുങ്ങിയെങ്കിലും 'ബിടെക്കി'ലെയും 'ഉണ്ട'യിലെയും മുഴുനീള കഥാപാത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. ഉണ്ടയില്‍ മമ്മൂട്ടിയ്‌ക്കൊപ്പം...

ഒറ്റയിരിപ്പിന് കണ്ടു തീര്‍ത്തു, ഞാന്‍ സംതൃപ്തനാണ്: എം.പദ്മകുമാര്‍

മമ്മൂട്ടി ഏറെ കാലത്തിന് ശേഷം യോദ്ധാവിന്റെ വേഷത്തിലെത്തുന്ന മാമാങ്കം റിലീസിനോട് അടുത്തിരിക്കുകയാണ്. എം. പദ്മകുമാര്‍ സംവിധായനം ചെയ്യുന്ന ചിത്രം മലയാളം ഉള്‍പ്പടെ നാല് ഭാഷകളില്‍ പ്രദര്‍ശനത്തിനെത്തും. ചിത്രം മുഴുവന്‍ ഒറ്റയിരിപ്പിന് താന്‍ കണ്ടു തീര്‍ത്തെന്നും താന്‍ ഏറെ സന്തുഷ്ടനാണെന്നും പദ്മകുമാര്‍ പറയുന്നു. 'ഇപ്പോഴാണ് സിനിമ മുഴുവനായി ഒറ്റയിരിപ്പിന് കണ്ടത്....

‘പൊലീസ് കുപ്പായമിട്ടിട്ടും ഒരച്ഛന്റെ മനസ്സോടു കൂടി ജനങ്ങളുടെ മനസ്സിലുണ്ടായ നീതി നടപ്പാക്കി’

ഹൈദരാബാദില്‍ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ വെടിവെച്ചുകൊന്ന സംഭവത്തില്‍ പൊലീസിനെ അഭിനന്ദിച്ച് നടി സുരഭി ലക്ഷ്മി. പ്രതികളെ തന്റെ കൈയില്‍ കിട്ടിയാല്‍ താന്‍ ഇതിനേക്കാള്‍ ഭീകരമായി ശിക്ഷിച്ചേനെ എന്നും പൊലീസ് കുപ്പായമിട്ടിട്ടും ഒരച്ഛന്റെ മനസ്സോട് കൂടി ജനങ്ങളുടെ മനസ്സിലുണ്ടായ നീതി കമ്മീഷണര്‍ സജ്ജനാര്‍ നടപ്പാക്കിയെന്നും...