മമ്മൂക്കയുടെ മെസേജ് കണ്ടപ്പോൾ ഓസ്കർ അടിച്ച ഫീലായിരുന്നു, മെ​ഗാസ്റ്റാറിന്റെ വാക്കുകളെ കുറിച്ച് സംവിധായകൻ അഹമ്മദ് കബീർ

കേരള ക്രൈം ഫയൽസ് സീരീസിന്റെ രണ്ടാം ഭാഗം അടുത്തിടെയായിരുന്നു ഹോട്ട്സ്റ്റാറിൽ റിലീസ് ചെയ്തത്. അഹമ്മദ് കബീർ സംവിധാനം ചെയ്ത സീരീസിന് ഇത്തവണയും മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ചു. സീരീസ് കണ്ട ശേഷം മമ്മൂട്ടി അയച്ച മെസ്സേജിനെക്കുറിച്ച് മനസുതുറന്നിരിക്കുകയാണ് അഹമ്മദ് കബീർ. മമ്മൂക്കയുടെ മെസേജ് കണ്ടപ്പോൾ ഓസ്‍കർ അടിച്ച ഫീൽ ആയിരുന്നുവെന്ന് സംവിധായകൻ പറഞ്ഞു.

‘ഞങ്ങളുടെ ഏറ്റവും വലിയ ഹാപ്പിനെസ് സീരീസ് കണ്ടിട്ട് മമ്മൂക്ക ഞങ്ങൾക്ക് അയച്ച മെസേജ് ആണ്. എനിക്കും അർജുനും ഹരിശ്രീ അശോകനും സിറാജിനുമൊക്കെ മെസേജ് വന്നു. നന്നായിട്ടുണ്ട്, ഗുഡ് വർക്ക് എന്ന് പറഞ്ഞിട്ട്. അതൊരു ഓസ്‍കർ അടിച്ച ഫീൽ ആയിരുന്നു ഞങ്ങൾക്ക്’, അഹമ്മദ് പറഞ്ഞു. ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് കേരള ക്രൈം ഫയൽസ് സംവിധായകൻ പ്രതികരിച്ചത്.

Read more

കിഷ്കിന്ധാ കാണ്ഡം സിനിമയ്ക്ക് തിരക്കഥ ഒരുക്കിയ ബാഹുൽ രമേശാണ് കേരള ക്രൈം ഫയൽസ് സീസൺ 2വിന്റെയും രചന നിർവഹിച്ചിരിക്കുന്നത്. ആദ്യ സീസണിൽ പ്രധാന വേഷങ്ങൾ അവതരിപ്പിച്ച അജു വർഗീസ്, ലാൽ എന്നിവർ രണ്ടാം സീസണിലുമുണ്ട്. അർജുൻ രാധാകൃഷ്ണൻ, ലാൽ, ഹരിശ്രീ അശോകൻ, നൂറിൻ ഷെരീഫ്, സുരേഷ് ബാബു, നവാസ് വള്ളിക്കുന്ന്, ജോയ് ബേബി, ഷിബ്ല ഫറ, ബിലാസ് ചന്ദ്രഹാസൻ തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ.