ലാലിന്റെ കഥാപാത്രം തന്നെയാണ് ഈ സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത; ബിഗ് ബ്രദറിനെ കുറിച്ച് സംവിധായകന്‍ സിദ്ദിഖ്

സിദ്ദിഖ് - മോഹന്‍ലാല്‍ ചിത്രം ബിഗ് ബ്രദര്‍ ജനുവരി 16 തിയേറ്ററുകളിലെത്തുകയാണ്. ചിത്രത്തിന്റെ ട്രെയിലര്‍ ആരാധകര്‍ ഇരുകൈകളും നീട്ടി സ്വീകരിച്ചുകഴിഞ്ഞു. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ് സംവിധായകന്‍ സിദ്ദിഖ്. മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ താരങ്ങള്‍ ഒരു വിധം കഥാപാത്രങ്ങളെല്ലാം ചെയ്തു കഴിഞ്ഞു. എന്നാല്‍ ബിഗ് ബ്രദറിലെ...

എനിക്ക് മനംമടുത്തു, രണ്ടാമൂഴം നടക്കരുതെന്ന് ആഗ്രഹമുള്ള ശക്തികളുടെ തെറ്റായ പ്രചാരണത്തില്‍ എം.ടി വീണുപോയി: വി. എ ശ്രീകുമാര്‍

രണ്ടാമൂഴം എന്ന പ്രൊജക്ട് നടക്കരുതെന്ന് ആഗ്രഹിച്ച കുറേ ശക്തികളുടെ പ്രചാരണത്തില്‍ എംടി വാസുദേവന്‍ നായര്‍ വീണുപോയെന്ന് സംവിധായകന്‍ വി എ ശ്രീകുമാര്‍. എംടിയുടെ ആവശ്യ പ്രകാരം ഫിലിം ചേംബറിന്റെ മദ്ധ്യസ്ഥ ശ്രമത്തില്‍ ശ്രീകുമാര്‍ നടത്തിയ ഗവേഷണങ്ങളുടെയും മുന്നൊരുക്കങ്ങളുടെയും വിശദവിവരങ്ങളും ചെലവാക്കിയ തുകയുടെ കണക്കുകളും ചേംബര്‍ പ്രതിനിധികളുടെ മുമ്പാകെ...

ഒരു വാക്ക്..; അഞ്ചാം പാതിര കണ്ട പ്രേക്ഷകരോട് സംവിധായകന്‍ മിഥുന്റെ അഭ്യര്‍ത്ഥന

മിഥുന്‍ മാനുവല്‍ തോമസിന്റെ സംവിധാനത്തില്‍ കുഞ്ചാക്കോ ബോബന്‍ നായകനായ ത്രില്ലര്‍ ചിത്രം അഞ്ചാം പാതിരയ്ക്ക് തിയേറ്ററുകളില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മിഥുന്‍ മാനുവലില്‍നിന്ന് ലഭിച്ച സര്‍പ്രൈസ് എന്നാണ് 'അഞ്ചാം പാതിരാ'യെക്കുറിച്ചുള്ള പൊതു വിലയിരുത്തല്‍. എന്നാല്‍ ആദ്യദിനം ചിത്രം കണ്ടിറങ്ങിയ പ്രേക്ഷകരോട് ഒരു അഭ്യര്‍ഥന മുന്നോട്ടുവച്ചിരിക്കുകയാണ് മിഥുന്‍ മാനുവല്‍...

ജെ.എന്‍.യുവില്‍ നടന്നത് ഗ്യാങ്ങുകള്‍ തമ്മിലുള്ള പ്രശ്‌നം, അതിരുവിട്ടാല്‍ പൊലീസ് തല്ലിയോടിക്കണം, ദേശീയവിഷയമാക്കേണ്ടതില്ല:കങ്കണ റണാവത്

ജെ. എന്‍.യുവില്‍ നടന്ന അക്രമ സംഭവങ്ങളില്‍ പ്രതികരണവുമായി നടി കങ്കണ റണാവത്ത്. ജെഎന്‍യുവിലേത് ഒരു ദേശീയ പ്രശ്‌നമല്ലെന്നും ഇത്തരം സംഭവങ്ങളെല്ലാം ക്യാംപസുകളില്‍ സര്‍വ്വ സാധാരണമാണെന്നും കങ്കണ അഭിപ്രായപ്പെട്ടു. 'ജെഎന്‍യുവില്‍ ഇപ്പോള്‍ നടന്നത് ഗ്യാങ്ങുകള്‍ തമ്മിലുള്ള തമ്മില്‍ത്തല്ല് മാത്രമാണ് എല്ലാ കോളേജുകളിലും ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാകാറുണ്ട്. ഇത്തരം ഗ്യാങ്ങുകള്‍ തമ്മിലുള്ള...

അമ്മയെ കുറിച്ച് ഞാന്‍ ഇതുവരെ അറിയാത്ത പലതും സുരേഷ് ഗോപി സര്‍ പറഞ്ഞുതന്നു: കല്യാണി പ്രിയദര്‍ശന്‍

അനൂപ് സത്യന്‍ ചിത്രം 'വരനെ ആവശ്യമുണ്ട്' എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് വീണ്ടും എത്തുകയാണ് പ്രിയദര്‍ശന്‍- ലിസി ദമ്പതികളുടെ മകളും തെന്നിന്ത്യയുടെ യുവനടിയുമായ കല്യാണി. ദുല്‍ഖര്‍ സല്‍മാന്‍, ശോഭന, സുരേഷ് ഗോപി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. സീനിയര്‍ താരങ്ങള്‍ക്കൊപ്പം ചിത്രത്തില്‍ അഭിനയിച്ചതിനെ കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ്...

‘പുലിമുരുകനും ലൂസിഫറുമൊക്കെ വന്നില്ലായിരുന്നുവെങ്കില്‍ ഇന്‍ഡ്‌സ്ട്രി വളരില്ലായിരുന്നു, സൂപ്പര്‍ സ്റ്റാറുകളുടെ ചിത്രങ്ങളെ അറ്റാക്ക് ചെയ്ത് ഇല്ലാതാക്കിയാല്‍ ഇന്‍ഡസ്ട്രിയ്ക്ക് നാശം’

സിനിമ ഇന്‍ഡ്‌സ്ട്രി നിലനില്‍ക്കണമെങ്കില്‍ പുലിമുരുകനും ലൂസിഫറുമൊക്കെയുള്ള വലിയ സിനിമകള്‍ ഓടേണ്ടതുണ്ടെന്ന് സംവിധായകന്‍ സിദ്ദിഖ്. സിനിമയ്ക്ക് വലിയ മാര്‍ക്കറ്റുണ്ടെന്ന് കാണിച്ചു കൊടുത്ത സിനിമകളാണ് ഇതു രണ്ടുമെന്നും അങ്ങനത്തെ സിനിമകള്‍ വന്നില്ലായിരുന്നുവെങ്കില്‍ ഇന്‍ഡ്‌സ്ട്രി വളരില്ലായിരുന്നു എന്നും സിദ്ദിഖ് പറയുന്നു. 'ഇന്‍ഡസ്ട്രി നിലനില്‍ക്കണമെങ്കില്‍ വലിയ സിനിമകള്‍ ഓടേണ്ടതുണ്ട്. മലയാള സിനിമാ ഇന്‍ഡസ്ട്രിക്ക് പെട്ടന്നൊരു...

അവനൊരു കൊച്ചുകുട്ടിയാണ്, ഉപേക്ഷിക്കാന്‍ കഴിയില്ല: ഇടവേള ബാബു

ഷെയ്ന്‍ നിഗം നല്ല ഭാവിയുള്ള നടനാണെന്നും പ്രശ്‌നങ്ങള്‍ രമ്യമായി തന്നെ പരിഹരിക്കുമെന്നും അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു. ആര് ജയിക്കുന്നു ആര് തോല്‍ക്കുന്നു എന്നതല്ല കാര്യമെന്നും ഇരുവര്‍ക്കും ദോഷകരമല്ലാത്ത രീതിയില്‍ ചര്‍ച്ച ചെയ്ത് പ്രശ്‌നം തീര്‍ക്കാനുമാണ് ശ്രമിക്കുന്നതെന്നും ഇടവേള ബാബു പറഞ്ഞു. 'അമ്മ സംഘടന എന്തു നിര്‍ദേശിക്കുന്നോ...

ചില ചെക്കന്‍മാര്‍ വന്ന് തോളില്‍ കൈവെയ്ക്കാന്‍ ശ്രമിക്കും, അതെനിക്ക് ഇഷ്ടമല്ല: നമിത പ്രമോദ്

നമിത പ്രമോദ് കേന്ദ്രകഥാപാത്രമായെത്തുന്ന അല്‍മല്ലു റിലീസിന് റിലീസിന് തയ്യാറെടുക്കുകയാണ്. പ്രവാസിയായ ഒരു പെണ്‍കുട്ടി നേടിടേണ്ടി വരുന്ന പ്രശ്‌നങ്ങളാണ് ചിത്രം അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായുള്ള ഒരു അഭിമുഖത്തില്‍ ചില ആരാധകരുടെ സ്‌നേഹപ്രകടനത്തില്‍ അസ്വസ്ഥത തോന്നാറുണ്ടെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് നമിത. 'ചില സമയത്ത് ചിലരുടെ ആരാധനയില്‍ അസ്വസ്ഥത തോന്നിയിട്ടുണ്ട്. ചേച്ചിമാരും...

യുവാക്കള്‍ക്ക് ഈ ലോകം സുരക്ഷിതമല്ല, പരസ്പരം ആക്രമിക്കുന്നത് നിര്‍ത്തൂ; ജെ.എന്‍.യു വിഷയത്തില്‍ സണ്ണി ലിയോണ്‍

ജെ.എന്‍.യുവില്‍ വിദ്യാര്‍ത്ഥികള്‍ക്ക് എതിരായി നടന്ന ആക്രമണത്തില്‍ പ്രതികരിച്ച് നടി സണ്ണി ലിയോണ്‍. വര്‍ധിക്കുന്ന അക്രമസംഭവങ്ങള്‍ മൂലം യാവാക്കള്‍ക്ക് ഈ ലോകം സുരക്ഷിതമല്ലെന്ന അവസ്ഥയിലാണ് കാര്യങ്ങള്‍ എത്തി നില്‍ക്കുന്നതെന്ന് പറഞ്ഞ നടി ഈ സ്ഥിതി ഏറെ വേദനാജനകമാണെന്നും പറഞ്ഞു. 'അക്രമത്തിനിരയായവര്‍ മാത്രമല്ലല്ലോ അവരുടെ കുടുംബങ്ങള്‍ കൂടിയാണ് അവര്‍ക്കൊപ്പം വേദനിക്കുന്നത്. ഇങ്ങിനെ...

സ്വവര്‍ഗ്ഗ അനുരാഗിയുടെ വേഷം ചെയ്യാന്‍ തയ്യാറാണ് പക്ഷേ: നമിത പ്രമോദ്

ചുരുക്കകാലം കൊണ്ട് തന്നെ മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് നമിത പ്രമോദ്. നമിത അഭിനയലോകത്തേക്ക് വരുന്നത് ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ വേളാങ്കണ്ണി മാതാവ് എന്ന സീരിയലില്‍ മാതാവിന്റെ വേഷം ചെയ്താണ്. ഇപ്പോഴിതാ സ്വവര്‍ഗ രതി പ്രമേയമാകുന്ന സ്‌ക്രിപ്റ്റുമായി ഒരു സംവിധായകന്‍ വന്നാല്‍ അത് ചെയ്യുവാന്‍ റെഡി ആകുമോയെന്ന ചോദ്യത്തിന്...