മലയാളം സീരിയൽ നടി പ്രാർത്ഥനയും സുഹൃത്തും മോഡലുമായ അൻസിയയും തമ്മിലുളള വിവാഹ വീഡിയോ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ നിറഞ്ഞിരുന്നു. ക്ഷേത്രനടയിൽ വച്ച് പരസ്പരം താലി ചാർത്തുന്നതും പുഷ്പഹാരം അണിയിക്കുന്നതും സിന്ദൂരും തൊടുവിക്കുന്നതുമെല്ലാം ഈ വൈറൽ വീഡിയോയിൽ കാണാമായിരുന്നു. വിത്ത് മൈ പൊണ്ടാട്ടി എന്ന കാപ്ഷനിലാണ് പ്രാർത്ഥനയ്ക്കൊപ്പമുളള ചിത്രം അൻസിയ പങ്കുവച്ചത്. ഞാൻ എന്റെ പ്രിയ സുഹൃത്തിനെ വിവാഹം ചെയ്തു. ടോക്സിക്കായുളള റിലേഷൻഷിപ്പിനേക്കാൾ പതിന്മടങ്ങ് നല്ലത് അൻസിയ എന്ന് വിവാഹ വീഡിയോക്കൊപ്പം പ്രാർത്ഥനയും കുറിച്ചു.
ഇതിന് പിന്നാലെ പലതരത്തിലുളള കമന്റുകളാണ് സോഷ്യൽ മീഡിയയിൽ വന്നത്. ഇരുവരും സ്വവർഗാനുരാഗികളാണോ, യഥാർത്ഥത്തിൽ നടന്ന വിവാഹമാണോ എന്നിങ്ങനെയുളള ചോദ്യങ്ങളുമായി നിരവധി പേർ എത്തി. ഒടുവിൽ എല്ലാവർക്കുമുളള മറുപടിയുമായി പ്രാർഥന തന്നെ രംഗത്തെത്തിയിരിക്കുകയാണ്. വൈറലാകാൻ വേണ്ടിയാണ് പെൺസുഹൃത്തിനെ വിവാഹം കഴിക്കുന്നതെന്ന രീതിയിൽ റീൽ വീഡിയോ ചെയ്തതെന്ന് പ്രാർത്ഥന വെളിപ്പെടുത്തി.
എന്ത് തോന്ന്യാസം കാണിച്ചാലും മലയാളികൾ ഏറ്റെടുക്കുമെന്നും വൈറലാകാൻ വേണ്ടിയാണ് ഇങ്ങനെയൊരു വീഡിയോ ചെയ്തതെന്നും നടി പറഞ്ഞു. തെലുങ്ക് താരങ്ങൾ ചെയ്തത് പോലൊരു റീൽ റിക്രീയേറ്റ് ചെയ്യാൻ നോക്കിയതാണ്. മലയാളികൾ അത് എങ്ങനെ എടുക്കും എന്ന് അറിയാൻ വേണ്ടിയിട്ടു ചെയ്തതാണ്. എന്നാൽ അവർ അത് ഏറ്റെടുത്ത് വൈറലാക്കിയെന്നും നല്ല കമന്റുകളും ലഭിച്ചെന്നും പ്രാർത്ഥന കൂട്ടിച്ചേർത്തു. ഞങ്ങൾ നല്ല സുഹൃത്തുക്കളാണ്. അൻസി വിവാഹം കഴിച്ചതാണ്. ഒരു കുഞ്ഞും ഉണ്ട്. അൻസിയുടെ കുഞ്ഞാണ് വീഡിയോയിലുളളത്, പ്രാർത്ഥന പറഞ്ഞു.
Read more
പ്രാർത്ഥനയുടെ തുറന്നുപറച്ചിൽ വീഡിയോയ്ക്ക് പിന്നാലെ നടിയെ വിമർശിച്ച് നിരവധി പേരാണ് എത്തിയിരിക്കുന്നത്. ഇത്തരത്തിൽ തമാശയ്ക്ക് വേണ്ടി സ്വവർഗ വിവാഹം കഴിച്ച് വീഡിയോ ചെയ്യുന്നത് യഥാർത്ഥത്തിലുളള സ്വവർഗ വിവാഹത്തെ കൂടി അപമാനിക്കലാണ് എന്നാണ് ഒരാൾ കമന്റിട്ടത്.