എന്നാലും പ്രഭാസിനോട് ഈ ചതി വേണ്ടായിരുന്നു, അസൂയ പാടില്ലെന്ന് ആദിപുരുഷ് ടീമിനോട് ആരാധകർ, എയറിലായി ചിത്രം

രൺബീർ കപൂർ-യഷ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന രാമായണ ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ആദ്യ ​ഗ്ലിംപ്സ് വീഡിയോ സോഷ്യൽ മീഡിയയിൽ തരം​ഗമായിരുന്നു. നിതേഷ് തിവാരിയുടെ സംവിധാനത്തിൽ വരുന്ന ചിത്രം 800 കോടിയിലധികം മുടക്കുമുതലിലാണ് ഒരുക്കുന്നത്. വമ്പൻ താരനിരയിൽ എടുക്കുന്ന സിനിമ ഇന്ത്യയിലെ എറ്റവും ചെലവേറിയ ചിത്രമെന്ന നിലയിലാണ് വരുന്നത്. രൺബീർ രാമനും യഷ് രാവണനുമായി എത്തുന്ന ചിത്രത്തിൽ സീതയായി സായി പല്ലവിയാണ് വേഷമിടുന്നത്.

രാമായണ ടീസർ വലിയ സ്വീകാര്യത നേടുന്ന സമയത്ത് തന്നെ പ്രഭാസിന്റെ ഒരു മുൻചിത്രം എയറിലാവുകയാണ്. രാമായണ കഥ സിനിമയാക്കി ഇറക്കിയ ആദിപുരുഷിനെയാണ് ഈ സമയം സിനിമാപ്രേമികൾ ട്രോളുന്നത്. ഈ സമയത്ത് ആദിപുരുഷ് ചിത്രത്തിലെ ‘ജയ് ശ്രീറാം’ എന്ന പാട്ടിന്‍റെ ഫോര്‍ കെ വിഡിയോ വീണ്ടും ടി സീരിസ് യൂട്യൂബിൽ അപ്​ലേഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെ രസകരമായ കമന്റുകളാണ് സോഷ്യൽ മീഡിയയിൽ വരുന്നത്.

Read more

രാമായണ ടീസര്‍ പുറത്തുവന്നതിന് പിന്നാലെ പാട്ട് പുറത്തുവിട്ടത് കൊണ്ട് തന്നെ ഇത്രയ്ക്ക് അസൂയ പാടില്ലെന്നും പ്രഭാസിനോട് ഈ ചതി വേണ്ടിയിരുന്നില്ലെന്നുമാണ് കമന്റുകൾ‌. ഒന്ന് മറന്ന് വരുമ്പോൾ വീണ്ടും ഓർമിപ്പിച്ച് പ്രഭാസിനോട് വില കളയല്ലേയെന്നും കമന്റുകൾ ഉണ്ട്. പ്രഭാസിന്റെ കരിയറിൽ ആരാധകർ വലിയ പ്രതീക്ഷയോടെ കണ്ട ചിത്രമായിരുന്നു ആദിപുരുഷ്. എന്നാൽ സിനിമ പ്രതീക്ഷിച്ചത്ര നിലവാരത്തിൽ എത്തിയില്ല.