ഉരുളക്കിഴങ്ങ് പ്രശ്നം കോടതിക്ക് പുറത്ത് പരിഹരിക്കാൻ തയ്യാറെന്ന് പെപ്സികോ

ലെയ്സ് നിര്‍മ്മാണത്തിനായി ഉപയോഗിക്കുന്ന ഉരുളക്കിഴങ്ങ് കൃഷി ചെയ്‌തെന്ന് ആരോപിച്ച് കര്‍ഷകര്‍ക്കെതിരെ ഫയല്‍ ചെയ്ത കേസില്‍ കോടതിക്ക് പുറത്തുവെച്ച് പ്രശ്നം പരിഹരിക്കാന്‍ തയ്യാറാണെന്ന് പെപ്സികോ നിലപാടെടുത്തു. ഗുജറാത്തിലെ കര്‍ഷകര്‍ ലെയ്സ് നിര്‍മ്മാണത്തിന് മാത്രം ഉപയോഗിക്കുന്ന ഉരുളക്കിഴങ്ങ് ഇനമായ എഫ്എല്‍ 2027 (എഫ്സി- 5) കൃഷി ചെയ്തുവെന്നാണ് പെപ്സികോ ആരോപിക്കുന്നത്....

ഗോതമ്പ് ഉത്പാദനം റെക്കോഡിലേക്ക്, പ്രതീക്ഷിക്കുന്നത് 10 കോടി ടൺ, ഇറക്കുമതി ഗോതമ്പിന് വില കൂടും

ഇന്ത്യയിൽ ഈ സീസണിൽ റെക്കോഡ് ഗോതമ്പ് ഉത്പാദനം ഉണ്ടാകുമെന്ന് കാർഷിക മേഖലയിൽ നിന്നുള്ള റിപ്പോർട്ടുകൾ പറയുന്നു. മൊത്തം ഉല്‍പാദനം 10 കോടി ടണ്‍ കടന്നേക്കുമെന്നാണ് സര്‍ക്കാരിന്‍റെ വിലയിരുത്തല്‍. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് രണ്ടു ശതമാനം കൂടുതൽ. റെക്കോഡ് ഉല്‍പാദനം ഉണ്ടായേക്കുമെന്ന പ്രതീക്ഷയില്‍ കേന്ദ്ര സര്‍ക്കാര്‍ ഗോതമ്പിന്‍റെ ഇറക്കുമതി തീരുവ...

എത്തിഹാദ് 2022ൽ പൂർണമായും പ്ലാസ്റ്റിക് വിമുക്തമാക്കും

വിമാന സർവീസുകളും ഓഫീസുകളും പൂർണമായും പ്ലാസ്റ്റിക് വിമുക്തമാക്കാനുള്ള നീക്കവുമായി യു എ ഇയുടെ ഔദ്യോഗിക വിമാന കമ്പനിയായ എത്തിഹാദ്. 2022 ഓടെ വിമാനങ്ങളിലെ ഒരു സാധനം പോലും പ്ലാസ്റ്റിക് അല്ലാതിരിക്കാനുള്ള തീവ്ര പദ്ധതി ഒരുക്കുകയാണ് എയർലൈൻ. വിമാനങ്ങളിൽ മാത്രമല്ല എയർലൈൻ ഓഫീസുകൾ അടക്കം എല്ലാ പ്രവർത്തന മേഖലയിലും...

മെയ് രണ്ടു മുതൽ ഇറാനിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്തണമെന്ന് ട്രംപ്; പെട്രോൾ , ഡീസൽ വില...

ക്രൂഡ് ഓയിൽ കയറ്റുമതി ചെയ്യുന്ന കാര്യത്തിൽ ഇറാനെ പൂര്‍ണമായി ഉപരോധിക്കാനുളള തീരുമാനത്തില്‍ മാറ്റമില്ലെന്ന് അമേരിക്ക വ്യക്തമാക്കി. മെയ് രണ്ട് മുതല്‍ ഇറാനിൽ നിന്നുള്ള എണ്ണ കയറ്റുമതി പൂർണ്ണമായി   ഉപരോധിക്കാനാണ് അമേരിക്കയുടെ പദ്ധതി. ഇന്ത്യയും ചൈനയും അടക്കമുളള എട്ട് രാജ്യങ്ങള്‍ക്ക് ഇറാനിൽ നിന്ന് ക്രൂഡ് വാങ്ങുന്നതിനു യു എസ്...

കേരളത്തിന്റെ മൊത്തം ബാങ്ക് നിക്ഷേപം 4.79 ലക്ഷം കോടി രൂപ, വായ്പ 3 .14 ലക്ഷം ...

കേരളത്തിലെ വാണിജ്യ ബാങ്കുകളിലെ മൊത്തം നിക്ഷേപം 2018 ഡിസംബർ അവസാനിക്കുമ്പോൾ 478,855 കോടി രൂപയായി ഉയര്‍ന്നു. 2018 സെപ്തംബറില്‍  മൊത്തം നിക്ഷേപം 471,150 കോടി രൂപയായിരുന്നതാണ് ഇപ്പോള്‍ 7705 കോടി രൂപയുടെ വർധന രേഖപ്പെടുത്തിയിരിക്കുന്നത്. എൻ ആർ ഐ നിക്ഷേപം 186,376 കോടി രൂപയായി ഉയർന്നിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ...

ലീല ഗ്രൂപ്പിന് തിരിച്ചടി, നാല് ഹോട്ടലുകൾ വിൽക്കുന്നത് സെബി തടഞ്ഞു

ലീല ഗ്രൂപ്പിന് കീഴിലുള്ള നാലു ഹോട്ടലുകൾ കാനഡ ആസ്ഥാനമായ കമ്പനിക്ക് വിൽക്കുന്നതിന് തിരിച്ചടി. വിൽപ്പന തടഞ്ഞു കൊണ്ട് സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ ഉത്തരവ് നൽകിയതായി ലീല ഗ്രൂപ്പ് അറിയിച്ചു. ലീല ഹോട്ടൽസിനെതിരായി കമ്പനി ലോ ട്രിബുണലിൽ തങ്ങൾ പരാതി നൽകിയിരിക്കുകയാണെന്ന് കമ്പനിയുടെ ഓഹരി...

ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾക്ക് പകരം ഇനി ഒറ്റ കാർഡ്

ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ സംയോജിപ്പിച്ച് ഒറ്റ കാർഡുമായി രണ്ടു ബാങ്കുകൾ എത്തുന്നു. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയും ഇൻഡസ് ഇൻഡ് ബാങ്കുമാണ് ഉപഭോക്താക്കൾക്ക് ഏറെ സൗകര്യപ്രദമായ ഈ കാർഡ് അവതരിപ്പിച്ചത്. 'ഡ്യൂവോ കാര്‍ഡുകള്‍' എന്നാണ് ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് ഇത്തരം കാര്‍ഡുകള്‍ക്കിട്ടിരിക്കുന്ന പേര്. 2018 ഒക്ടോബറിലാണ് ഈ സംവിധാനം...

പ്രവാസി ചിട്ടി വ്യാപകമാക്കുന്നു, ഇന്നു മുതൽ എല്ലാ ഗൾഫ് രാജ്യങ്ങളിലും

കെ എസ്എഫ്ഇ പ്രവാസി ചിട്ടി ഇന്ന് മുതല്‍ എല്ലാ ഗള്‍ഫ് രാജ്യങ്ങളിൽ നിന്നും ആരംഭിക്കും. യൂറോപ്യന്‍ രാജ്യങ്ങളിലെ പ്രവര്‍ത്തനം മേയ് 17 ന് ആരംഭിക്കും. ലണ്ടനിലാണ് ഇതിന്‍റെ ഉദ്ഘാടനം നടക്കുക. നിലവില്‍ യുഎഇ, കുവൈറ്റ്, ഒമാന്‍, ബഹ്റൈന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുളളവര്‍ക്ക് മാത്രമായിരുന്നു പ്രവാസി ചിട്ടിയില്‍ ചേരാന്‍...

സ്‌പൈസ് ജെറ്റ് 28 പുതിയ ആഭ്യന്തര സർവീസുകൾ ആരംഭിക്കും

ജെറ്റ് എയർവെയ്‌സ് സർവീസ് നിർത്തി വെച്ചിരിക്കുന്ന സാഹചര്യത്തിലും സ്പൈസ് ജെറ്റ് ആഭ്യന്തര സെക്ടറില്‍ 28 പുതിയ സര്‍വീസുകള്‍ ആരംഭിക്കുന്നു. ജെറ്റ് എയര്‍വേസില്‍ നിന്നും പാട്ടത്തിനെടുത്ത വിമാനങ്ങൾ കൂടി ഉള്‍പ്പെടുത്തിയാകും പുതിയ സര്‍വീസുകള്‍. ഇവയുടെ അറ്റകുറ്റപണികൾ പുരോഗമിച്ചു വരികയാണെന്ന് സ്‌പൈസ് ജെറ്റ് അറിയിച്ചു. ഏപ്രിൽ 17 നാണ് ജെറ്റ്...

മടക്കാവുന്ന സാംസങ് ഫോണിന്റെ വരവ് വൈകും, മടക്കുമ്പോൾ സ്‌ക്രീൻ പൊട്ടുന്നതായി റിവ്യൂവിൽ കണ്ടെത്തി

യഥേഷ്ടം മടക്കാനും നിവർത്താനും കഴിയുന്ന സാംസംഗിന്റെ ആ അത്ഭുത ഫോണിനായുള്ള കാത്തിരിപ്പ് നീളും. മടക്കി ഉപയോഗിക്കാവുന്ന സാംസങ് സ്മാർട്ഫോണുകൾ കമ്പനി നേരത്തെ പ്രഖ്യാപിച്ചതു പോലെ നേരത്തെ നിശ്ചയിച്ച തിയതിയിൽ അവതരിപ്പിക്കില്ലെന്നാണ് പുതിയ റിപ്പോർട്ടുകൾ. മടക്കിയും തിരിച്ചും ഉപയോഗിക്കാവുന്ന സാംസങ് ഫോൾഡ് സ്ക്രീനുകൾ ആദ്യ ഉപയോഗത്തിൽ തന്നെ തകരാറിലാകുന്നതായി കണ്ടെത്തിയതിനെ...