അമേരിക്കയില്‍ നടക്കുന്ന 107-ാമത് ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷനിലേക്ക് ഐസിഎല്‍ ഉടമ കെജി അനില്‍ കുമാറും ഉമയും; യാത്രയയപ്പ് നല്‍കി ലയണ്‍സ് ക്ലബ്ബ് ഓഫ് ഐ.സി.എല്‍ അംഗങ്ങള്‍

അമേരിക്കയിലെ ഫ്ളോറിഡയില്‍ നടക്കുന്ന ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണല്‍ 107-ാമത് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ അഡ്വ. കെ.ജി അനില്‍കുമാറും ഉമ അനില്‍കുമാറും. ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണല്‍ 107-ാമത് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷനില്‍് പങ്കെടുക്കുന്നതിനായി പോകുന്ന ഐസിഎല്‍ ഫിന്‍കോര്‍പ്പ്് സിഎംഡി അഡ്വ കെജി അനില്‍ കുമാറിനും മാനേജിംഗ് ഡയറക്ടര്‍ ഉമ അനില്‍ കുമാറിനും ലയണ്‍സ് ക്ലബ്ബ് ഓഫ് ഐ.സി.എല്‍ അംഗങ്ങള്‍ യാത്രയയപ്പ് നല്‍കി.

അമേരിക്കയിലെ ഫ്ളോറിഡയില്‍ നടക്കുന്ന ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണല്‍ 107-ാമത് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷനിലേക്ക് പങ്കെടുക്കുന്നതിനായാണ് ഐസിഎല്‍ ഫിന്‍കോര്‍പ്പ് ഉടമകള്‍ അമേരിക്കയ്ക്ക് തിരിച്ചത്. ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണല്‍ 324 1-എഫ് മുന്‍ ഡിസ്ടിക്ട് ഗവര്‍ണറാണ് അഡ്വ. കെ.ജി അനില്‍കുമാര്‍. ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണല്‍ 324 1-എഫ് വൈസ് ഡിസ്ട്രിക്ട് ഗവര്‍ണറായിരുന്നു ഉമ അനില്‍കുമാര്‍.

Read more

ഇരുവര്‍ക്കും നെടുമ്പാശ്ശേരി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലാണ് ലയണ്‍സ് ക്ലബ്ബ് ഓഫ് ഐ.സി.എല്‍ അംഗങ്ങള്‍ യാത്രയയപ്പ് നല്‍കിയത്. അഡ്വ. കെ.ജി അനില്‍കുമാറിനും ഉമ അനില്‍കുമാറിനും ലയണ്‍സ് ക്ലബ്ബ് ഓഫ് ഐ.സി.എല്‍ അംഗങ്ങള്‍ നല്‍കിയ യാത്രയയപ്പിന് പ്രസിഡണ്ട് സാം മാളിയേക്കല്‍, സെക്രട്ടറി ടി.ജി ബാബു, ട്രഷറര്‍ കെ. രാമചന്ദ്രന്‍, ടി. മാധവന്‍കുട്ടി, കെ.പി സതീശന്‍ എന്നിവര്‍ നേതൃത്വം നല്‍കി.