നാഷണല്‍ ഇന്‍ഡസ്ട്രീസ് ഡെവലപ്‌മെന്റ് കൗണ്‍സില്‍ കമ്മിറ്റി (എന്‍ഐഡിസിസി) സംഘടിപ്പിക്കുന്ന ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ് ഡെവലപ്‌മെന്റ് എക്സിബിഷന്‍ ‘ഇന്‍ഡെക്‌സ് 2025’ന്റെ ടൈറ്റില്‍ സ്പോണ്‍സറായി ഐസിഎല്‍ ഫിന്‍കോര്‍പ്പ്. മെയ് 2ന് ആരംഭിച്ച എക്സിബിഷന്‍ മെയ് 5 വരെ അങ്കമാലി അഡ്ലക്സ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്നു.
ഇന്ത്യന്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ച വിവിധ പദ്ധതികള്‍ ഏകീകരിച്ച് കോര്‍ഡിനേറ്റ് ചെയ്യുന്നതിനായി രൂപീകരിക്കപ്പെട്ട സ്വയംഭരണ റഗുലേറ്ററി സ്ഥാപനമായ എന്‍.ഐ.ഡി.സി.സിയുടെ ലെന്‍ഡിംഗ് പാര്‍ട്ണറായി ഐസിഎല്‍ ഫിന്‍കോര്‍പ്പിനെ നിയമിച്ചതിന്റെ ഭാഗമായാണ് ഇന്‍ഡെക്‌സ് 2025ന്റെ ടൈറ്റില്‍ സ്പോണ്‍സറായി ഐസിഎല്‍ ഫിന്‍കോര്‍പ്പിനെ പ്രഖ്യാപിച്ചിരിക്കുന്നത്.
ഐസിഎല്‍ ഫിന്‍കോര്‍പ്പിന്റെ സ്ഥിരതയുള്ള പ്രകടനവും സാമ്പത്തിക ഭദ്രതയ്ക്കായുള്ള പ്രതിബദ്ധതയും ഉയര്‍ന്ന വിശ്വാസ്യതയും മൂല്യവുമാണ് ഈ സുപ്രധാന നിയമനത്തിന് കാരണമാകുന്നത്. ഇന്ത്യയൊട്ടാകെ വിവിധ സംസ്ഥാനങ്ങളിലായി കൂടുതല്‍ ബ്രാഞ്ചുകള്‍ ആരംഭിച്ചുകൊണ്ട് സുരക്ഷിതവും സുതാര്യവുമായ സാമ്പത്തിക സേവനങ്ങള്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കാനാണ് ഐസിഎല്‍ ഫിന്‍കോര്‍പ്പ് ലക്ഷ്യമിടുന്നതെന്നും, ദേശീയ സാമ്പത്തിക പുരോഗതിക്കായി വ്യവസായങ്ങളെയും സംരംഭകരെയും സാമ്പത്തികമായി ശക്തിപ്പെടുത്താന്‍ ഐസിഎല്‍ ഫിന്‍കോര്‍പ്പിന്റെ പങ്കാളിത്തം ശക്തമായി ഉണ്ടാകുമെന്ന് സിഎംഡി അഡ്വ കെജി അനില്‍കുമാര്‍ വ്യക്തമാക്കി.
വിവിധ കേന്ദ്രപദ്ധതികള്‍, സബ്സിഡികള്‍, ഗ്രാന്റുകള്‍ എന്നിവയെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് കൃത്യമായ അറിവ് പകര്‍ന്ന് കൊടുക്കുക എന്നതാണ് ഈ എക്സിബിഷനിലൂടെ പ്രധാനമായും ലക്ഷ്യം വെയ്ക്കുന്നത്. ആഗോള തലത്തില്‍ ബിസിനസ് നെറ്റ് വര്‍ക്ക് വ്യാപിപ്പിക്കാനും വ്യവസായ പ്രമുഖരുമായി കൂടിക്കാഴ്ച്ച നടത്തുവാനും ധനകാര്യ സ്ഥാപനങ്ങളുമായി ബന്ധപ്പെടാനുമുള്ള അവസരവും എക്‌സിബിഷന്‍ വഴി ലഭിക്കുന്നതായിരിക്കും.
ഇന്‍ഡെക്‌സ് 2025 എക്സിബിഷനില്‍ മികച്ച സാന്നിധ്യമായി തിളങ്ങുകയാണ് ഐസിഎല്‍ ഗ്രൂപ്പിന്റെ ട്യൂലൈന്‍ ഡിസൈനര്‍ വേള്‍ഡ്. ഉപഭോക്താക്കളുടെ ഫാഷന്‍ സെന്‍സും വൈവിധ്യമാര്‍ന്ന അഭിരുചികളും ഉള്‍ക്കൊണ്ടുകൊണ്ടുള്ള ഏറ്റവും പുതിയ ട്രെന്‍ഡുകള്‍ അവതരിപ്പിക്കുന്നതിനും ആഗോള തലത്തില്‍ ബ്രാന്‍ഡിന്റെ സാന്നിധ്യം വിപുലീകരിക്കുന്നതിനുമുള്ള ഒരു മികച്ച അവസരമായി ഈ പങ്കാളിത്തം മാറുമെന്ന് മാനേജിംഗ് ഡയറക്ടര്‍ ശ്രീമതി. ഉമ അനില്‍കുമാര്‍ പറഞ്ഞു. ഇരിങ്ങാലക്കുട, ചെന്നൈ, ദുബായ് എന്നിവിടങ്ങളില്‍ വിവിധ ശൃംഖലകളുള്ള ബ്രാന്‍ഡാണ് ട്യൂലൈന്‍. ട്യൂലൈന്റെ ഓരോ ഔട്ട്ലെറ്റും നവീനതയുടെയും വിശ്വാസ്യതയുടെയും പ്രതീകമാണ്. ഏറ്റവും പുതിയ ഡിസൈനുകളും പ്രീമിയം മെറ്റീരിയലുകളും പ്രദാനം ചെയ്തുകൊണ്ട് ഇന്ത്യയിലും ദുബായിലുമായി വിവിധ ഔട്ട്ലെറ്റുകള്‍ ആരംഭിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
ഐസിഎല്‍ ഗ്രൂപ്പിന്റെ ഏറ്റവും പ്രധാനപെട്ട ഡിവിഷനുകളില്‍ ഒന്നായ ഐസിഎല്‍ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സും ഇന്‍ഡെക്‌സ് 2025 എക്സിബിഷനില്‍ ശ്രദ്ധ നേടിക്കഴിഞ്ഞു. ലോകം വളരുന്നതിനോടൊപ്പം ആളുകളുടെ ആവശ്യങ്ങളും അവരുടെ സഞ്ചാരത്തിലെ അഭിരുചികളും മാറിക്കൊണ്ടിരിക്കുന്നു.
ഈ പൂര്‍ണമായ മാറ്റം മനസ്സിലാക്കി, ഉപഭോക്താക്കളുടെ പ്രതീക്ഷകള്‍ക്കൊത്ത ആകര്‍ഷകമായ ടൂര്‍ പാക്കേജുകളും നിലവാരമുള്ള സേവനങ്ങളും ആഗോളതലത്തില്‍ അവതരിപ്പിക്കാനുളള ഒരു അവസരമായാണ് ഈ എക്‌സിബിഷനെ കമ്പനി കാണുന്നതെന്ന് ഐസിഎല്‍ ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ ഓപ്പറേഷന്‍സ് ഡയറക്ടര്‍ ശ്രീ. അമല്‍ജിത്ത് എ മേനോന്‍ അഭിപ്രായപ്പെട്ടു. ഭാവിയില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള സേവനങ്ങള്‍ വിപുലീകരിച്ചുകൊണ്ടുള്ള ഗ്ലോബല്‍ എക്സ്പാന്‍ഷന്‍ ആണ് ഐസിഎല്‍ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് ലക്ഷ്യമിടുന്നത്.
കഴിഞ്ഞ 10 വര്‍ഷങ്ങളിലേറെയായി കസ്റ്റമേര്‍സിന് അനുയോജ്യമായ ഒട്ടനവധി പാക്കേജുകള്‍ ഐസിഎല്‍ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് നല്‍കി വരുന്നുണ്ട്. ഇന്‍- ബൗണ്ട് & ഔട്ട്- ബൗണ്ട് ടൂര്‍ പാക്കേജസ്, കോര്‍പറേറ്റ് പാക്കേജസ്, പാസഞ്ചര്‍ ക്രൂയ്സ്, ഹോട്ടല്‍ റിസര്‍വേഷന്‍, വിസ പ്രൊസസ്സിംഗ് & ടിക്കറ്റിംഗ് എന്നിങ്ങനെ നിരവധി സേവനങ്ങള്‍ ഐസിഎല്‍ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് പ്രദാനം ചെയ്യുന്നുണ്ട്.
മൂന്ന് പതിറ്റാണ്ടിലേറെ സേവന പാരമ്പര്യമുള്ള ഐസിഎല്‍ ഫിന്‍കോര്‍പ്പ്, കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, കര്‍ണാടക, ഒഡീഷ, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളില്‍ ശാഖകളുള്ള സാമ്പത്തിക മേഖലയിലെ വിശ്വസ്ത പങ്കാളിയായി മാറിക്കഴിഞ്ഞിരിക്കുന്നു. കൂടാതെ തമിഴ്നാട്ടില്‍ 93 വര്‍ഷത്തിലേറെ സേവന പാരമ്പര്യമുള്ള ബിഎസ്ഇ ലിസ്റ്റഡ് എന്‍ബിഎഫ്‌സിയായ സേലം ഈറോഡ് ഇന്‍വെസ്റ്റ്മെന്റ്സിന്റെ ഏറ്റെടുക്കല്‍ ഐസിഎല്‍ ഫിന്‍കോര്‍പ്പിന്റെ വിപണി സ്ഥാനം കൂടുതല്‍ ശക്തിപ്പെടുത്തുന്നു.
ഗോള്‍ഡ് ലോണ്‍, ബിസിനസ്സ് ലോണ്‍ തുടങ്ങിയ വിവിധ ധനകാര്യ സേവനങ്ങള്‍ ഐസിഎല്‍ ഫിന്‍കോര്‍പ്പ് പ്രദാനം ചെയ്യുന്നുണ്ട്. കൂടാതെ, ട്രാവല്‍ & ടൂറിസം, ഫാഷന്‍ റീട്ടെയിലിംഗ്, ഹെല്‍ത്ത് ഡയഗ്‌നോസ്റ്റിക്‌സ്, ചാരിറ്റബിള്‍ ട്രസ്റ്റുകള്‍ തുടങ്ങിയ വിവിധ മേഖലകളിലും ഐസിഎല്‍ ഗ്രൂപ്പിന് ശക്തമായി സാന്നിധ്യം ഉണ്ട്.
കൂടാതെ നിക്ഷേപകര്‍ക്ക് ആകര്‍ഷകമായ ആദായ നിരക്കും, ഫ്‌ലെക്‌സിബിള്‍ കാലാവധിയും ഉറപ്പാക്കുന്ന CRISIL BBB- / STABLE റേറ്റിംഗുള്ള സെക്യൂര്‍ഡ് റെഡീമബിള്‍ എന്‍സിഡികള്‍ ഐസിഎല്‍ ഫിന്‍കോര്‍പ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാത്തരം നിക്ഷേപകര്‍ക്കും പങ്കെടുക്കാനാവുന്ന രീതിയിലാണ് ഇഷ്യൂ തയാറാക്കിയിരിക്കുന്നത്. ഈ ഇഷ്യൂവിലൂടെ സമാഹരിക്കുന്ന പണം കമ്പനിയുടെ ഗോള്‍ഡ് ലോണ്‍ സേവനം കൂടുതല്‍ ശാക്തീകരിക്കുവാനും ഏറ്റവും നൂതനമായ സാമ്പത്തിക സേവനങ്ങള്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കാനുമാണ് ഐസിഎല്‍ ഫിന്‍കോര്‍പ്പ് ലക്ഷ്യമിടുന്നത്.
Read more
ജനുവരിയില്‍ പ്രഖ്യാപിച്ച എന്‍സിഡികള്‍ നേരത്തെ തന്നെ ഓവര്‍ സബ്‌സ്‌ക്രൈബ് ആയിരുന്നു. ഇത് കമ്പനിയോടുള്ള നിക്ഷേപകരുടെ വിശ്വാസ്യതയെ സൂചിപ്പിക്കുന്നു. 10 നിക്ഷേപ ഓപ്ഷനുകള്‍ നല്‍കിക്കൊണ്ട് നാല് വ്യത്യസ്ത സ്‌കീമുകളുള്ള എന്‍സിഡികള്‍ മെയ് 9, 2025 വരെ ലഭ്യമാണ്. പൂര്‍ണ്ണമായി സബ്‌സ്‌ക്രൈബ് ചെയ്തിട്ടുണ്ടെങ്കില്‍, ഇഷ്യു നേരത്തെ തന്നെ അവസാനിക്കുന്നതായിരിക്കും.