അക്ഷയ തൃതീയയ്ക്ക് ജൂവലറിയില്‍ പോകാതെ തന്നെ 10 മിനിട്ടില്‍ സ്വര്‍ണം വീട്ടിലെത്തിക്കാം, സ്വര്‍ണം, വെള്ളി നാണയങ്ങള്‍ ഇന്‍സ്റ്റാമാര്‍ട്ട് വഴി എത്തിച്ചു കല്യാണ്‍ ജൂവലേഴ്സ്

അക്ഷയ തൃതീയയ്ക്ക് ഉപഭോക്താക്കള്‍ക്ക് സ്വര്‍ണ, വെള്ളി നാണയങ്ങള്‍ എത്തിക്കാന്‍ മുന്‍നിര ക്വിക്ക് കൊമേഴ്സ് പ്ലാറ്റ്ഫോമായ ഇന്‍സ്റ്റാമാര്‍ട്ട് കല്യാണ്‍ ജൂവലേഴ്സുമായി സഹകരിക്കുന്നു. അക്ഷയ തൃതീയക്ക് തൊട്ടുമുമ്പ്, ഉപഭോക്താക്കള്‍ക്ക് ഇന്‍സ്റ്റാമാര്‍ട്ടില്‍ നേരിട്ട് സര്‍ട്ടിഫൈഡ് സ്വര്‍ണ, വെള്ളി നാണയങ്ങള്‍ ഓര്‍ഡര്‍ ചെയ്യാനും മിനിറ്റുകള്‍ക്കുള്ളില്‍ അവ അവരുടെ വീട്ടില്‍ എത്തിക്കാനും കഴിയും. രാജ്യത്തെമ്പാടുമായുള്ള 100 നഗരങ്ങളിലെ ഇന്‍സ്റ്റാമാര്‍ട്ട് ഉപയോക്താക്കള്‍ക്ക് ഈ സേവനം പ്രയോജനപ്പെടുത്താം.

പുഷ്പം, അയോധ്യ, ഗണപതി, സ്വസ്തിക്, ലക്ഷ്മി ദേവി തുടങ്ങിയ രൂപങ്ങള്‍ ആലേഖനം ചെയ്ത അര ഗ്രാം, 1 ഗ്രാം 24 കാരറ്റ്, ബിഐഎസ് ഹാള്‍മാര്‍ക്ക്ഡ് സ്വര്‍ണ നാണയങ്ങളും ഗണപതി, ലക്ഷ്മി, ഗണേശ ലക്ഷ്മി രൂപങ്ങള്‍ ആലേഖനം ചെയ്ത 5 ഗ്രാം, 10 ഗ്രാം, 20 ഗ്രാം സര്‍ട്ടിഫൈഡ് 999 പ്യൂവര്‍ വെള്ളി നാണയങ്ങളും ഇന്‍സ്റ്റാമാര്‍ട്ടിലൂടെ ഓര്‍ഡര്‍ ചെയ്യാന്‍ കഴിയും.

Read more

അക്ഷയ തൃതീയയ്ക്ക് ശേഷവും കല്യാണ്‍ ജൂവലേഴ്സിന്റെ സ്വര്‍ണ, വെള്ളി നാണയങ്ങള്‍ ഇന്‍സ്റ്റാമാര്‍ട്ടില്‍ ലഭ്യമാകും.