ആഭരണങ്ങള്‍ക്ക് 4 ലെവല്‍ അഷ്വറന്‍സ് സര്‍ട്ടിഫിക്കറ്റുമായി കല്യാണ്‍ ജൂവലേഴ്‌സ്

ഇന്ത്യയിലെ ഏറ്റവും വിപുലവും വിശ്വാസ്യതയാര്‍ന്നതുമായ ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്‌സ് നാല് തലത്തിലുള്ള അഷ്വറന്‍സ് പദ്ധതിക്ക് തുടക്കമിട്ടു. ഉപയോക്താക്കള്‍ക്ക് ഏറ്റവും മികച്ചത് മാത്രം നല്കുക എന്ന പ്രതിബദ്ധത ഉറപ്പിക്കുന്നതിനായി നാല് തലത്തിലുള്ള മൂല്യം ഉറപ്പാക്കുന്ന സാക്ഷ്യപത്രം ആഭരണങ്ങള്‍ക്കൊപ്പം നല്കും. കല്യാണ്‍ ജൂവലേഴ്‌സ് വില്‍പ്പന നടത്തുന്ന ആഭരണങ്ങള്‍ നിരവധി ശുദ്ധതാപരിശോധന കൾക്ക് വിധേയമാക്കുന്നുണ്ട്....

ബാദ്ധ്യതകൾ തീർക്കാൻ തിരക്കിട്ട നീക്കവുമായി സിദ്ധാർത്ഥയുടെ കുടുംബം , ടെക്ക് പാർക്ക് ബ്ലാക്‌സ്റ്റൺ ഏറ്റെടുത്തേക്കും

കഫേ കോഫി ഡേ സ്ഥാപക ചെയർമാൻ വി. ജി സിദ്ധാര്‍ത്ഥയുടെ ആത്മഹത്യക്ക് പിന്നാലെ കടബാദ്ധ്യതകൾ തീർത്ത് പിടിച്ച് നിൽക്കാൻ തിരക്കിട്ട നീക്കങ്ങളുമായി കുടുംബം. സർക്കാർ കണക്കുകൾ പ്രകാരം മാത്രം 1000 കോടിയിലധികം രൂപയുടെ കടം സിദ്ധാർത്ഥയുടെ കമ്പനിയ്ക്ക് ഉണ്ടായിരുന്നതായാണ് കോർപ്പറേറ്റ് മന്ത്രാലയത്തിലെ രേഖകൾ പറയുന്നത്. കോഫി ഡേ...

ഒക്ടോബർ 1 മുതൽ സ്വർണ്ണ പണയ കാർഷിക വായ്പ നിർത്തലാക്കുന്നു

സ്വര്‍ണപ്പണയത്തിന്മേല്‍ കുറഞ്ഞ പലിശ നിരക്കിൽ കാര്‍ഷിക വായ്പകള്‍ നല്‍കുന്നത് നിര്‍ത്തലാക്കണമെന്ന നിര്‍ദേശവുമായി കേന്ദ്രസര്‍ക്കാര്‍.2019 ഒക്ടോബര്‍ ഒന്നു മുതല്‍ സ്വര്‍ണപ്പണയത്തിന്മേല്‍ കൃഷിവായ്പ നല്‍കേണ്ടതില്ലെന്നു കേന്ദ്ര സര്‍ക്കാര്‍ ബാങ്കുകള്‍ക്കു നിര്‍ദേശം നല്‍കി. പൊതുമേഖലാ ബാങ്ക് മേധാവികളുമായി ജൂലൈ 31ന് നടത്തിയ വിഡിയോ കോണ്‍ഫറന്‍സിലാണ് കേന്ദ്ര കൃഷിമന്ത്രാലയം തീരുമാനം അറിയിച്ചത്. സ്വര്‍ണപ്പണയത്തിന്മേല്‍ നാല്...

മൊത്തം ജി.ഡി.പിയിൽ ഇന്ത്യ ഏഴാം സ്ഥാനത്തേക്ക് താഴ്ന്നു, ഒന്നാംസ്ഥാനം നില നിർത്തി യു. എസ്

കഴിഞ്ഞ വർഷത്തെ ആഗോള ജിഡിപി റാങ്കിങ്ങിൽ ഇന്ത്യ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. തൊട്ടു മുൻ വർഷം ആറാം സ്ഥാനത്തായിരുന്നു ഇന്ത്യയുടെ സ്ഥാനം. ബ്രിട്ടൻ, ഫ്രാൻസ് എന്നീ രാജ്യങ്ങൾക്കാണ് അഞ്ചും ആറും സ്ഥാനം. വേൾഡ് ബാങ്കിന്റെ ഏറ്റവും പുതിയ ആഗോള റാങ്കിംഗിലാണ് ഇന്ത്യ പിന്തള്ളപ്പെട്ടിരിക്കുന്നത്. അമേരിക്കയാണ് റാങ്കിങ്ങിൽ ഒന്നാമത്. 20...

നോട്ടുകൾ ഇടയ്ക്കിടെ മാറ്റുന്നതിന്റെ കാരണം പറയണം, വർഷങ്ങളായി ഡോളറിന് മാറ്റമില്ല, ഇവിടെ മാത്രം ഇടയ്ക്കിടെ നോട്ട് മാറ്റുന്നത് എന്തിന്...

രാജ്യത്ത് വ്യാജകറന്‍സിയുണ്ടെന്ന വാദം തെറ്റാണെന്ന് നോട്ട്‌നിരോധനത്തിലൂടെ വ്യക്തമായതായി ബോംബെ ഹൈക്കോടതി. കാഴ്ചശക്തിയില്ലാത്തവര്‍ക്ക് തിരിച്ചറിയാന്‍ കഴിയുന്ന കറന്‍സികള്‍ ഇറക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ പൊതുതാത്പര്യ ഹരജിയിലാണ് കോടതിയുടെ പരാമര്‍ശം. കറന്‍സികളുടെ വലിപ്പവും പ്രത്യേകതകളും ഇടക്കിടെ മാറ്റുന്നത് എന്തിനാണെന്നും കോടതി റിസര്‍വ് ബാങ്കിനോട് ചോദിച്ചു. ‘വ്യാജ കറന്‍സിയാണ് കാരണമെന്നാണ് നിങ്ങള്‍ സര്‍ക്കാര്‍ പറഞ്ഞു കൊണ്ടിരിക്കുന്നത്. പക്ഷെ...

വിപ്രോയെ ഇനി മകൻ പ്രേംജി നയിക്കും

രാജ്യത്തെ മൂന്നാമത്തെ ഏറ്റവും വലിയ ഐ ടി കമ്പനിയായ വിപ്രോയുടെ ചെയര്‍മാനായി റിഷാദ് പ്രേംജി ചുമതലയേറ്റു. പിതാവ് അസിം പ്രേംജി വിരമിച്ചതോടെയാണ് മകന്‍ റിഷാദ് ചെയര്‍മാനായത്. 74കാരനായ അസിം പ്രേംജി തുടര്‍ന്നും ഡയറക്ടര്‍ ബോര്‍ഡില്‍ ഉണ്ടാകും. വിപ്രോയെ അതിവേഗ വളര്‍ച്ചയിലേക്ക് തിരികെ എത്തിക്കുന്നതാകും 42കാരനായ റിഷാദിന് മുന്നിലെ ഏറ്റവും...

അമേരിക്ക പലിശ നിരക്ക് കാൽ ശതമാനം കുറച്ചു

അമേരിക്കൻ കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് പലിശ നിരക്കിൽ ഇളവ് വരുത്തി. കാൽശതമാനം ഇളവാണ് പലിശ നിരക്കിൽ വരുത്തിയതെന്ന് ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവ്വൽ അറിയിച്ചു. വിപണി പ്രതീക്ഷിച്ചിരുന്ന രീതിയിൽ തന്നെയാണ് യു എസ് കേന്ദ്ര ബാങ്കിന്റെ തീരുമാനം. 2008 ന് ശേഷം ഇതാദ്യമായാണ് പലിശ നിരക്ക് കുറയ്ക്കുന്നത്....

മാരുതിയുടെ സെയിൽസിൽ വൻ തകർച്ച, വാഗൻ ആർ , ആൾട്ടോ എന്നിവയുടെ വിൽപ്പന ഏറെ താഴ്ന്ന നിലയിൽ

ജൂലൈ മാസത്തിൽ മാരുതിയുടെ വില്പന കുത്തനെ താഴ്ന്നു. ഒരു മാസത്തിനിടയിൽ കുറഞ്ഞത് 33 .5 ശതമാനം വിൽപ്പനയാണ്. കഴിഞ്ഞ മാസം മാരുതി വിറ്റത് 109264 കാറുകൾ മാത്രമാണ്. കഴിഞ്ഞ വർഷം ജൂലൈയിൽ ഇത് 164369 കാറുകളായിരുന്നു. ആൾട്ടോ , വാഗൻ ആർ എന്നിവയുടെ വില്പന 69 .3 ശതമാനം...

സിദ്ധാർത്ഥയുടെ പണമിടപാടുകൾ കമ്പനി അന്വേഷിക്കും, കോഫി ഡെ കൊക്ക കോളക്ക് വിൽക്കാൻ നീക്കം

കഫേ കോഫി ഡേ സ്ഥാപകന്‍ വി. ജി സിദ്ധാര്‍ത്ഥ നടത്തിയ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷിക്കാന്‍ അദ്ദേഹത്തിന്റെ മരണത്തിന് ശേഷം ചേര്‍ന്ന കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് യോഗം തീരുമാനിച്ചു. കമ്പനി അറിയാതെ വല്ല സാമ്പത്തിക ഇടപാടുകളും അദ്ദേഹം നടത്തിയോ എന്നത് സംബന്ധിച്ചാണ് അന്വേഷണം നടത്തുക. കമ്പനിയുടെ കട ബാധ്യത...

റിസർവ് ബാങ്ക് മുൻ ഡെപ്യൂട്ടി ഗവർണർ സുബീർ ഗോകർണ്ണ അന്തരിച്ചു

റിസർവ് ബാങ്കിന്റെ മുൻ ഡെപ്യൂട്ടി ഗവർണറും ഐ എം എഫിന്റെ എസ്‌സിക്യൂട്ടീവ് ഡയറക്ടറുമായ പ്രമുഖ സാമ്പത്തിക വിദഗ്ദൻ സുബീർ വിത്തൽ ഗോകർണ്ണ അന്തരിച്ചു. കാൻസർ ബാധയെ തുടർന്ന് വാഷിംഗ്ടണിലായിരുന്നു അന്ത്യം. 60 വയസായിരുന്നു. 2009 നവംബർ മുതൽ 2013 ജനുവരി വരെയാണ് അദ്ദേഹം ആർ ബി ഐ...