അസംസ്‌കൃത എണ്ണവിലയില്‍ ഇടിവ്

അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവില താഴ്ന്നു. വിപണിയില്‍ ആവശ്യം കുത്തനെ കുറഞ്ഞതിനെതുടര്‍ന്ന് റഷ്യയുമായി മത്സരിച്ച് സൗദി എണ്ണവില കുത്തനെ കുറച്ചതാണ് വിപണിയില്‍ പ്രതിഫലിച്ചത്. ബ്രന്റ് ക്രൂഡ് വില 31.5ശതമാനം(14.25 ഡോളര്‍)ഇടിഞ്ഞ് ബാരലിന് 31.02 ഡോളര്‍ നിലവാരത്തിലെത്തി. 1991 ജനുവരി 17നുശേഷം ഒറ്റയടിക്ക് ഇത്രയും ഇടിവുണ്ടാകുന്നത് ആദ്യത്തെ തവണയാണ്. യുഎസ്...

ആഗോള വിപണിയെ ബാധിച്ച്‌ കൊറോണ വൈറസ്; സെൻസെക്സ്, നിഫ്റ്റി 4% ഇടിഞ്ഞു

  ആഭ്യന്തര ഓഹരി വിപണിയിൽ തിങ്കളാഴ്ചത്തെ വ്യാപാരത്തിൽ കനത്ത നഷ്ടം നേരിട്ടു. ബെഞ്ച്മാർക്ക് സൂചികകൾ നാലു ശതമാനം ഇടിഞ്ഞു. സാമ്പത്തിക മാന്ദ്യത്തിന്റെ ആശങ്കകൾക്കിടയിൽ കൊറോണ വൈറസ് പകർച്ചവ്യാധിയുടെ തീവ്രതയെക്കുറിച്ചുള്ള നിക്ഷേപകരുടെ പരിഭ്രാന്തി ആഗോള വിപണിയിൽ വിറ്റുവരവ് രേഖപ്പെടുത്തി. വ്യാപാരത്തിന്റെ ആദ്യ മണിക്കൂറിൽ എസ് ആന്റ് പി ബി എസ് ഇ...

കൊറോണ വ്യാപനത്തിനിടയിൽ, ഹാൻഡ് സാനിറ്റൈസറിന് ഓൺ‌ലൈനിൽ 16 മടങ്ങ് വിലവർദ്ധന

  പകർച്ചവ്യാധിയായ കൊറോണ വൈറസിന്റെ വ്യാപനത്തിനിടെ ഫ്ലിപ്കാർട്ട് പോലുള്ള ഓൺലൈൻ വിൽപ്പനക്കാർ 30 മില്ലി കുപ്പിയുടെ ഹാൻഡ് സാനിറ്റൈസറിന് പരമാവധി വിലയുടെ (എംആർപി) 16 മടങ്ങ് വില വർദ്ധിപ്പിച്ചു. വൈറസ് പിടിപെടാനുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കുന്നതിനാൽ കൈകൾ വൃത്തിയായി സൂക്ഷിക്കാൻ ആരോഗ്യ വിദഗ്ധർ ഉപദേശം നൽകുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ്...

ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്താത്തവരുടെ ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്യുമെന്ന് ആര്‍.ബി.ഐ

കൈവശമുളള ഡെബിറ്റ് കാര്‍ഡും ക്രെഡിറ്റ് കാര്‍ഡും ഉപയോഗിച്ച് ഇതുവരെ ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്താത്ത ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി റിസര്‍വ് ബാങ്ക്. മാര്‍ച്ച് 16ന് മുമ്പ് ഒരു തരത്തിലുമുളള ഓണ്‍ലൈന്‍ ഇടപാടുകളും നടത്തിയില്ലായെങ്കില്‍ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്യുമെന്ന് റിസര്‍വ് ബാങ്ക് ജനുവരിയില്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. അതായത് മേല്‍പ്പറഞ്ഞ...

രാജ്യത്ത് ഓഹരി വിപണികളില്‍ വന്‍ തകര്‍ച്ച, സെന്‍സെക്‌സ് 1100 പോയിന്റ് ഇടിഞ്ഞു

ആഗോള വ്യാപകമായി കൊറോണ ഭീതിയില്‍ ഓഹരി സൂചികകള്‍ വീണ്ടും തകര്‍ന്നടിഞ്ഞു. സെന്‍സെക്സ് 1281 പോയന്റ് താഴ്ന്ന് 37188-ലും നിഫ്റ്റി 386 പോയന്റ് നഷ്ടത്തില്‍ 10882-ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 74 ഓഹരികള്‍ മാത്രമാണ് നേട്ടത്തിലുള്ളത്. 802 ഓഹരികള്‍ നഷ്ടത്തിലുമാണ്. 27 ഓഹരികള്‍ക്ക് മാറ്റമില്ല. ആര്‍.ബി.ഐ മോറട്ടോറിയം പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് യെസ്...

യെസ് ബാങ്കില്‍ സാമ്പത്തിക പ്രതിസന്ധി: നിക്ഷേപകര്‍ക്ക് പിന്‍വലിക്കാന്‍ കഴിയുന്ന തുകയില്‍ നിയന്ത്രണം

യെസ് ബാങ്ക് അക്കൗണ്ടില്‍ നിന്ന് ഒരു ദിവസം പരമാവധി പിന്‍വലിക്കാവുന്ന തുക 50000 രൂപയാക്കി നിയന്ത്രിച്ചു. ഇനിയൊരു ഉത്തരവുണ്ടാകുന്നതു വരെയാണ് നിക്ഷേപകര്‍ക്ക് പണം പിന്‍വലിക്കുന്നതിന് നിയന്ത്രണമെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു. റിസര്‍വ് ബാങ്കിന്റെ നിര്‍ദേശ പ്രകാരമാണ് നടപടി. ഏപ്രില്‍ മൂന്ന് വരെ യെസ് ബാങ്കിനെതിരെയുള്ള നടപടികള്‍ക്ക് ധനമന്ത്രാലയം മൊറട്ടോറിയം...

ജി.ഡി.പി വളർച്ച 4.9 ശതമാനമായി കുറയുമെന്ന് ഫിച്ച് സൊല്യൂഷൻസ് റിപ്പോർട്ട്

ഇന്ത്യയുടെ ജി ഡി പി വളർച്ച 2019 -20 സാമ്പത്തിക വർഷത്തിൽ 4.9 ശതമാനമായി കുറയുമെന്ന് ഫിച്ച് സൊല്യൂഷൻസ്. നേരത്തെ 5.1 ശതമാനം വളർച്ച കൈവരിക്കുമെന്നാണ് ഫിച്ച് തയാറാക്കിയ നിഗമനം. മാനുഫാക്ചറിംഗ് രംഗത്തെ തളർച്ച, ഡിമാൻഡിലെ ഇടിവ്, സപ്ലൈ ചെയിനിൽ സംഭവിച്ചിരിക്കുന്ന പ്രതിസന്ധി തുടങ്ങിയ കാരണങ്ങളാണ് ഫിച്ച്...

മൂന്ന് വർഷത്തിനകം 10.5 ലക്ഷം കോടിയുടെ കോർപറേറ്റ് വായ്പകൾ കിട്ടാക്കടമായി മാറുമെന്ന് റിപ്പോർട്ട്

അടുത്ത മൂന്ന് വർഷത്തിനുള്ളിൽ കോർപറേറ്റ് സ്ഥാപനങ്ങൾക്ക് നൽകിയ 10.52 ലക്ഷം കോടി രൂപയുടെ വായ്പകൾ കിട്ടാക്കടമായി മാറിയേക്കാമെന്ന് റിപ്പോർട്ട്. ബാങ്കുകൾ കോർപറേറ്റ് മേഖലക്ക് നൽകിയ മൊത്തം വായ്പയുടെ 16 ശതമാനം വരും ഇത്. സാമ്പത്തിക മാന്ദ്യം രൂക്ഷമായി തുടരുന്ന സാഹചര്യമാണ് ഇതിന് കാരണമെന്ന് ഇന്ത്യ റേറ്റിംഗ്സ് ആൻഡ്...

സാമ്പത്തിക വളർച്ചയിൽ നേരിയ നേട്ടം, മൂന്നാം പാദത്തിൽ ജി ഡി പിയിലെ വർദ്ധന 4.7 ശതമാനം

2019 ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള മൂന്നാം പാദത്തിൽ ഇന്ത്യ 4.7 ശതമാനം സാമ്പത്തിക വളർച്ച കൈവരിച്ചതായി റിപ്പോർട്ട്. തൊട്ടു തലേപദത്തേക്കാൾ നേരിയ വർദ്ധനയാണ് ഇത് പ്രകടമാക്കിയിരിക്കുന്നത്. ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള രണ്ടാം പാദത്തിൽ 4 .5 ശതമാനമായിരുന്നു ഇന്ത്യയുടെ ജി ഡി പി വളർച്ച....

എ.ടി.എ കാര്‍നെറ്റിന്റെ സാദ്ധ്യതകള്‍ വ്യവസായസമൂഹം പ്രയോജനപ്പെടുത്തണം: ഫിക്കി ശില്‍പശാല

കസ്റ്റംസ് ഡ്യൂട്ടിയടക്കാതെ സാധനങ്ങള്‍ താത്കാലികമായി കയറ്റുമതി ചെയ്യാനും ഇറക്കുമതി ചെയ്യാനും ബിസിനസ് സംരംഭകര്‍ക്ക് അനുവാദം നല്‍കുന്ന എ ടി എ കാര്‍നെറ്റിന്റെ വിപുലമായ സാദ്ധ്യത പ്രയോജനപ്പെടുത്താന്‍ വ്യവസായ സംരംഭകരും ബിസിനസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരും മുന്നോട്ടു വരണമെന്ന് കേന്ദ്ര വാണിജ്യമന്ത്രാലയവും ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്‌സ് ഓഫ് കോമേഴ്‌സ്...