ഇടിവിനു ശേഷം ഓഹരി വിപണിയിൽ വമ്പൻ തിരിച്ചുവരവ്

പലിശ നിരക്കിൽ ഇളവ് വരുത്താതിരുന്നതിനെ തുടർന്ന് ഇന്നലെ തകർച്ചയിലായിരുന്ന ഓഹരി മാർക്കറ്റ് ഇന്ന് നടത്തിയത് വമ്പൻ തിരിച്ചുവരവ്. പൊതുമേഖലാ ബാങ്കുകളുടെ മൂലധനം ഉയർത്തുന്നതിന് സർക്കാർ ഉടൻ പണം അനുവദിക്കുമെന്ന വാർത്തയാണ് മാർക്കറ്റിന് തുണയായത്. 3200 കോടി ഡോളർ ഉടൻ അനുവദിക്കുമെന്ന് റിസർവ്‌ ബാങ്ക് ഗവർണർ ഉർജിത് പട്ടേൽ വ്യക്തമാക്കിയത് ബാങ്കിങ് ഓഹരികൾക്ക് പൊതുവിൽ ഉണർവ് പകർന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ് മികച്ച നേട്ടം കൈവരിച്ചത്. ഇതിന്റെ ചുവട് പിടിച്ചു മറ്റു പ്രമുഖ കമ്പനികളുടെ ഓഹരികളിലും മുന്നേറ്റം പ്രകടമാവുകയായിരുന്നു. ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ 1843 ഷെയറുകളുടെ മൂല്യത്തിൽ കുതിപ്പുണ്ടായി.

ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിലെ സെൻസെക്‌സ് 352 .03 പോയിന്റ് കുതിച്ചുയർന്ന് 32949 .21 പോയിന്റിൽ ക്ലോസ് ചെയ്തു. എൻ എസ് ഇ നിഫ്റ്റി 122 .60 പോയിന്റ് ഉയർന്ന് 10166 .70 പോയിന്റിലും സമാപിച്ചു.

സെൻസെക്‌സ് – 32949 . 21 [+352 .03]

നിഫ്റ്റി – 10166 .70 [+ 122 .60]