മുത്തൂറ്റ് ഫിന്‍കോര്‍പ് എന്‍സിഡി പ്രഖ്യാപിച്ചു; 400 കോടി സമാഹരിക്കും; ഇപ്പോള്‍ കടപ്പത്രങ്ങളില്‍ നിക്ഷേപിക്കാം

മുത്തൂറ്റ് ഫിന്‍കോര്‍പ്പിന്റെ സെക്യൂര്‍ഡ് ആന്‍ഡ് റെഡീമബിള്‍ നോണ്‍ കണ്‍വര്‍ട്ടബിള്‍ ഡിബഞ്ചറുകളുടെ (എന്‍സിഡി) പ്രഖ്യാപിച്ചു. ട്രാഞ്ച് നാല് സീരിസിലൂടെ 400 കോടി രൂപയാണ് സമാഹരിക്കുക. 1000 രൂപ മുഖവിലയുള്ള എന്‍സിഡി ലഭ്യമാണ്. കമ്പനിയുടെ നിലവിലുള്ള കടങ്ങളുടെ മുതലും പലിശയും തിരിച്ചടവ്, പൊതുവായ കോര്‍പറേറ്റ് ആവശ്യങ്ങള്‍ തുടങ്ങിയവയ്ക്കായിരിക്കും സമാഹരിക്കുന്ന തുക വിനിയോഗിക്കുക.

18, 24, 36, 60, 72 മാസങ്ങളുടെ കാലാവധിയുള്ള എന്‍സിഡികളാണ് ലഭ്യമായിട്ടുള്ളതെന്ന് അധികൃതര്‍ അറിയിച്ചു.ആകെയുള്ള 2,000 കോടി രൂപയുടെ എന്‍.സി.ഡി പരിധിയില്‍ 400 കോടി രൂപയാണ് എന്‍.സി.ഡിയിലൂടെ സമാഹരിക്കാന്‍ ഉദ്ദേശിക്കുന്നത്.

100 കോടി രൂപയാണ് ഇപ്പോഴത്തെ അടിസ്ഥാന എന്‍.സി.ഡി വിതരണം. ഇതിനു പുറമെ അധികമായി സമാഹരിക്കുന്ന 300 കോടി രൂപ കൈവശം വെക്കാനുള്ള അവകാശവും കൂടിയുണ്ട്. 9.38 ശതമാനം മുതല്‍ 10.10 ശതമാനം വരെയായിരിക്കും എന്‍.സി.ഡി ഉടമകള്‍ക്ക് വിവിധ വിഭാഗങ്ങളിലായി ലഭിക്കുന്ന വരുമാനം.