പ്രതിരോധശേഷി നിറഞ്ഞ രസ്‌ന ഒരു ഗ്ലാസ് രണ്ടുരൂപയ്ക്ക്

രോഹിത് ശര്‍മ ബ്രാന്‍ഡ് അംബാസഡര്‍

കൊച്ചി: ഏവരുടെയും പ്രിയപ്പെട്ട ബാല്യകാല ബ്രാന്‍ഡായ രസ്‌ന, രോഗപ്രതിരോധഘടകങ്ങള്‍ അടങ്ങിയ ലായനികളുടെ പുതിയ നിര അവതരിപ്പിച്ചു. ഒരു ഗ്ലാസിന് വെറും രണ്ട് രൂപ മാത്രം ചെലവ് വരുന്ന സവിശേഷ ലായനിയില്‍ വിറ്റാമിന്‍-ഇ, ബി-12, ബി-6, സെലിനിയം, സിങ്ക് എന്നിങ്ങനെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്ന അഞ്ച് പ്രധാനഘടകങ്ങള്‍ ചേര്‍ന്നിട്ടുണ്ട്.

ഗ്ലൂക്കോസും പഴസത്തുകളും കൂടി ചേര്‍ത്തിട്ടുള്ള ഇവ ക്ഷീണം അകറ്റുന്നതും ഊര്‍ജ്ജം നല്‍കുന്നതുമാണ്. നാഗ്പൂര്‍ ഓറഞ്ച്, അല്‍ഫോണ്‍സോ മാമ്പഴം, നാരങ്ങാവെള്ളം, അമേരിക്കന്‍ പൈനാപ്പിള്‍, ഷാഹിഗുലാബ്, കൂള്‍ഖുസ്, കേസര്‍ഇലൈച്ചി, കലാഖട്ട, ജല്‍ജീരമസാല എന്നീ ജനപ്രിയ ഫ്‌ളേവറുകളില്‍ ഇവ ലഭ്യമാണ്.

പ്രതിരോധശേഷി വളരെ അടിയന്തരമായിരിക്കുന്ന ഈ സമയത്ത് പണത്തിനു മൂല്യം നല്‍കുന്നതും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതുമായ ഒരു ഉത്പന്നം പുറത്തിറക്കാനായതില്‍ അഭിമാനിക്കുന്നതായി രസ്‌ന പ്രൈവറ്റ് ലിമിറ്റഡിന്റെ ചെയര്‍മാനായ ഖാമ്പട്ട അഭിപ്രായപ്പെട്ടു.

ആരോഗ്യമുള്ള ഒരു ഭാരതത്തിനായി, ജനങ്ങള്‍ക്ക് താങ്ങാനാവുന്ന വിലയില്‍ പ്രതിരോധശേഷിയും ഊര്‍ജ്ജവും പോഷകഉത്പന്നങ്ങളും നല്‍കാനുള്ള രസ്‌നയുടെ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ തനിക്കു വലിയ അഭിമാനമുണ്ടെന്ന് രസ്‌ന ഉത്പന്നങ്ങളുടെ ബ്രാന്‍ഡ് അംബാസഡറായ ക്രിക്കറ്റര്‍ രോഹിത് ശര്‍മ അഭിപ്രായപ്പെട്ടു.