ഓഹരി വിപണിയിൽ തകർച്ച, സെൻസെക്‌സ് ഒറ്റദിവസത്തിൽ 839 പോയിന്റ് ഇടിഞ്ഞു

ഓഹരി മാർക്കറ്റ് ഇന്ന് വമ്പൻ തകർച്ചയിലേക്ക് വീണു. ക്ലോസിംഗിൽ സെൻസെക്‌സ് 839 .91 പോയിന്റ് ഇടിഞ്ഞു, ഒരു ദിവസത്തിനിടയിൽ സെൻസെക്‌സ് നേരിടുന്ന ഏറ്റവും ഭീമമായ തകർച്ചകളിൽ ഒന്നായിരുന്നു ഇത്.

ഐ ടി ഒഴികെയുള്ള എല്ലാ സെക്ടറുകളിലെയും ഷെയറുകൾ തകർന്ന് തരിപ്പണമായി. ക്ളോസിങ്ങിൽ സെൻസെക്‌സ് 35066 .75 ലേക്ക് വീണു.

നിഫ്റ്റിക്കും കനത്ത ആഘാതമേറ്റു. 256 .30 പോയിന്റ് താഴ്ന്ന നിഫ്റ്റി 10760 .60 ത്തിൽ ക്ലോസ് ചെയ്തു. രാവിലെ 35850 പോയിന്റിൽ വ്യാപാരം തുടങ്ങിയ സൂചിക തുടർച്ചയായി ഇടിയുകയായിരുന്നു.ഓഹരി ഇടപാടുകൾക്ക് ലോങ്ങ് ടം ക്യാപിറ്റൽ ഗെയിൻസ് ടാക്‌സ് ഏർപ്പെടുത്താനുള്ള നിർദേശമാണ് വിപണിക്ക് കനത്ത ആഘാതമായത്.