മൈക്രോസോഫ്റ്റ് സി.ഇ.ഒ സത്യ നദെല്ലയ്ക്ക് 66% ശമ്പള വർദ്ധന

 

മൈക്രോസോഫ്റ്റിന്റെ വരുമാനത്തിൽ വളർച്ച രേഖപ്പെടുത്തിയതോടെ കമ്പനിയുടെ സി.ഇ.ഒ സത്യ നദെല്ലയ്ക്ക് 2018-19 സാമ്പത്തിക വർഷത്തിൽ 66 ശതമാനം ശമ്പള വർദ്ധനയുണ്ടായി. അദ്ദേഹത്തിന്റെ വാർഷിക വരുമാനം 42.9 മില്യൺ ഡോളറിലെത്തിയതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

52 കാരനായ സത്യ നദെല്ലയുടെ അടിസ്ഥാന ശമ്പളം 2.3 മില്യൺ ഡോളറാണ്, അദ്ദേഹത്തിന്റെ ശമ്പളത്തിന്റെ ഭൂരിഭാഗവും സ്റ്റോക്ക് അവാർഡിൽ നിന്നാണെന്ന് സിഎൻഎൻ ബിസിനസ് റിപ്പോർട്ട് ചെയ്തു.

അദ്ദേഹത്തിന് 29.6 മില്യൺ ഡോളർ സ്റ്റോക്ക് അവാർഡും 10,7 മില്യൺ ഡോളർ ഇക്വിറ്റി ഇതര ഇൻസെന്റീവ് പ്ലാൻ കോമ്പൻസേഷനും 111,000 ഡോളർ മറ്റ് കോമ്പൻസേഷനുകൾ ആയും ലഭിച്ചു.

2017-18 സാമ്പത്തിക വർഷത്തിൽ ഹൈദരാബാദിൽ ജനിച്ച സത്യ നദെല്ലയ്ക്ക് 25.8 മില്യൺ ഡോളർ ശമ്പളം ലഭിച്ചു. 2014- ൽ നദെല്ല മൈക്രോസോഫ്റ്റിന്റെ സിഇഒ ആയി. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ കമ്പനി ക്‌ളൗഡ്‌ കമ്പ്യൂട്ടിംഗിൽ ഒരു പ്രധാന ശക്തിയായി മാറി.

കമ്പനിയുടെ ലാഭവിഹിതം ഉയർത്തിയ ശേഷം മൈക്രോസോഫ്റ്റ് എക്കാലത്തെയും ഉയർന്ന നിരക്കിലെത്തി, 40 ബില്യൺ ഡോളർ മൂല്യമുള്ള സ്വന്തം സ്റ്റോക്ക് തിരികെ വാങ്ങാനുള്ള പദ്ധതിക്ക് കമ്പനി അംഗീകാരം നൽകിയതായും സിഎൻഎൻ ബിസിനസ് റിപ്പോർട്ട് ചെയ്തു.