ഡിമാൻഡില്ല, മാരുതി ഉത്പാദനം കുറയ്ക്കുന്നു

മാർച്ച് മാസത്തിൽ ഉത്പാദനം 26 ശതമാനം കുറയ്ക്കുമെന്ന് മാരുതി പ്രഖ്യാപിച്ചു. 126,000 യൂണിറ്റായാണ് ഉത്പാദനം കുറക്കുന്നത്. കഴിഞ്ഞ വർഷം മാർച്ചിൽ 172,000 യൂണിറ്റായിരുന്നു ഉത്പാദനം. ഇന്ത്യൻ വിപണിയിൽ കാറുകളുടെ ഡിമാൻഡ് കുത്തനെ കുറഞ്ഞതാണ് ഉത്പാദനം കുറയ്ക്കാൻ കാരണം. കഴിഞ്ഞ വർഷം ഒക്ടോബർ മുതൽക്ക് ഇന്ത്യൻ മാർക്കറ്റിൽ ഡിമാൻഡിൽ കടുത്ത മാന്ദ്യം നേരിടുന്നുണ്ട്. ഇപ്പോൾ അത് രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ഉത്പാദനം കുറയ്ക്കാൻ കമ്പനി തീരുമാനിച്ചത്. 2015 മാർച്ചിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ ഉത്പാദനമാണ് ഈ മാർച്ചിൽ ഉണ്ടാവുക.

Read more

ഡിമാൻഡ് കുറഞ്ഞത് മൂലം പ്രമുഖ കമ്പനികളുടെ കൈവശം സ്റ്റോക്ക് കൂടുതലാണ്. ഇത് വിറ്റഴിക്കുന്നതിനാണ് മാരുതി ഉൾപ്പെടെയുള്ള കമ്പനികൾ ഇപ്പോൾ കൂടുതൽ ശ്രദ്ധയൂന്നുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പ് വിൽപ്പനയെ പ്രതികൂലമായി ബാധിക്കുമെന്ന റിപ്പോർട്ടുകളും ഉത്പാദനം കുറയ്ക്കാൻ കാരണമാണ്. കഴിഞ്ഞ എട്ടു മാസമായി മാരുതിയുടെ വില്പന വലിയ മാറ്റമില്ലാതെയാണ് തുടരുന്നത്. 2018 ജൂലൈ മുതൽ 2019 ഫെബ്രുവരി വരെയുള്ള മൊത്തം വില്പനയെടുത്താൽ 0 .21 ശതമാനം ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്.