കോഴിക്കോട് മാവൂര്‍ റോഡിലെ കല്യാണ്‍ ജൂവലേഴ്‌സിന്റെ പുതിയ ഷോറൂം മഞ്ജു വാര്യര്‍ ഉദ്ഘാടനം ചെയ്തു

ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയാര്‍ന്ന ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്‌സിന്റെ കോഴിക്കോട് മാവൂര്‍ റോഡ് പറയഞ്ചേരിയിലെ പുതിയ ഷോറൂം ബ്രാന്‍ഡ് അംബാസിഡര്‍ മഞ്ജു വാര്യര്‍ ഉദ്ഘാടനം ചെയ്തു. കല്യാണ്‍ ജൂവലേഴ്‌സ് മാനേജിംഗ് ഡയറക്ടര്‍ ടി.എസ്. കല്യാണരാമന്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരായ രാജേഷ് കല്യാണരാമന്‍, രമേഷ് കല്യാണരാമന്‍, കല്യാണ്‍ ഡവലപ്പേഴ്‌സ് എംഡി കാര്‍ത്തിക് എന്നിവര്‍ ഉദ്ഘാടനചടങ്ങില്‍ പങ്കെടുത്തു. ഇന്ത്യയിലും ഗള്‍ഫിലുമായി നിലവില്‍ 159 ഷോറൂമുകളാണ് കല്യാണ്‍ ജൂവലേഴ്‌സിനുള്ളത്.

ഇന്ത്യയിലെ ഏറ്റവും ജനപ്രീതിയാര്‍ജ്ജിച്ച ബ്രാന്‍ഡുകളിലൊന്നാണ് കല്യാണ്‍ ജൂവലേഴ്‌സ് എന്ന് മഞ്ജു വാര്യര്‍ ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ ആഭരണ വ്യവസായരംഗത്തെ മാറ്റിമറിച്ച ഈ ബ്രാന്‍ഡിനോട് സഹകരിക്കുന്നതില്‍ അഭിമാനമുണ്ട്. ഈയടുത്ത കാലത്ത് കല്യാണ്‍ ജൂവലേഴ്‌സ് ഉപയോക്താക്കള്‍ക്കായി സമഗ്രമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും ഷോപ്പിംഗ് അനുഭവം മെച്ചപ്പെടുത്തുന്നതിനുമായി ഒട്ടേറെ നടപടികള്‍ സ്വീകരിച്ചിരുന്നു. ഉപയോക്തൃ സൗഹൃദമായ ഇത്തരം ഉദ്യമങ്ങളിലൂടെ കല്യാണ്‍ ജൂവലേഴ്‌സ് ബ്രാന്‍ഡിന് സവിശേഷമായ വ്യക്തിത്വം നേടിയെടുക്കാന്‍ സാധിച്ചു. അതിമനോഹരമായി ഒരുക്കിയിരിക്കുന്ന പുതിയ ഷോറൂമില്‍ ഏറ്റവും ട്രെന്‍ഡിയായ ആഭരണരൂപകല്‍പ്പനകളാണ് ഒരുക്കിയിരിക്കുന്നത്. ഉപയോക്താക്കള്‍ക്കായി ഏറ്റവും ഉയര്‍ന്ന ഷോപ്പിംഗ് അനുഭവം ഒരുക്കുന്നതിന്റെ ഭാഗമായാണിത്. ഉപയോക്താക്കളുടെ പിന്തുണയോടെ വിപണിയിലെ മേല്‍ക്കൈ നിലനിര്‍ത്തുന്നതിന് ബ്രാന്‍ഡിന് കഴിയുമെന്ന കാര്യത്തില്‍ ആത്മവിശ്വാസമുണ്ടെന്ന് മഞ്ജു വാര്യര്‍ പറഞ്ഞു.

കഴിഞ്ഞ പതിനൊന്ന് വര്‍ഷമായി കല്യാണ്‍ കോഴിക്കോടിന്റെ ഭാഗമായിരുന്നുവെന്ന് കല്യാണ്‍ ജൂവലേഴ്‌സ് മാനേജിംഗ് ഡയറക്ടര്‍ ടി.എസ്. കല്യാണരാമന്‍ പറഞ്ഞു. ഏറ്റവും മികച്ച ഷോപ്പിംഗ് അനുഭവം ഉപയോക്താക്കള്‍ക്ക് നല്കുന്നതിനാണ് ശ്രമിച്ചുവന്നിരുന്നത്. ഇതേ ചിന്തയോടെയാണ് കൂടുതല്‍ വിപുലമായ സൗകര്യങ്ങളോടെ ലോകോത്തര ആഡംബരത്തോടെയും സേവനങ്ങളുടെ പിന്തുണയോടെയും മികച്ച ഷോപ്പിംഗ് അനുഭവം ഉള്‍ക്കൊള്ളിച്ച് പുതിയ ഷോറൂം ആരംഭിച്ചത്. മഞ്ജു വാര്യര്‍ക്കൊപ്പം ഷോറൂം ഉദ്ഘാടനം ചെയ്യുന്നതിന് അതിയായ സന്തോഷമുണ്ട്. പുതിയ ഷോറൂമിലെ സൗകര്യങ്ങളും ആഭരണരൂപകല്‍പ്പനയും ബ്രാന്‍ഡ് നല്കുന്ന സൗകര്യങ്ങളും ഉപയോക്താക്കള്‍ വിലമതിക്കുമെന്നാണ് പ്രതീക്ഷ. അടിസ്ഥാന മൂല്യങ്ങളായ വിശ്വാസ്യതയും സുതാര്യതയും നിലനിര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഷോറൂം ഉദ്ഘാടനത്തിന്റെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട ആഭരണങ്ങള്‍ക്ക് പണിക്കൂലിയില്‍ 75 ശതമാനം വരെ ഇളവ് നല്കും. കൂടാതെ ഉപയോക്താക്കള്‍ക്ക് മികച്ച ഷോപ്പിംഗ് അനുഭവം നല്കുന്നതിന്റെ ഭാഗമായി നിബന്ധനകളോടെ സ്വര്‍ണനിരക്കില്‍ ഗ്രാം ഒന്നിന് 75 രൂപയുടെ ഇളവും നല്കും. ഓഗസ്റ്റ് 11 മുതല്‍ 15 വരെയുള്ള ദിവസങ്ങളില്‍ സവിശേഷമായ ഈ ഓഫറുകള്‍ സ്വന്തമാക്കാം.

കല്യാണ്‍ ജൂവലേഴ്‌സില്‍ വിറ്റഴിക്കുന്ന ആഭരണങ്ങള്‍ വിവിധതരം ശുദ്ധതാ പരിശോധനകള്‍ക്ക് വിധേയമാക്കുന്നവയും ബിഐഎസ് ഹാള്‍മാര്‍ക്ക് ചെയ്തവയുമാണ്. ആഭരണങ്ങള്‍ക്കൊപ്പം നാല് തലത്തിലുള്ള അഷ്വറന്‍സ് സാക്ഷ്യപത്രം ലഭിക്കുന്നതിനാല്‍ കൈമാറുമ്പോഴോ വിറ്റഴിക്കുമ്പോഴോ ഇന്‍വോയിസില്‍ പറഞ്ഞിരിക്കുന്ന ശുദ്ധിക്ക് അനുസരിച്ചുള്ള മൂല്യം സ്വന്തമാക്കാം. കൂടാതെ കല്യാണ്‍ ജൂവലേഴ്‌സിന്റെ രാജ്യത്തെ എല്ലാ ഷോറൂമുകളിലും ജീവിതകാലം മുഴുവന്‍ സൗജന്യമായി ആഭരണങ്ങള്‍ മെയിന്റനന്‍സ് നടത്തുന്നതിനും സാധിക്കും. ഉപയോക്താക്കള്‍ക്ക് ഏറ്റവും മികച്ചത് നല്കുവാനുള്ള ബ്രാന്‍ഡിന്റെ പ്രതിബദ്ധതയുടെ ഭാഗമാണ് ഈ സാക്ഷ്യപത്രം.

കല്യാണിന്റെ ജനപ്രിയ ഹൗസ് ബ്രാന്‍ഡുകളായ പോള്‍ക്കി ആഭരണങ്ങള്‍ അടങ്ങിയ തേജസ്വി, കരവിരുതാല്‍ തീര്‍ത്ത ആന്റിക് ആഭരണങ്ങള്‍ അടങ്ങിയ മുദ്ര, ടെംപിള്‍ ആഭരണ ശേഖരമായ നിമാ, നൃത്തം ചെയ്യുന്ന ഡയമണ്ട് ആഭരണങ്ങളായ ഗ്ലോ എന്നിവയെല്ലാം പുതിയ ഷോറൂമില്‍ ലഭ്യമാകും. കൂടാതെ സോളിറ്റയര്‍ ഡയമണ്ടുകള്‍ പോലെയുള്ള സിയാ, അണ്‍കട്ട് ഡയമണ്ടുകളായ അനോഖി, പ്രത്യേകാവസരങ്ങള്‍ക്കായുള്ള അപൂര്‍വ, വിവാഹ ഡയമണ്ടുകളായ അന്തര, നിത്യവും അണിയാനുള്ള ഡയമണ്ടുകളായ ഹീര, പ്രഷ്യസ് സ്റ്റോണ്‍ ആഭരണങ്ങളായ രംഗ് എന്നിവയും ഇവിടെയുണ്ട്.

Read more

ബ്രാന്‍ഡിനെക്കുറിച്ചും ആഭരണശേഖരത്തെക്കുറിച്ചും ഓഫറുകളെക്കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ക്ക് www.kalyanjewellers.net/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.