ഇന്ത്യയുടെ റേറ്റിംഗ് ഉയര്‍ത്താതെ എസ് ആന്‍ഡ് പി

മൂഡീസ് റേറ്റിംഗ്  ഉയര്‍ത്തിയതിനു പിന്നാലെ എസ്ആന്‍ഡ്പി റേറ്റിങ്ങിലും ഉയര്‍ച്ച പ്രതീക്ഷിച്ച കേന്ദ്രസര്‍ക്കാരിന് തിരിച്ചടി. പ്രമുഖ റേറ്റിംഗ് ഏജന്‍സിയായ സ്റ്റാന്‍ഡേര്‍ഡ് ആന്‍ഡ് പുവര്‍ ( എസ് ആന്‍ഡ് പി ) ഇന്ത്യയുടെ ക്രഡിറ്റ് റേറ്റിംഗ് ഉയര്‍ത്തി നല്കിയില്ല. നിലവിലുള്ള ബിബിസി നെഗറ്റീവ് എന്ന റേറ്റിംഗ് തന്നെയായി  നിലനിര്‍ത്തിയിരിക്കുകയാണ്.

സ്റ്റാന്‍ഡേര്‍ഡ് ആന്റ് പുവര്‍ 2007 ജനുവരിയില്‍ ഇന്ത്യയുടെ റേറ്റിംഗ് ബിബിബി നെഗറ്റീവ് ലേയ്ക്ക് താഴ്ത്തുകയും റേറ്റിംഗ്ന്മേലുള്ള വീക്ഷണം സ്റ്റേബിള്‍ എന്നാക്കി പരിഷ്‌കരിക്കുകയും ചെയ്തിരുന്നു. 2009ല്‍ റേറ്റിംഗ് വീക്ഷണം നെഗറ്റീവാക്കുകയും 2010ല്‍ സ്റ്റേബിള്‍ പുനഃസ്ഥാപിക്കുകുയും 2012ല്‍ പഴയപടിയിലേയ്ക്ക് താഴ്ത്തുകയും ചെയ്തു. മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ഉടനെ 2014ലാണ് പിന്നീട സ്ഥിരതയുള്ള സ്ഥനത്തേയ്ക്ക് എസ് ആന്‍ഡ് പി റേറ്റിംഗ് വീക്ഷണം ഉയര്‍ത്തിയത്. അതേസമയം, റേറ്റിംഗ് ബിബിബി നെഗറ്റീവില്‍തന്നെ നിലനിര്‍ത്തുകയും ചെയ്തു. ഇത് തുടരാനാണ് ഇത്തവണയും അവരുടെ തീരുമാനം.

നിക്ഷേപകരെ നിരാശപ്പെടുത്തുന്ന നിലപാടാണ് എസ് ആന്‍ഡ് പി യുടെ ഭാഗത്തുനിന്നുണ്ടായത്. ഇന്ത്യയുടെ വളര്‍ച്ച ഇനിയും തുടരുമെന്നും സാമ്പത്തിക കമ്മിയില്‍ പ്രതീക്ഷിക്കുന്നതുപോലെ സാമാന്യം കുറവുണ്ടാകുമെന്നും എസ്ആന്‍ഡ് പി പറയുന്നു. അടുത്ത രണ്ടുവര്‍ഷവും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ സ്ഥിരതയാര്‍ന്ന വളര്‍ച്ച കാഴ്ചവയ്ക്കുമെന്നും എസ്ആന്‍ഡ് പി പറയുന്നു.

നവംബര്‍ 17 ന് മൂഡീസ് ഇന്ത്യയുടെ റേറ്റിംഗ് ഉയര്‍ത്തിയിരുന്നു. ഏറ്റവും താഴ്ന്ന നിക്ഷേപ ഗ്രേഡായ “ബിഎഎ3” യില്‍നിന്ന് “ബിഎഎ2” ആയാണ് മൂഡീസ് ഇന്ത്യയുടെ റേറ്റിംഗ് ഉയര്‍ത്തിയത്. ഇത് വിമര്‍ശനങ്ങളെ നേരിടുന്നതിന് മോഡി സര്‍ക്കാരിന്ഒരു പിടിവള്ളി ആയിരുന്നു. വിദേശ മാര്‍ക്കറ്റകളില്‍ നിന്നും ഫണ്ടുകള്‍ വാങ്ങാനുള്ള ഇന്ത്യന്‍ കമ്പനികളുടെ നീക്കത്തിന് ഇത് തിരിച്ചടിയായേക്കുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്.