പോര്‍ഷേയുടെ പുത്തന്‍ താരോദയം കയിന്‍, ഇന്ത്യയില്‍ ഉടന്‍ പ്രതീക്ഷിക്കാം

പോര്‍ഷെയുടെ പ്ലാറ്റിനം മോഡല്‍ കയിന്‍ ഇന്ത്യയിലേക്ക് എത്തുന്നു. കയീന്‍ ബെസ്പോക്ക് പ്ലാറ്റിനം-തീം ഡിസൈനും കൂടുതല്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറുകളും മെച്ചപ്പെടുത്തിയ എക്യുപ്‌മെന്റുകളുമായി ഒരു പുതിയ വേരിയന്റിനെയാണ് പോര്‍ഷ അവതരിപ്പിച്ചിക്കുന്നത്. കഴിഞ്ഞ വര്‍ഷം അവസാനം, പോര്‍ഷ തങ്ങളുടെ ഓള്‍-ഇലക്ട്രിക് സൂപ്പര്‍കാറായ ടെയ്കാനും ഫെയ്സ്ലിഫ്റ്റ് ചെയ്ത മാക്കനൊപ്പം ഇന്ത്യയില്‍ അവതരിപ്പിച്ചിരുന്നു.

കയിന്‍ – പ്ലാറ്റിനം എഡിഷന് പോര്‍ഷേ നല്‍കിയിരിക്കുന്ന വിശേഷണങ്ങള്‍ അറിയാം

ആഗോളതലത്തില്‍, സ്റ്റാന്‍ഡേര്‍ഡ് കയീനില്‍ ലഭ്യമായ അതേ എഞ്ചിനുകള്‍ തന്നെയാണ് പ്ലാറ്റിനം എഡിഷനിലും. 3.0-ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ V6 യൂണിറ്റ് 335 ബിഎച്ച് പി കരുത്ത് ഉത്പാദിപ്പിക്കുന്നു. ഇ-ഹൈബ്രിഡ് 3.0 ലിറ്റര്‍ പെട്രോള്‍ V6 ഒരു ഇലക്ട്രിക് മോട്ടോറും 17.9 kWh ബാറ്ററിയും സംയോജിപ്പിച്ച് മൊത്തം 455 ബിഎച്ച് പി കരുത്ത് പുറപ്പെടുവിക്കുന്നു.439 ബിഎച്ച് പി ഉത്പാദിപ്പിക്കുന്ന 2.9 ലിറ്റര്‍ ട്വിന്‍-ടര്‍ബോചാര്‍ജ്ഡ് V6 പെട്രോള്‍ യൂണിറ്റും ലഭ്യമാണ്. ഈ എഞ്ചിനുകളില്‍ ഏതാണ് ഇന്ത്യ-സ്‌പെക്ക് കയീന്‍ പ്ലാറ്റിനം എഡിഷനില്‍ ലഭിക്കുക എന്നത് ഇപ്പോഴും വ്യക്തമല്ല.

Porsche prices 'Platinum Edition' Cayenne S models... - CAR Magazine

പിന്‍ഭാഗത്തെ പോര്‍ഷ ലെറ്ററിംഗ്, ഫ്രണ്ട് എയര്‍ ഇന്‍ടേക്കുകള്‍, 21 ഇഞ്ച് അലോയി വീലുകള്‍, മോഡല്‍ ഡെസിഗ്‌നേഷന്‍ എന്നിവ ഉള്‍പ്പെടെ സാറ്റിന്‍-ഫിനിഷ് പ്ലാറ്റിനത്തില്‍ നിരവധി ബെസ്‌പോക്ക് ഡിസൈന്‍ മാറ്റങ്ങള്‍ കയീന്‍ പ്ലാറ്റിനം എഡിഷനില്‍ പോര്‍ഷേ വരുത്തിയിട്ടുണ്ട്.സ്പോര്‍ട്സ്-എക്സ്ഹോസ്റ്റ് ടെയില്‍ പൈപ്പുകള്‍, സൈഡ് വിന്‍ഡോ ട്രിമ്മുകള്‍ എന്നിവ പോലുള്ള മറ്റ് സവിശേഷതകള്‍ ബ്ലാക്ക് നിറത്തിലാണ് നല്‍കിയിരിക്കുന്നത്. ജെറ്റ് ബ്ലാക്ക്, കാരാര വൈറ്റ്, മഹാഗണി, മൂണ്‍ലൈറ്റ് ബ്ലൂ, ക്രയോണ്‍ എന്നിവയുടെ പ്രത്യേക മെറ്റാലിക് ഫിനിഷുകളില്‍ എക്സ്റ്റീരിയര്‍ പെയിന്റ് തെരഞ്ഞെടുക്കാം. ഇന്റിരിയറില്‍, സില്‍വര്‍ നിറത്തിലുള്ള ട്രിം ഉപയോഗിച്ച് ടെക്‌സ്ചര്‍ ചെയ്ത അലുമിനിയം ഫിനിഷ് നല്‍കിയിരിക്കുന്നു. ക്രയോണ്‍ കളര്‍ഡ് സീറ്റ് ബെല്‍റ്റുകള്‍, ബ്രഷ്ഡ് അലുമിനിയം ഡോര്‍ സില്‍സ്, പ്രത്യേക പ്ലാറ്റിനം എഡിഷന്‍ ലോഗോ എന്നിവയും ഇതിന് ലഭിക്കുന്നു.

Porsche Cayenne Platinum Edition exterior and interior updates, engine,  specs and more | Autocar India

പുതിയ മോഡലില്‍ പോര്‍ഷ ഡൈനാമിക് ലൈറ്റ് സിസ്റ്റം, പനോരമിക് റൂഫ്, പ്രൈവസി ഗ്ലാസ് എന്നിവയ്ക്കൊപ്പം എല്‍ഇഡി ഹെഡ്ലൈറ്റുകളുമുണ്ടാകും.കൂടാതെ സ്റ്റാന്‍ഡേര്‍ഡായി ഒരു കൂട്ടം എക്സ്ട്രാസും ഉള്‍പ്പെടുന്നു.എട്ട് തരത്തില്‍ ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന ലെതര്‍ സ്പോര്‍ട്സ് സീറ്റുകള്‍, പ്രീമിയം ബോസ് സറൗണ്ട്-സൗണ്ട് സിസ്റ്റം, ആംബിയന്റ് ലൈറ്റിംഗ്, ഡാഷ്ബോര്‍ഡിലെ പ്രത്യേക അനലോഗ് ക്ലോക്ക് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.അടുത്തിടെ കമ്പനി ഇന്ത്യയിലെ 718, 911 ശ്രേണികളിലേക്കും പുതിയ മോഡലുകളും 718 കേമാന്‍ GTS 4.0, 718 ബോക്സ്റ്റര്‍ GTS 4.0 എന്നീ സ്പോര്‍ട്സ് കാറുകളും രാജ്യത്ത് പുറത്തിറക്കിയിരുന്നു.