അഭയാർത്ഥികളുടെ കുത്തൊഴുക്കിന് തടയിടാൻ ട്രംപ്; പുതിയ നിയമം പ്രാബല്യത്തിൽ

വർദ്ധിച്ചു വരുന്ന അഭയാർത്ഥികളുടെ ഒഴുക്കിനെ തടയിടാൻ പുതിയ നിയമവുമായി ട്രംപ് ഭരണകൂടം രംഗത്ത്. ഉത്തരവ് ഇന്നുമുതൽ പ്രാബല്യത്തിലാകും.

​ഗ്വാട്ടിമല, കോസ്റ്റാറിക്ക, ഹോണ്ടുറാസ്, പനാമ, എന്നീ ഏഴ് മധ്യ അമേരിക്കൻ രാജ്യങ്ങൾ കടന്ന് എത്തുന്നവർക്കാണ് ഈ നിയമം ബാധകമാകുക. ഈ നിയമം പ്രാബല്യത്തിലാകുന്നതോടെ ഇനി മുതൽ മധ്യ അമേരിക്കൻ രാഷ്ട്രങ്ങളിൽ പ്രവേശിച്ച അഭയാർത്ഥികൾക്ക് യു.എസ് അഭയം നൽകില്ല.

അതിർത്തി കടന്നെത്തുന്ന കുട്ടികൾക്കും പുതിയ നിയമം ബാധകമാണ്. യു.എസ്- മെക്സിക്കോ അതിർത്തി കടന്ന് എത്തുന്ന അഭയാർത്ഥികളുടെ എണ്ണത്തിൽ വൻ വർദ്ധനയുണ്ടായതിനെ മറികടക്കാനാണ് പുതിയ നിയമവുമായി ട്രംപ് എത്തിയിരിക്കുന്നത്.

എന്നാൽ സ്വന്തം രാജ്യത്ത് നിയമസഹായം ലഭിക്കാത്തവർക്കും അന്താരാഷ്ട്ര അഭയാർത്ഥി ഉടമ്പടി ഒപ്പുവെച്ചിട്ടില്ലാത്ത രാജ്യത്ത് നിന്ന് എത്തുന്നവർക്കും നിയമത്തിൽ ഇളവ് നൽകും. എന്നാൽ നിലവിൽ നിലനിൽക്കുന്ന അഭയാർത്ഥി നിയമത്തെ തകർക്കുന്നതാണ് ട്രംപിന്റെ പുതിയ നിയമമെന്ന് വിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നു. കൂടാതെ മെക്സിക്കോ അതിർത്തി വഴി അല്ലാതെ അമേരിക്കയിൽ പ്രവേശിക്കുന്ന ആർക്കും സംരക്ഷണം നൽകുകയും ചെയ്യുന്നതാണ് പുതിയ നിയമം.