കേരളത്തിന് പ്രളയ സഹായവുമായി 10 ലക്ഷം രൂപ നല്‍കും: അസദുദ്ദീന്‍ ഒവൈസി

പ്രളയത്തില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിന് സഹായ ഹസ്തവുമായി എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഒവൈസി. പത്ത് ലക്ഷം രൂപ കേരളത്തിന്റെ ദുരിതാശ്വാസത്തിനായി നല്‍കുമെന്ന് ഒവൈസി അറിയിച്ചു.

പ്രളയത്തില്‍ വലയുന്ന മഹാരാഷ്ട്രയക്കും സമാന സഹായം നല്‍കുമെന്ന് അദ്ദേഹം വ്യക്തമാക്കി. കേരളത്തിന്റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നല്ല രീതിയിലുള്ള പ്രതികരണമാണ് നിലവില്‍ ലഭിക്കുന്നത്.