ഇന്ത്യയെ ബാധിച്ച് ജോക്കർ വൈറസ്; പ്ലേ സ്റ്റോറിൽ നിന്ന് 24 ആപ്പുകൾ നീക്കം ചെയ്ത് ഗൂഗിൾ; ഡിലീറ്റ് ചെയ്യേണ്ട ആപ്പുകൾ അറിഞ്ഞിരിക്കാം 

ആൻഡ്രോയിഡ് പ്ലാറ്റ്‌ഫോമുകൾ വൈറസിൽ നിന്നുള്ള ഭീഷണി അഭിമുഖീകരിക്കുന്നത് പതിവാണ്, അത്തരത്തിൽ ഭീഷണിയായി തീർന്നിരിക്കുന്ന ഏറ്റവും പുതിയ വൈറസാണ് ജോക്കർ വൈറസ് (മാൽവെയർ‌) എന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു.

ജോക്കർ വൈറസ്, പരസ്യങ്ങളെ ആശ്രയിച്ച് പ്രീമിയം സബ്‌സ്‌ക്രിപ്‌ഷനുകൾക്കായി ആളുകളെ സൈൻ അപ്പ് ചെയ്യിച്ച് ഇതിന്റെ മറവിൽ ഡാറ്റ മോഷ്ട്ടിക്കും. ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് അപകടകരമായ ഈ വൈറസ്, ആൻഡ്രോയിഡ് ഫോണുകളിൽ ഇതിനോടകം തന്നെ വ്യാപകമായി ഡൗൺലോഡ് ചെയ്യപ്പെട്ടിട്ടുണ്ട്. പ്രതിരോധത്തിന്റെ ഭാഗമായി, ഗൂഗിൾ ജോക്കർ വൈറസ് ബാധിച്ച എല്ലാ അപ്ലിക്കേഷനുകളും പ്ലേ സ്റ്റോറിൽ നിന്ന് നീക്കംചെയ്തിരിക്കുകയാണ്.

പ്ലേ സ്റ്റോറിൽ ഡൗൺ‌ലോഡു ചെയ്യുന്നതിന് ലഭ്യമായ 24 ആപ്ലിക്കേഷനുകളിലാണ് ജോക്കർ വൈറസിന്റെ സാന്നിധ്യത്തെ കുറിച്ച് ഗൂഗിൾ കണ്ടെത്തിയിരിക്കുന്നത്, പ്ലേ സ്റ്റോറിൽ നിന്നും ഈ 24 ആപ്ലിക്കേഷനുകളും ഗൂഗിൾ നീക്കംചെയ്‌തു.

എന്നിരുന്നാലും, മറ്റ് പല മാൽവെയർ‌ ആക്രമണങ്ങളിൽ‌ നിന്നും വ്യത്യസ്‌തമായി, ജോക്കർ‌ ബാധിച്ച അപ്ലിക്കേഷനുകൾ‌ ഇതിനോടകം തന്നെ ഏകദേശം അര ദശലക്ഷം തവണ ഡൗൺ‌ലോഡു ചെയ്യപ്പെട്ടു കഴിഞ്ഞു, അതിനർ‌ത്ഥം പ്ലേ സ്റ്റോറിൽ‌ നിന്നും ഗൂഗിൾ ഈ അപ്ലിക്കേഷനുകൾ‌ നീക്കം ചെയ്‌തെങ്കിലും, യഥാർത്ഥ ഭീഷണി ഇപ്പോഴും തുടരുകയാണ് എന്നാണ്. ആൻഡ്രോയിഡ് ഉപയോക്താക്കളുടെ ഡാറ്റ സ്വകാര്യതയ്ക്ക് ജോക്കർ മാൽവെയർ വളരെ അപകടകരമാണ്.

പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ സേവനങ്ങളിലേക്ക് ആളുകളെ രഹസ്യമായി സൈൻ അപ്പ് ചെയ്യിക്കാനും എസ്.എം.എസ് സന്ദേശങ്ങൾ, കോൺടാക്റ്റുകൾ എന്നിവ മോഷ്ടിക്കാനും സീരിയൽ, ഐ. എം. ഇ. ഐ നമ്പറുകൾ പോലുള്ള ഉപകരണ വിവരങ്ങൾ ശേഖരിക്കാനും ജോക്കർ മാൽവെയറിന് കഴിയും.

ആൻഡ്രോയിഡ് ഫോൺ ഉപയോക്താക്കൾക്കായി ബാധിച്ച അപ്ലിക്കേഷനുകളുടെ ഒരു ലിസ്റ്റ് പുറത്തുവന്നിട്ടുണ്ട്. അവ ചുവടെ:

–Advocate Wallpaper

–Age Face

–Altar Message

–Antivirus Security – Security Scan

–Beach Camera

–Board picture editing

–Certain Wallpaper

–Climate SMS

-Collate Face Scanner

–Cute Camera

–Dazzle Wallpaper

–Declare Message

–Display Camera

–Great VPN

–Humour Camera

–Ignite Clean

–Leaf Face Scanner

–Mini Camera

–Print Plant scan

–Rapid Face Scanner

–Reward Clean

–Ruddy SMS

–Soby Camera

–Spark Wallpaper

പ്ലേ സ്റ്റോറിൽ ഈ അപ്ലിക്കേഷനുകളിലേതെങ്കിലും നിങ്ങൾ കണ്ടെത്തിയാൽ, നിങ്ങളുടെ ഫോണിൽ നിന്ന് ഉടൻ തന്നെ അത് അൺ‌ഇൻസ്റ്റാൾ ചെയ്യണം. നിങ്ങളുടെ ഫോണിൽ നിന്ന് ഇത് നീക്കം ചെയ്യുന്നതിനു പുറമെ, നിങ്ങളുടെ ഉപകരണത്തിൽ മാൽവെയർ‌ ഉപേക്ഷിക്കുന്ന മറ്റ് ദോഷകരമായ ഉള്ളടക്കങ്ങളിൽ നിന്ന് രക്ഷ നേടുന്നതിന് നിങ്ങളുടെ ഫോണിൽ ഫുൾ ഫാക്ടറി റീസെറ്റും നടത്തണം.

37 രാജ്യങ്ങളിൽ ജോക്കർ മാൽവെയറിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ട്, ഈ വൈറസ് വലിയ തോതിൽ ബാധിക്കപ്പെടുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഓസ്‌ട്രേലിയ, ഓസ്ട്രിയ, ബെൽജിയം, ബ്രസീൽ, ചൈന, സൈപ്രസ്, ഈജിപ്ത്, ഫ്രാൻസ്, ജർമ്മനി, ഘാന, ഗ്രീസ്, ഹോണ്ടുറാസ്, ഇന്തോനേഷ്യ, അയർലൻഡ്, ഇറ്റലി, കുവൈറ്റ്, മലേഷ്യ, മ്യാൻമർ, നെതർലാന്റ്സ്, നോർവേ, പോളണ്ട്, പോർച്ചുഗൽ, ഖത്തർ, റിപ്പബ്ലിക് ഓഫ് അർജന്റീന, സെർബിയ, സിംഗപ്പൂർ, സ്ലൊവേനിയ, സ്പെയിൻ, സ്വീഡൻ, സ്വിറ്റ്സർലൻഡ്, തായ്ലൻഡ്, തുർക്കി, ഉക്രെയ്ൻ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, യുണൈറ്റഡ് കിംഗ്ഡം, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവയാണ് ജോക്കർ മാൽവെയർ ബാധിച്ച മറ്റു രാജ്യങ്ങൾ.

disclaimer: image used is for illustrative purposes only